Tuesday, August 9, 2011

പ്രണയോപഹാരം

photo by :Noushad Akampadam

സ്വലാത്തിൻ  സ്വരങ്ങൾ
നിത്യമായി വർഷിക്കട്ടെ
മദീന മുനവ്വറയിലെന്നെന്നും.
ആരാരും കാണാത്തവർ
ഇന്നിന്റെ ലോകമുഖങ്ങളിൽ
ആരാരും കേൾക്കാത്തവർ
ഇന്നിന്റെ ശബ്‌ദകോണുകളിൽ
ആരാരും മൊഴിയാത്തവർ
ഇന്നിന്റെ വചനവീഥികളിൽ
എന്നിട്ടും, അവിടെങ്ങളിൽ
ഒഴിവിന്റെ സമയങ്ങളില്ലല്ലോ
അണുനിമിഷങ്ങളിലെല്ലാം
ആരുടെതൊക്കെ ചുണ്ടൂകൾ
സ്നേഹം മൊഴിയുന്നു
ആരുടെതൊക്കെ കണ്ണുകൾ
നൊമ്പരം നിറയുന്നു
ആരുടെതൊക്കെ ഹൃദയങ്ങള്‍
പ്രണയം തുളുമ്പുന്നു.
സ്വഹാബ അങ്ങയോട് ചോദിച്ചതിൻ
ഫലമോ, ഈ സ്വലാത്തുകൾ??
സൂചികൾക് അനക്കം സംഭവിക്കുപ്പോളും
നിന്റെ സ്വലാത്ത് അരുളട്ടെ??
അവിടുന്നു മൊഴിഞ്ഞതും
അതു തന്നെ, നിത്യമായി
പ്രണയോപഹാരം അധരങ്ങളിൽ
ആലപിക്കുമെൻ ദൈവത്തിൻ കൽപന.*



സല്ലല്ലാഹു അലാ മുഹമ്മദ്‌
സല്ല്ലല്ലാഹു അലൈഹി വസല്ലം


തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിക്ക് സ്വലാത് ചൊല്ലുന്നു. സത്യവിശ്വാസികളേ, നിങ്ങളും‍ അദ്ദേഹത്തിന്‍റെ മേല്‍ സ്വലാതും സലാമും നേരുവിന്‍(33:56) 

2 comments:

  1. കവിത ഇഷ്ട്ടപ്പെട്ടു

    മതം ഏതായാലും മനുഷന്‍ നന്നായ മതി

    ReplyDelete
  2. വിരിയട്ടെ ഇനിയും പ്രവാച്ച സ്നേഹം വാക്കുകളിലൂടെ..

    ReplyDelete