Saturday, September 24, 2011

എഴുതാം!




അനുരാഗത്തിൻ നൊമ്പരങ്ങൾ പെയ്‌തിറങ്ങിയതാവാം
നയനങ്ങളിൽ നിന്നു കണുനീർ ചാലിട്ടൊഴുകിയത്.
അറിയാതെ, നിന്നിൽ നിന്നു ഞാൻ അകന്നു പോകുകയാണോ?
സുന്ദരമായ നിൻ നാമങ്ങൾ എൻ അധരങ്ങളിൽ മൗനം തീർക്കുകയാണോ?
അന്ധകാരം, എന്നെ ആകെ തളർത്തിയിരിക്കുന്നു ഹബീബ്,
എവിടെയാണ്  പ്രണയപൂരിതമാക്കുന്നത് അവിടേക്കു ഞാൻ വന്നു കൊള്ളട്ടെ!
സ്നേഹത്തിൻ വാക്കുകൾ ഇശ്‌ഖിൻ ദൂതുമായി നിന്നിലേക്ക് എത്തുമോ?
പ്രപഞ്ചത്തിൻ വിസ്‌മയങ്ങളിലൂടെ ഞാൻ നിന്നിലേക്ക് അണയട്ടെ!
മദീനയുടെ തെരുവുകളിൽ ഒരു യാചകനായി യാത്രകൾ അവസാനിച്ച്
നിമിഷങ്ങളില്ലെല്ലാം നിന്നോട് സലാം പറഞ്ഞിരിക്കുവാൻ പ്രയാണം തുടങ്ങട്ടെ!
ഹബീബേ, ഞാൻ ആശിച്ചിടുന്നു, നിൻ വെളിച്ചത്തിൽ ഞാനോന്ന്
നിൻ പട്ടണത്തിൽ വന്നോട്ടെ, ഈ വരികൾ ഇനിയും നിർത്താതെ എഴുതാം!

Thursday, September 8, 2011

ഇടവഴിയിൽ




ഇടവഴിയിൽ ഇഴഞ്ഞു നടക്കുന്ന ഉരഗങ്ങളെ
കാണുവാൻ ശ്രമിച്ചതില്ല,
ഇലകൾ കൊഴിയ്യും നേരം നോക്കി പതിയെ
കാത്തിരുന്നവരെ അറിഞ്ഞതുമില്ല,
ഇരുലോക ചിന്തയിൽ ഇല്ലാത്ത അതിരുകളെ
കൂടെ ചേർത്ത് നിന്നതുമില്ല,
ഇവിടം നിറഞ്ഞ് തുള്ളുന്ന കോമരങ്ങളെ
കണ്ണുകൾ സൂക്ഷിച്ചതുമില്ല,
ഇഹത്തിൽ നടന്നു ചെന്നത്തിയ പാതകളെ
കാലത്തിൻ തെറ്റിയിലേക്ക് നയിച്ചതുമില്ല,
പിന്നെയോ,
ഇരുകാലുകൾ കൂട്ടം കൂടി ചെയ്ത അധർമ്മങ്ങളെ
കുടുംബത്തിൻ മുഖത്തേക്ക് വലിച്ചെറിയുന്നു
ഈ പരീക്ഷണത്തിൻ നന്മയുടെ പൊരുളുകളെ
കണുനീരിൽ കുളിച്ച മനസ്സുകൾ തേടുകയാണ്.
ഈ വാക്കുകളെ നാഥാ നിൻ മുമ്പിലേക്ക്, പ്രാർത്ഥനകളെ
കാരുണ്യത്തിന്‍ കടാക്ഷത്താല്‍ സ്വീകരിക്കണമേ
ഈ ജീവിതത്തിൻ നിമിഷങ്ങളിലെ അരുതായിമകളെ
കാണാതെ പോയിട്ടുട്ടെങ്കിൽ പൊറുതുതരണമേ
ഇഴജന്തുകളായിരുന്നു ഇവകളെന്ന് അറിയാതെ
കാണാതെ പോയതാണോ അല്ലാഹുവെ ഞങ്ങൾ ചെയ്ത തെറ്റ്?
ഇല്ല, നിന്നിലെ വിധിയെഴുത്ത് നാളെകളെ
കൂടുതൽ നിന്നിലേക്ക് അടുപ്പിക്കുവാനാക്കും.
ഇംഗിതത്താൽ പണത്തിൻ ദുർമേദസുകൾ വഹിക്കും മോഹികളെ
കാരുണ്യത്തിന്‍ നാഥാനിൽ നിന്ന് അകറ്റിയത് അവർ തന്നെ
ഇല്ലെയായിരുന്നെങ്കിൽ, ഇത്ര കാഠിന്യ ഹൃദയം തീർക്കുമായിരുന്നില്ല.
ഇരുലോക പ്രകാശത്തിൻ അനുയായികളിൽ നിന്ന് വരുമോ
കൊടും ക്രൂരത പകച്ചു നിൽക്കും വാക്കുകളും പ്രവർത്തികളും.
ഇല്ല, മദീനയുടെ മണൽതരികൾ പോലും പുഞ്ചിരി നിറഞ്ഞതാണ്
ഇരുലോക രക്ഷിതാവേ, ഞാൻ എത്ര നല്ലവാനോ, അല്ല.
കുതിർത്ത മനം തേടുന്നു, ഞങ്ങളെ നിൻ പ്രതീക്ഷകളിൽ നിന്ന് മാറ്റല്ലേ
ഈ ദിനങ്ങളിലെ സങ്കടങ്ങൾ നിന്നോടല്ലാതെ ആരോടു പറയാൻ!
കാതോർത്തിടുന്നു നിൻ ഹബീബിൻ ആശ്വാസവാക്കുകൾക്ക്.