Tuesday, July 31, 2012

പ്രണയം


പ്രഭാതത്തിന്‍ 
പ്രഭയോടെ ജീവിതം
പ്രാണ സഖിയുടെ തീരത്തേക്ക്  
പ്രയാണം തുടരുമ്പോള്‍
പ്രാര്‍ത്ഥനാ മന്ത്രവുമായി 
പ്രപഞ്ച നാഥനോട് 
പ്രതീക്ഷകളുമായി
പ്രണയത്തിന്‍ 
പ്രതിജ്ഞ പുതുക്കാം

Monday, July 30, 2012

പ്രണയ താഴ്വാരം


പ്രണയത്തിൻ താഴ്‌വരയിൽ 
നിന്നുള്ള ഒട്ടക സംഘത്തിനു 
ദൂരങ്ങൾ വിദൂരമല്ല
ദാഹത്തിനു പ്രണയ കവചങ്ങൾ 
തീർത്ത വീഞ്ഞുകളുണ്ട്.
മണലാരണൃത്തിലെ ചൂടിനു 
കസ്‌തൂരിയുടെ വിയർപ്പിൻ ഗന്ധം
ഇനിയും യാത്ര തുടരുവാനുണ്ടെങ്കിലും 
വഴികൾ പ്രണയിനിയെ 
കണ്ടുമുട്ടിയെ അവസാനിക്കുന്നുള്ളൂ.

Sunday, July 29, 2012

വിട പറയും നീ


കാരുണ്യമേ
നിൻ കോരി ചൊരിഞ്ഞ 
തോരാത്ത മഴയിൽ 
ഞാൻ നനഞ്ഞൊലിച്ചു.
നിൻ അനുഗ്രഹത്തിൻ 
നിമിഷങ്ങളിലെല്ലാം ഞാൻ 
കുടകീഴിൽ മരവിച്ചു 
നിന്നു പോയി.
നിൻ പ്രണയത്തിൻ 
സ്‌പർശവും നനവും 
എനിക്ക് നഷ്‌ടമായില്ലെന്ന്
ആശിച്ചിടുന്നു.
എന്നും കുളിരായി 
നിന്നോട് ഒട്ടിനില്‍ക്കാന്‍
കൊതിക്കും മനസ്സ്.
വിട പറയും നീ 
എന്നിൽ മഴവില്ലിൻ 
സൗരഭ്യം നൽകുമോ ?


Saturday, July 28, 2012

നിലാവെളിച്ചം


രാത്രിയുടെ യാമത്തിൽ 
നാടിൻ ക്ഷേമത്തിനായി
പരാതികളറിയുവാൻ 
നടന്നൊരു ഭരണാധികാരി
റോമിൻ സിംഹാസനത്തിലെ
സൈന്യാധിപന്മാര്‍
മദീനയുടെ ചുറ്റിലും പരതി
കൊട്ടാരത്തിൻ കവാടം.
രാത്രിയുടെ  നിലാവെളിച്ചം 
കടം കൊള്ളുന്നത് 
ഭൂമിയിലെ പ്രകാശത്തിൻ 
പ്രകാശത്തിൽ നിന്നത്രെ.

