Tuesday, August 30, 2011

ഇശ്‌ഖിൻ നാൾ



ഇശ്‌ഖിൻ തീരത്ത് തീർത്ത ഈണങ്ങൾ
സംഗീതത്തിൻ സ്വരമായി പാടിടുന്നു
ഇമ്പമാർന്ന ഇഷ്ടത്തിൻ രാവുകൾ
സ്നേഹത്തിൻ ദാഹമായി ഉണർന്നിടുന്നു
ഇരുട്ടിൻ വഴിയോരത്ത് ഇളം വെളിച്ചം
സത്യത്തിൻ നേർമാർഗമായി കാണിച്ചിടൂന്നു
ഇതളിൻ നേർത്തുമ്പത്ത് ഈറനണിയും
സൗഹൃദത്തിന്‍ പുഷ്‌പമായി വിടർന്നിടുന്നു
ഈ നേർത്ത തുഷാരബിന്ദുകൾ ഇഴകി
സുന്ദര സ്വപ്‌നമായി ജീവിച്ചിടുന്നു
ഇന്നിൻ സഹനത്തിൻ ഈ രാവും
സങ്കടത്തിൻ കണുനീരായി വിടപറഞ്ഞിടുന്നു
ഇന്നലെകളിലേക്ക് വഴിമാറാതെ ഇന്നും
സന്തോഷത്തിൻ സൗരഭ്യമായി പുൽകിടുന്നു
ഈദിൻ ശവ്വാൽ അമ്പിളി ഈലോകത്തു
സമാധാനത്തിൻ പുഞ്ചിരിയായി തൂകിടുന്നു
ഈ തപസ്യകൾ അവസാനിക്കാതെ ഇശ്ഖിൻ
സമുദ്രങ്ങൾ അനന്തമായി മദീനയിൽ ഒഴുകിടുന്നു.

3 comments:

  1. ഭംഗിയായിട്ടുണ്ട് ജാബിര്‍.
    ഇത് വായിച്ചപ്പോള്‍ എനിക്കൊരു കാര്യം തോന്നുന്നു.
    ഒരു നല്ല മാപ്പിളപ്പാട്ടിന്‍റെ മൂഡ്‌ വരുന്നു വായനക്ക്.
    ഒന്ന് സംഗീതം നല്‍കി ഒരു ഗാനമാക്കിയാല്‍ എങ്ങിനെയിരിക്കും..?

    ReplyDelete
  2. ഇശ്‌ഖിൻ തീരത്ത് തീർത്ത ഈണങ്ങൾ
    സംഗീതത്തിൻ സ്വരമായി പാടിടുന്നു
    ജാബി നല്ല വരികള്‍ ഡിയര്‍
    ആശംസകള്‍

    ReplyDelete