Saturday, June 2, 2012

നൃത്തം വെച്ചിടും ആത്മാവിന്‍





ഹൃദയം അറിയാതെ നോവുന്നത് 
അങ്ങേയിലേക്കുള്ള പ്രണയത്തിന്‍
സാക്ഷാല്‍കാരം ഓര്‍ത്ത് .
പാപഭാരങ്ങള്‍ ഏറ്റു നടക്കും ഞാന്‍ 
എങ്ങനെ നിന്നിലേക്ക് അടുക്കും ?
അറിയില്ല.. അല്ലാഹുവിന്‍ കാരുണ്യം 
അകലങ്ങളില്ലാവതെയിരിക്കട്ടെ
അങ്ങേയിലേക്ക് നിത്യവും അണയുവാന്‍ 
കൊതിച്ചിടും ദേഹിയായിരുന്നെകില്‍
സ്വര്‍ഗ്ഗത്തിന്‍ ഭൂമിയില്‍ മുത്തിടുവാന്‍ 
മനസ്സിന്‍ ചുണ്ടുകള്‍ കൊതിച്ചേനെ
നൃത്തം വെച്ചിടും ആത്മാവിന്‍
നെറുകയില്‍ എത്തുമോ എൻ സ്വപ്‌നങ്ങൾ