Friday, July 27, 2012

നീ കണ്ടെത്തുക


നീ കണ്ടെത്തുക 
നീന്റെ ഹബീബിനെ 

നീ കണ്ടെത്തുക
സൗന്ദര്യത്തിൻ പരിപൂർണതയെ

നീ കണ്ടെത്തുക
സങ്ക‌ൽപത്തിൻ സാമീപ്യത്തെ

നീ കണ്ടെത്തുക
അനുഗ്രഹത്തിൻ അത്യുന്നതങ്ങളെ

നീ കണ്ടെത്തുക
മാധുര്യമേറും മൊഴിമുത്തുകളെ

നീ കണ്ടെത്തുക
നിലാവിൻ മിഴികളെ

നീ കണ്ടെത്തുക
പ്രകാശത്തിൻ മേൽ പ്രകാശത്തെ

നീ കണ്ടെത്തുക
പ്രപഞ്ചത്തിൻ പ്രോജ്ജ്വലതയെ

നീ കണ്ടെത്തുക
ഇരുലോകത്തിൻ ഇശ്ഖിനെ 

നീ കണ്ടെത്തുക
ഭൂമിതൻ ഭംഗിയെ

നീ കണ്ടെത്തുക
സൗമ്യമേറും സംസാരത്തെ

നീ കണ്ടെത്തുക
കസ്തുരിയുടെ കുളിർക്കാറ്റിനെ

നീ കണ്ടെത്തുക
പ്രണയത്തിൻ പരിശുദ്ധിയെ

നിന്റെ ഹൃദയത്തിന്‍  മുമ്പിൽ
 സയ്യിദുനാ മുഹമ്മദ് 
സലല്ലാഹു അലൈഹി വസലം 
Thursday, July 26, 2012

യാ റസുലല്ലാഹ്


യാ റസുലല്ലാഹ്, 
എന്റെ ദുഖത്തിൻ വേദനകൾ 
നിറഞ്ഞു കവിഞ്ഞൊഴുകുന്നു.
പാപങ്ങളുടെ ദുർഗന്ധം 
എല്ലായിടത്തും വമിക്കുന്നു.
ഇബാദത്തിൻ ദാരിദ്രം 
ആത്മാവിനെ വറുതിയിലാഴ്ത്തുന്നു.

യാ റസുലല്ലാഹ്, 
അങ്ങയിലേക്ക് നടന്നു നീങ്ങുവാൻ
കൊതിച്ചിടുന്നു ഈ വേളയിലും 
പ്രതീക്ഷകളൂടെ കരകാണുവാൻ 
സ്വപ്‌നം കണ്ട് കാത്തിരിക്കുന്നു.

യാ റസുലല്ലാഹ്, 
അവിടുത്തേക്കുള്ള സ്വാലത്തിൻ ഹർഷത്താൽ 
നന്മയുടെ സുഗന്ധത്തിൻ 
താഴ്‌വാരത്തിലെത്തികണമേ

യാ റസുലല്ലാഹ്, 
അങ്ങയിലേക്കുള്ള സലാം സ്വലാത്തും 
മാത്രമേ, എന്നിലുള്ളൂ അവിടുത്തെ 
സ്നേഹത്തിൻ സൗന്ദര്യത്താൽ 
എൻ ആത്മാവിനു സൗഭാഗത്തിലാക്കണേ....

സലല്ലാഹു അലാ മുഹമ്മദ്
സലല്ലാഹു അലൈഹി വസലം Wednesday, July 25, 2012

സമാധാനത്തിൻ സ്വരംസലല്ലാഹു അലാ മുഹമ്മദ്
സലല്ലാഹു അലൈഹി വസലം 

സ്വലാത്തിൻ സ്വരങ്ങൾ 
സ്വാന്തനത്തിൻ പ്രാർത്ഥനകൾക്ക്
സന്തോഷത്തിൻ പ്രതീക്ഷകൾ നൽകുന്നു.

സനേഹത്തിൻ തുടക്കം 
സൗന്ദര്യത്തിനു മാറ്റ് നൽകുമ്പോൾ
സുഗന്ധത്തിൻ കുളിർക്കാറ്റ് 
സ്വാലത്തിൻ വീഥികളിൽ നിറയുന്നു

സനേഹത്തിൻ വാക്കുകൾ 
സ്നേഹിതനെ തേടി അലയുമ്പോൾ 
സ്വയം തീർക്കും അനുഭൂതി
സ്വാലത്തിൻ സംഗീതത്തിലായിരുന്നു.

സൗഭാഗ്യമേ, 
സ്വാലത്തിൻ മാലാഖമാർ.
സമാധാനത്തിൻ വെളിച്ചം വീശും മദീനയിൽ
സുന്ദര നിമിഷങ്ങളിലായി കഴിയുവാൻ മോഹിച്ചിടുന്നു.


