Thursday, August 18, 2011

മദീന വെറുമൊരു പട്ടണമല്ലല്ലോ

ഫോട്ടോ : നൗഷാദ് അകമ്പാടം

മദീന, വെറുമൊരു പട്ടണമല്ലല്ലോ!
നിന്റെ വികല ചിന്തകൾക്ക്
നീ ജീവിതത്തിൽ കയറികൂടുവാൻ ശ്രമിക്കും
ഇടങ്ങളില്ലേ സ്ഥാനമുള്ളൂ.
യസ്‌രിബ്, മദീനത്തുൽ‌നബിയാണെന്ന്
നിനക്ക് അറിയില്ലേ!
നിന്റെ യാത്രകൾ മദീനയെ ലക്ഷ്യമാക്കുമ്പോൾ
നീയൊന്ന് അറിയാതെ വിചിന്തനം നടത്തണം
കഴിഞ്ഞിടങ്ങളില്ലെല്ലാം
നിന്റെ അസ്വസ്ഥതക്ക് കൂടാരമുണ്ടായിരുന്നു.
മനോഹാരിതക്ക് വർണ്ണങ്ങൾ ചാലിക്കാൻ
കാൻവാസുകളില്ലായിരുന്നു.
മറന്നുവെച്ച ജീവിതത്തിൽ തുടക്കം
മദീന നിനക്ക് സമ്മാനമായി തരും !
നിന്റെ മുഖത്തെ പുഞ്ചിരിയേക്കാൾ, നിന്നെ
ആതിഥേയം വഹിക്കും മണൽതരികളിലും
നൂറ്റാണ്ടുകളുടെ നന്മ പറയുന്ന മന്ദസ്മിതം സ്വീകരിക്കാം!
ധൃതിയുടെ പാച്ചിലിൽ നിനക്ക്, തിളങ്ങും ഭൂമിയിലൂടെ
നടക്കുവാൻ കഴിയില്ല, കണുനീർത്തുള്ളികൾ
ധാരയായി ഒഴുക്കുമ്പോഴും നീ സ്തംഭനാവസ്ഥയിലാക്കും!
വീണ്ടുമൊരു പ്രണയത്തിൻ കഥകൾ പറയാൻ, നിന്നെ
അവൾ ക്ഷണിച്ചുകൊണ്ടെയിരിക്കും
അവളുടെ, നക്ഷത്രങ്ങൾ പെയ്തിറങ്ങും മടിയിലിരുന്ന്
ഒരുവേളമാത്രെ, കിടന്നുറങ്ങാൻ ആശിച്ചിടും
നിന്നെ പിരിയുവാൻ അവൾക്കോ, അവളെ കാണാതെ
നിമിഷങ്ങൾ തുടരുവാൻ നിനക്കോ ആവുന്നില്ലായിരുക്കും!
നീ, പുതുപ്രണയത്തിൽ അനുരാഗ നൂലുകൾ നെയ്തിടുവാൻ
സമയത്തെ കടം വാങ്ങുവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്
സങ്കടം പറഞ്ഞ് തുടരും...

8 comments:

 1. പ്രിയപ്പെട്ട മദീനാ..
  നീയെന്ന മരുഭൂമി ഇല്ലായിരുന്നെങ്കില്‍
  ഞാനെന്ന കള്ളിച്ചെടികള്‍ ഉണ്ടാകുമായിരുന്നില്ല..
  നിന്‍റെ എണ്ണിയാലൊടുങ്ങാത്ത മണല്‍ തരികള്‍
  എന്‍റെ അളന്നാല്‍ തീരാത്ത മോഹങ്ങളാണ്..
  നിന്‍റെ മേനിയിലോഴുകുന്ന ചുടുകാറ്റ് എന്‍റെ
  മരിച്ചു കൊണ്ടിരിക്കുന്ന ചുടു നിശ്വാസങ്ങളാണ്...

  മദീനാ..
  നീ കാത്തുകൊള്ളണെ..
  കണ്ണിലെ അമൃത് കൊണ്ട് ഞാന്‍ നനച്ചുനനച്ചു ഉണങ്ങാതെ കാത്ത് സൂക്ഷിക്കുന്ന എന്‍റെ പ്രവാചകപ്പൂവിനെ....

  സല്ലല്ലാഹു അലാ മുഹമ്മദ്‌..
  സല്ലല്ലാഹു അലൈഹി വസല്ലം..

  ReplyDelete
 2. മുസാഫിർ ... ഗ്രേറ്റ് :)

  ReplyDelete
 3. അബൂഹുറൈറ(റ) നിവേദനം: നിശ്ചയം ഈമാൻ (വിശ്വാസം​) ഒരു കാലത്തു മദീനയിലേക്ക്‌ ചുരുണ്ടു കൂടും. സർപ്പം അതിന്റെ മാളത്തിലേക്ക്‌ ചുരുണ്ടു കൂടുന്നതുപോലെ. (ബുഖാരി. )


  അബൂബക്കറത്ത്‌(റ) നിവേദനം: നബി(സ) അരുളി: ലോകത്തെ ചുറ്റി സഞ്ചരിക്കുന്ന ദജ്ജാലിനെ സംബന്ധിച്ച ഭയം മദീനക്കാരെ ബാധിക്കുകയില്ല. അന്ന്‌ മദീനയ്ക്ക്‌ ഏഴ്‌ കവാടങ്ങളുണ്ടായിരിക്കും. ഓരോ കവാടത്തിലും ഈരണ്ട്‌ മലക്കുകൾ കാവൽക്കാരായി ഉണ്ടായിരിക്കും. (ബുഖാരി.)


  അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മദീനയുടെ
  പ്രവേശന കവാടങ്ങളിൽ മലക്കുകൾ നിൽക്കും. പ്ലേഗോ ദജ്ജാലോ അതിൽ പ്രവേശിക്കുകയില്ല. (ബുഖാരി. )

  ReplyDelete
 4. manasu vembukayanu
  maddena manal tharikale pulkan

  ReplyDelete
 5. അല്ലയോ മദീനാ..
  ദാഹിച്ചൊട്ടിയ തൊണ്ടക്കുഴിയിലും മധുരിക്കുന്ന നാമമേ. നിന്റെ പൊടിക്കാറ്റു പോലും ധന്യമാക്കും പാപിയാമെൻ പാഴ്ജന്മത്തിനെ..

  ReplyDelete
 6. ഈ പുണ്ണ്യപ്പൂമാന്‍റെ ജീവിതമാത്രക നമ്മുടെ ജീവിതത്തിനും
  വെളിച്ചവും തെളിച്ചവും നന്മ്മയും വിശുഢിയും നല്‍ക്കടെ http://punnyarasool.blogspot.com/2012/09/blog-post.html

  ReplyDelete