Sunday, April 19, 2015

ഒടുവിൽ

നിശ്വാസത്തിലെ
ഏറ്റകുറച്ചലുകളല്ല
എന്നെ ആധിയിലാക്കുന്നത്‌.
നിശബ്ദതയുടെ
രാത്രിയാമങ്ങളിലെ
ഭയാനകതയുമല്ല
എന്നെ അന്ധനാക്കുന്നത്‌.
ഒടുവിൽ പ്രതീക്ഷിച്ച
വിധിയുത്തരങ്ങളുമല്ല
എന്നെ കഷ്ടതയിലാക്കുന്നത്‌.
തീർത്തും തീരാതെയും
തുടരുന്ന
ജീവിതാഗ്രങ്ങളല്ല,
സ്വപ്നം കണ്ടിട്ടും
യാദാർത്ഥ്യമാവാത്ത
ഹിജ്‌ റയുടെ കാൽപ്പാടുകളാണ്
എന്നെ അസ്വസ്തമാക്കുന്നത്‌.

Saturday, April 18, 2015

ഇരിപ്പിടം



ഇരുട്ടിന്റെ ഇരിപ്പിടം
ഹൃദയത്തിൽ നിലനിർത്തുന്ന
ഇഹത്തിൽ, 
ഇരുകൈകൾ പ്രാർത്ഥനകൾക്കായി
ഉയരുമ്പോൾ, 
ഇടരുന്ന മനമാകെ
പ്രണയത്തിന്റെ നിമിഷങ്ങൾക്കായി
ആഗ്രഹിച്ചുമ്പോൾ, 
നാഥനിലേക്കുള്ള പ്രതീക്ഷകൾക്കായി
വീണ്ടും‌ നടന്നിടാം. 

മോഹിച്ചിടുന്ന യാത്രകൾക്കായി
തുടരുമ്പോൾ, 
കണ്ണുനീരിന്റെ മിനാരങ്ങൾ
അടുക്കലേക്ക്‌ എത്തിച്ചേരുമ്പോൾ, 
യാചകനിൽ
പുഞ്ചിരി വിടരുമ്പോൾ, 
അലിയുന്ന പ്രണയമന്ത്രങ്ങൾ
തുടരെ സമർപ്പിച്ചിടാം. 

അല്ലാഹുമ്മ സല്ലി അലാ സയ്യിദിനാ മുഹമ്മദ്‌

പുതുതരംഗം



മരണപ്പെട്ട ഹൃദയത്തിനുമേൽ
പ്രണയത്തിന്റെ വാക്കുകൾ
പതിയുമ്പോൾ, ജീവന്റെ
താളമായി കാതോർത്തിരിക്കാൻ
എനിക്ക്‌ അർഹതയുണ്ടോ? 
വിചാരങ്ങളിലെ ചിന്തകൾ
വേറെ ആയതുപ്പോലും
ഇരുട്ടിൽ നിന്ന് അന്ധകാരത്തിലേക്കല്ലേ
നയിക്കുന്നത്‌, പിന്നെ
എങ്ങനെ ഞാൻ 
പ്രണയത്തിന്റെ അടുക്കലേക്ക്‌
പറന്നുയരും? 
കേട്ട വരികളിലെ പുതുതരംഗം
മാത്രമായി ഒടുങ്ങുമോ ഞാൻ. 
പറഞ്ഞു നടക്കുന്ന യാചകനോളം 
വരുമോ എന്നിലെ ഹുബ്ബ്‌!!

Monday, July 15, 2013

വീണ്ടും തുടരുവാന്‍


മടിച്ചു നിന്നത്
നിമിഷത്തിലെ അപരാധമായി,
അകലങ്ങളില്‍ നിന്ന്
അടുത്തേക്ക് വരാന്‍ കഴിയാതായി,
ഓര്‍മ്മകളില്‍ പോലും
ഇടം കിട്ടാതെ
വാക്കുകള്‍ നിഷ്പ്രഭമായി,
തിരികെ നടക്കുവാന്‍
തീരുമാനിച്ചപ്പോഴും
വഴി അറിയാതെ നിശ്ചലമായി,
ഇരുകാലും മനസ്സും
മറവിയുടെ ആഴങ്ങളിലേക്ക് ആണ്ടുപോയി.
എന്നിട്ടും ഈ ഭ്രാന്തമനസ്സ്
ശാന്തിയുടെ തീരം തേടി
പ്രണയത്തിന്റെ ഒരിറ്റ് മഴത്തുള്ളിയില്‍
പെയ്തിറങ്ങിയ അനുഭൂതിയില്‍
യാത്ര തുടരുവാന്‍ ആഗ്രഹിച്ചിടുന്നു.

Saturday, January 26, 2013

തുടക്കം

Photo : Rahmathulla km


അരികെയായിരികുമോ ഞാൻ 
എന്നെങ്കിലും 
ഇല്ലയെന്ന് 
എൻ പാപത്തിൻ നിമിഷങ്ങൾ 
പറയുന്നു...

അകലെയിൽ നിന്ന് 
എത്രയോ അകലെയാണോ 
എൻ പ്രണയത്തിൻ
തുടക്കം