Monday, August 1, 2011

ആരംഭം

ഫോട്ടോ: നൗഷാദ് അകമ്പാടം

അകലെങ്ങളിലേക്ക്
നിൻ  വരവും കാത്ത്
നക്ഷത്രകൂട്ടങ്ങളോടൊപ്പം
മിന്നിതിളങ്ങുന്ന മനതാരിൽ
സ്വപ്‌നങ്ങൾക്ക് സുന്ദരമേകി.

ഓരോ രാവിന്റെ
നിലാവിലും ഒളിമങ്ങാത്ത
ഓർമ്മകൾ മനമാകെ
പ്രതീക്ഷകൾക്ക് നിറമേകി

കാത്തിരിപ്പിൻ വേളകളിലേക്ക്
അറിയാതെ,
നിൻ തൂവെള്ളി കതിർ ചിന്നം
വിശ്വാസത്തിൻ പ്രകാശമേകി

വിണ്ണിലെ, മണ്ണിലെ
സന്തോഷത്തിൻ ചില്ലുകളാൽ
മദീനയുടെ തിരുമുറ്റത്ത്
സ്നേഹത്തിൻ കൂടാരം തീർത്ത്
പൂർണ്ണ ചന്ദ്രികയെ സ്വാഗതമോതി
കാത്തിരിക്കാം

7 comments:

  1. വ്രതാനുഷ്ട്ടനാത്തിന്റെ പരിശുദ്ധിയില്‍ വിരിഞ്ഞ വരികള്‍ ആണെന്ന് തോന്നുന്നു

    ReplyDelete
  2. ഇതാ വന്നിരിക്കുന്നു


    റമദാന്‍ മുബാറക്..

    ReplyDelete
  3. “പൂർണ്ണ ചന്ദ്രികയെ സ്വാഗതമോതി
    കാത്തിരിക്കാം “
    നന്നായിട്ടുണ്ട്.
    (എന്റെ “പുണ്യമാസം “ എന്ന് കവിത വായിച്ചിട്ടുണ്ടാവില്ല. എന്റെ ബ്ലോഗിലൊന്നു വന്ന് വായിക്കണം.)

    ReplyDelete
  4. നന്നായിരിക്കുന്നു. റമദാന്‍ മുബാറക്..

    ReplyDelete
  5. നല്ല എഴുത്ത്.
    റമദാന്‍ ആശംസകള്‍..

    ReplyDelete