സലല്ലാഹു അലാ മുഹമ്മദ്
സലല്ലാഹു അലൈഹി വസലം 
Tuesday, July 24, 2012

വാതായനങ്ങളിലേക്ക്


ചരിത്രം തുടക്കമിട്ടത് 
നൂറ്റാണ്ടുകൾ കഴിഞ്ഞാലും
ആസ്വദിച്ചു തീരാത്ത
വസന്തഭൂമികയിലായിരുന്നു.
യാത്രകൾ പിന്നിട്ടത് 
മരുഭൂമികളിലൂടെ വേർപാടിൻ
മൗനത്തിൽ വേദനിച്ചായിരുന്നു.
തായിഫിന്റെ താഴ്‌വരകളിൽ
ശത്രുവിന്റെ പരിഹാസത്തിൻ
കല്ലെറുകൾ ഏറ്റുവാങ്ങിയപ്പോൾ
കാരുണ്യത്തിന്‍ പ്രാർത്ഥനകൾ 
മൊഴിഞ്ഞു  സ്നേഹത്തിൻ 
പാതകൾ തുറന്നിട്ടായിരുന്നു
ത്വയ്‌ബാ ഗ്രാമത്തിൽ നിന്നും   
വരുന്ന ഒട്ടകസംഘത്തെ യ്‌സരിബ് പട്ടണം
ആത്മാവിൻ സംഗീതമായി 
ആനന്ദത്തിൻ ഈരടികളോടെ 
സ്വാഗതമേകിയത്
അനുരാഗത്തിന്റെ മദീനയുടെ 
വാതായനങ്ങളിലേക്കായിരുന്നു.Monday, July 23, 2012

ചിറകടികളുയർത്തുക


ആരെ സ്നേഹിക്കണം ?
ചോദ്യത്തിനുത്തരം നിനക്ക്
അറിയില്ലെങ്കിൽ 
ഈ ലോകത്തിൻ പ്രകാശത്തെ
നീ തേടിയിട്ടില്ല.

പ്രണയം അന്ധതയാണെന്നു
നിനക്ക് സാരോപദേശം കിട്ടിയാൽ
നീ പറയുക, അന്ധകാരത്തിലേക്ക് 
വെളിച്ചം പകർന്നു നവയുഗം 
തീർത്ത നായകനോടുള്ള അനുരാഗം 
അന്ധതയുടെ മോചനദ്രവമായതെന്ന്

നിന്നെ സ്നേഹിക്കണം ?
നിമിഷങ്ങളെല്ലാം നിശ്ചയമായും 
അവിടുന്നു പ്രാർത്ഥിച്ചതും സങ്കടപ്പെടതും 
നിനക്കായിരുന്നു. നിന്നെ 
സ്നേഹിച്ചു കൊണ്ടിയിരിക്കുന്നുവെങ്കിൽ 
നിൻ ആത്മാവിൻ ചിറകടികളുയർത്തുക,
മദീനയുടെ പ്രണയാകാശ വീഥികളിലേക്ക്

Sunday, July 22, 2012

ഉത്തരം നല്‍കുമീ മനമേ..


സ്വരങ്ങൾ വേദനിപ്പിക്കുന്നുണ്ടെങ്കിൽ
ഹൃദയം സന്തോഷത്തിലാവുന്നതങ്ങനെ ?
മറവിയുടെ നേരം കഴിഞ്ഞിട്ടും 
അലസതയുടെ ഇരുത്തത്തിൽ തന്നെയാണോ ?
കണ്ണൂകൾ നിറഞ്ഞൊഴുകുന്നുണ്ടെങ്കിൽ
സത്യത്തിൽ ഞാൻ പ്രണയത്തിലാണോ ?
വാക്കുകൾ അന്വേഷിച്ചു കൈമാറുമ്പോൾ 
നന്മയുടെ പ്രപഞ്ചം പ്രാപിക്കുമോ ?

