Wednesday, August 24, 2011

സ്വർഗ്ഗം


ആഗ്രഹങ്ങളുടെ വൃത്തം
വരച്ചു തുടങ്ങുവാൻ
ആരുടെയോ കൈകളിൽ നിന്ന്
കടം വാങ്ങിയ പേന.
ബിന്ദുവിനെ ചേർത്ത് രേഖകൾ
വൃത്തിയാക്കി വൃത്തം
പൂർത്തികരിക്കും വേളയിൽ
സ്വർഗ്ഗത്തിൻ പ്രതീക്ഷകൾ
പുനരാംഭിച്ചു.
കഥകൾ ചെവികളിൽ
ഓതിയിരുന്ന നേരം
ആരംഭത്തിൻ  ഉൽസാഹം
യാത്രയെ മുന്നോട്ട് നയിച്ചു
അനന്തമാം പൂന്തോപ്പിൻ
അരുവികളുടെ ജലധാര ഒഴുക്കും
ശബ്‌ദം എന്നിലേക്ക് കേൾക്കാം
മന്ദസ്‌മിതം തൂക്കുന്ന കസ്‌തൂരിയാം
സുഗന്ധം വീശുന്ന പ്രിയത്മയുടെ
കാത്തിരിപ്പിൻ സുഖനൊമ്പരങ്ങളെല്ലാം
മനതാരിൽ അനുഭൂതിയായി അറിയാം
പക്ഷെ,
ഇവിടെയൊരു സ്വർഗ്ഗമില്ലേ!
ഭൂമിയുടെ പൂങ്കാവനത്തിലേക്ക്
ഒരു കാൽവെപ്പ് നടത്തിയിരുന്നെങ്കിൽ
സ്വർഗ്ഗീയ സുഖങ്ങളിലേക്ക്
കടന്നു ചെല്ലാം
മദീനയുടെ അരികിലേക്ക്
എൻ ആത്മാവിൻ പ്രയാണം
പൂർത്തികരിക്കുമെങ്കിൽ
പ്രപഞ്ചത്തിൻ സ്വർഗ്ഗത്തിൽ നിന്നു
ജന്നാത്തുൽ ഫിർദൗസിലേക്ക്
വൃത്തം വരക്കാം.

4 comments:

  1. ഭൂമിയിലെ ആത്മീയ സ്വര്‍ഗങ്ങളില്‍ ഒന്നാണ് മദീന..പോരെ ജാബിര്‍

    ReplyDelete
  2. ഒരു മാത്രയെങ്കിലും നേരത്തെ ഒന്നനയാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ആ സ്വര്‍ഗത്തില്‍..

    ReplyDelete
  3. ഭൂമിയിലെ സ്വര്‍ഗം തന്നെ ...ഭൂമിയില്‍ നിന്നും സ്വര്‍ഗത്തിലേക്കുള്ള ഭാഗവും അവിടെ നിന്നും

    ReplyDelete