Monday, December 12, 2011

നീ തന്നെ ഞാൻ





ഹേ ആത്മാവേ,
നിന്നെ തേടി  അലയാത്ത ദിനങ്ങൾ
എന്നിൽ ചുരുക്കം മാത്രമായിരുന്നു.
നീ ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയാൻ
എവിടെങ്ങളിലൊക്കെ എത്ര സഞ്ചരിച്ചു
എന്നിട്ടും നീ  എനിക്ക്  അതീതമായി നിന്നു.

മരണത്തിനു മുമ്പേ ശവമഞ്ചമായി
അകലങ്ങളിൽ കിടന്നുറങ്ങുകയായിരുന്നോ നീ?
പ്രണയത്തിൻ സുഗന്ധം കുളിരേകിടും
ഇളംതെന്നൽ പോലും നിന്നിലേക്ക് വീശിയില്ലേ?

മഴവില്ലിൻ സൗന്ദര്യം ഉന്നതങ്ങളിൽ വിവരിക്കും
നിന്റെ മാധുര്യമേറിയ  ശബ്‌ദം കേൾക്കുവാൻ
വാക്കുകൾ  അത്രയും  മൗന രാഗത്തിലായി
നിന്നെ കുറിച്ച് പറയുകയായിരുന്നു ,

നീ ഇല്ലാത്ത  നിശ്ശൂന്യമായ അക്ഷരങ്ങളിൽ
നിന്നെ ഞാൻ അങ്ങനെ തിരഞ്ഞു കണ്ടെത്തും ?
സ്വപ്‌നങ്ങൾക്ക് വേണ്ടി ഉറക്കമൊഴിയാതെ കാത്തിരിന്നിടും
നിൻ പ്രതിരൂപം പോലും ഇരുട്ടിൽ വെളിച്ചമേകിയിലല്ലോ?


നീ എന്നിൽ സ്വത്വബോധമായി വന്നു ചേർന്നിരുന്നെകിൽ
എന്നിലെ പ്രണയത്തിൻ നേർത്ത വർണ്ണങ്ങൾ
വിടർത്തുന്ന പൂന്തോപ്പിൽ വസന്തമേകുന്ന കാവലാക്കി.
എൻ പ്രണയഭാജനത്തിൻ അരികെയിലേക്ക്
അനുരാഗത്തിൻ ചൂണ്ടുകൾ മന്ത്രിച്ച് മണൽതരികളിലൂടെ
കണ്ണുനീർ ചാലിച്ച് യാത്ര തുടരാം.....