Saturday, July 21, 2012

ദൃശ്യംനിൻ സൗന്ദര്യം
എന്നിലെ വിരൂപത്തെ 
അദൃശ്യമാക്കുന്നു.

നിൻ വരവ്
നിശബ്‌ദമായിരുന്ന ദിനങ്ങളെ 
നിർമലമാക്കുന്നു.

നിൻ കവാടങ്ങൾ 
എന്നിലേക്കായി തുറന്നപ്പോൾ
അനുഭൂതിയിലാക്കുന്നു.

നിൻ സാന്നിധ്യം
ചിന്തകളുടെ ആരംഭം
അല്ലാഹുവിലെത്തിക്കുന്നു.

നിൻ അമൃതം
നാളെയുടെ ഹൗളുൽ കൗസറിലേക്കുള്ള
പാതയിലാക്കുന്നു.

Friday, July 20, 2012

നീ പ്രാർത്ഥിച്ചിടുക - റമളാൻ മുബാറക്ഓ ഹൃദയമേ,
ഇന്നലെകളുടെ ഇമ്പമാർന്ന 
തിന്മകളുടെ തീകനലുകൾ
നിന്നെ വല്ലാതെ അലട്ടുന്നുവോ ?
വാക്കുകളിലും പ്രവർത്തികളിലും
കൂടെ കൂടിയ അപരാധങ്ങളെല്ലാം
നിന്നിൽ കണ്ണുനീർ ബാഷ്‌പമായി തുടരുന്നുവോ ?
ഇരുട്ടിന്റെ രാത്രിയിൽ
അനുഗ്രഹത്തിൻ നിലാവായി 
പുഞ്ചിരി തൂകി നിൽക്കുന്ന 
റമളാനിൻ ചന്ദ്രികാവസന്തത്തെ 
നീ കണ്ടില്ലേ?
കാരുണ്യത്തിന്‍ ദിനരാത്രങ്ങളല്ലേ
ഇനി നിന്റെ കൂടെ ?

ഓ ഹൃദയമേ,
നീ പ്രാർത്ഥിച്ചിടുക,
ഓരോ ഹൃദയമിടിപ്പും 
എത്തി ചേർന്നിടാൻ
നാഥന്റെ മാസത്തിലും
നന്മയുടെ പ്രവാചകതീരത്തും.

Tuesday, July 17, 2012

കാഴ്ച്ചകളത്രെ മനോഹരം.


© Fareena Alam


യാ അല്ലാഹ്,
എന്റെ ബലഹീനതകള്‍
നിനക്ക് മാത്രം അറിയാം 
നിന്നിലേക്കുള്ള വഴികളില്‍ ഞാന്‍ 
അശക്തനായി നില്‍ക്കുന്നുവെങ്കില്‍ 
കാരുണ്യത്തിന്‍ തീരത്തിലേക്കുള്ള 
യാത്ര തന്നെ വഴികേടിലാക്കുമല്ലോ !!
നീ തന്നെ കരുണാനിധിയും 
ഇരുലോക അനുഗ്രഹത്തിന്‍ നാഥനും 
രാപകലുകളത്രെയും ഇരുട്ടിന്‍
ഭയം എന്നെ ഏകനാകിയെങ്കിലും 
പ്രതീക്ഷകളുടെ ഉദയാസ്തമയം
നിന്നില്‍ നിന്നില്ലേ!
ഈ നിശ്ചലം വല്ലാതെ അലട്ടുന്നുവെങ്കിലും 
അനന്തമായ ഖജനാവിന്‍ ഉടമക്കുമേല്‍ 
സ്വപ്‌നങ്ങള്‍ പങ്കുവെക്കാം 
മദീനയുടെ വഴിയോരങ്ങളിലെല്ലാം 
ആതിഥേയരായി വെളിച്ചത്തിന്‍
മാലാഖമാര്‍ നില്‍ക്കുമീ 
കാഴ്ച്ചകളത്രെ മനോഹരം.