Saturday, November 5, 2011

നീ എത്ര പരിശുദ്ധൻ!



കണ്ണുകൾ നോക്കി തളർന്ന വിദൂരമാം മരുഭൂമിയിൽ
നിന്നെ തേടി അലഞ്ഞു തിരിഞ്ഞു ഞാൻ,
ആകാശത്തിൻ അകലങ്ങളിൽ നിന്ന് എന്നെയും പിന്തുടരുന്ന്
തെളിച്ചമേക്കുന്ന സൂര്യപ്രഭയോ നീ?
ഓരോ വേളകളിൽ മാറിമാറി വന്ന്
സൗന്ദര്യ വർണ്ണമേക്കുന്ന ചന്ദ്രനിലാവോ നീ?
അല്ലെന്നു തിരിച്ചറിയാൻ നിമിഷങ്ങൾ ദീർഘിച്ചിരുന്നില്ല.
എൻ നിഴലിനെ മായിച്ചു കളഞ്ഞു അസ്‌തമയ തീരത്തേക്ക്
മൗനിയായി ചലിക്കുന്നത് എങ്ങനെ നീയാക്കും?
സ്വപ്‌നങ്ങളുടെ ലോകത്ത് നിന്നും യാത്രതിരിച്ച് എത്തുമുമ്പേ
ഇരുട്ടിൽ വെള്ളതൂകിയിരുന്ന കതിർതിങ്കൾ നീ ആകുന്നില്ലല്ലോ?
പ്രപഞ്ചത്തിൻ ഓരോ കോണിലിലും ഒരുക്കിയ വിസ്‌മയങ്ങളിൽ
അകപ്പെടാതെ അകം അറിഞ്ഞു ,
നിന്നെ വാഴ്‌ത്തുവാൻ പ്രകീർത്തിക്കുവാൻ അനന്തമല്ലാത്ത
ഈ യാത്രയുടെ പാതയിൽ കഴിഞ്ഞിരുന്നെങ്കിൽ
ഞാൻ ജീവിച്ചിടും ദിനങ്ങളത്രെയും
സംസമിൻ വറ്റാത്ത നീരുറവകളായി തീർന്നിടുമായിരുന്നു.
നിൻ അനുഗ്രഹത്തിൻ പരീക്ഷണങ്ങളെ ദുർചിന്തകളിൽ നിന്നും
അകറ്റി നിർത്തിടും നീ എത്ര പരിശുദ്ധൻ.