Wednesday, August 31, 2011

ഈദ് മുബാറക്നാഥനു മുമ്പിൽ
അനുരാഗം തീർത്ത
സഹനത്തിൻ മനസ്സുകളിലെ
സന്തോഷമത്രെ
ഇനിയുള്ള ദിനങ്ങൾക്ക് നിദാനം.

മദീനയുടെ മണലാരണ്യത്തില്‍
തേങ്ങി കരയുന്ന
നീരുറവകൾ വറ്റിയ നയനങ്ങളിലെ
സ്നേഹമത്രെ
ഇനിയുള്ള കാലങ്ങൾക്ക് വിധേയം


ഈദ് മുബാറക്

Tuesday, August 30, 2011

ഇശ്‌ഖിൻ നാൾഇശ്‌ഖിൻ തീരത്ത് തീർത്ത ഈണങ്ങൾ
സംഗീതത്തിൻ സ്വരമായി പാടിടുന്നു
ഇമ്പമാർന്ന ഇഷ്ടത്തിൻ രാവുകൾ
സ്നേഹത്തിൻ ദാഹമായി ഉണർന്നിടുന്നു
ഇരുട്ടിൻ വഴിയോരത്ത് ഇളം വെളിച്ചം
സത്യത്തിൻ നേർമാർഗമായി കാണിച്ചിടൂന്നു
ഇതളിൻ നേർത്തുമ്പത്ത് ഈറനണിയും
സൗഹൃദത്തിന്‍ പുഷ്‌പമായി വിടർന്നിടുന്നു
ഈ നേർത്ത തുഷാരബിന്ദുകൾ ഇഴകി
സുന്ദര സ്വപ്‌നമായി ജീവിച്ചിടുന്നു
ഇന്നിൻ സഹനത്തിൻ ഈ രാവും
സങ്കടത്തിൻ കണുനീരായി വിടപറഞ്ഞിടുന്നു
ഇന്നലെകളിലേക്ക് വഴിമാറാതെ ഇന്നും
സന്തോഷത്തിൻ സൗരഭ്യമായി പുൽകിടുന്നു
ഈദിൻ ശവ്വാൽ അമ്പിളി ഈലോകത്തു
സമാധാനത്തിൻ പുഞ്ചിരിയായി തൂകിടുന്നു
ഈ തപസ്യകൾ അവസാനിക്കാതെ ഇശ്ഖിൻ
സമുദ്രങ്ങൾ അനന്തമായി മദീനയിൽ ഒഴുകിടുന്നു.

മദീനാ,നീ ഭാഗ്യവതി


മഞ്ഞു പുതച്ച കിടക്കുന്നിടും മലമേടുകളിലും
മിന്നിത്തിളങ്ങും താരകങ്ങൾ നിറഞ്ഞിടും മാനത്തിലും
മുത്തുകൾ മന്ദസ്മിതം തൂകിടും മണലാരണ്യത്തിലും
മധുരം  ചൊരിയും തേൻ നൽകിടും  മന്ദാരപ്പുവിലും
മോഹിക്കും സുന്ദര സൗന്ദര്യമേകിടും മാണിക്യകല്ലിലും
മണ്ണിൽ പുതുനാമ്പുകൾക്ക് ജീവൻ നൽകിടും മഴത്തുള്ളിലും
മനസുകൾ കീഴടക്കും വർണ്ണം വിതറിടും മഴവില്ലിലും
മനതാരുകൾ തേങ്ങി പ്രണയിച്ചിടും മർത്യനിലും
മനം കുളിർക്കും സുഗന്ധത്തിൻ മദ്‌ഹുകൾ മൊഴിഞ്ഞിടുന്നു
മദീനാ, മാലാഖമാർ പോലും മഹത്തരങ്ങൾ മന്ത്രിച്ചീടുന്നു.

Monday, August 29, 2011

ഞാനും നീയുംനാഥാ, ഞാനും നീയും
അകലങ്ങളിൽ കഴിയുന്നുവോ?
അരികെയിൽ നീ വന്നിട്ടും
ഞാൻ എന്തേ ദൂരങ്ങളിലേക്ക്
വഴിമാറി നിൽക്കുന്നത്?
അനുഗ്രഹങ്ങൾ ആസ്വദിച്ചു
മരണത്തിൻ അടുത്തേക്ക്
എത്തിയിട്ടും എന്തേ നിന്നെ
തിരിഞ്ഞു നോക്കാതെയിരിക്കുന്നത്?

നാഥാ, ഞാനും നീയും
അനുരാഗത്തിൽ ആകുമോ?
അത്രമേൽ കാരുണ്യം കനിഞ്ഞിട്ടും
പിഞ്ചുകുട്ടികളുടെ മനസിനെ
താലോലിക്കാതെ കടന്നുപോകുന്നത്?
എത്ര കഴിവുകൾ ചൊരിഞ്ഞിട്ടും
എന്നിൽ നിന്ന് പ്രപഞ്ചത്തിലേക്ക്
നന്മയുടെ നിർമ്മിതികളില്ലാതെയാകുന്നത്?

നാഥാ ഞാനും നീയും
മുഷിഞ്ഞു ആധിയിൽ പെടുമോ?
ഇല്ല, നീ സർവ്വതും സുന്ദരമാക്കുന്നവൻ
നിന്റെ സൗന്ദര്യത്തിൻ അംശത്തിൻ
കണികകൾ ദർശിച്ചില്ല ഞാൻ.
എത്രയോ ഉന്നതൻ നീ മാത്രം.
എൻ ആധികൾ നീയില്ലെങ്കിൽ
സമുദ്രം സൃഷ്ടിക്കുമായിരുന്നു
ആധികളിൽ പ്രതീക്ഷ നിന്നിൽ അല്ലേ!

നാഥാ, ഞാനു നീയും
പ്രകാശത്തിൻ പ്രണയത്തിലാകുമോ?
തീർച്ചയായും, നിൻ വാക്കുകളിൽ
ശ്രവിക്കുന്നു പ്രകീർത്തനങ്ങളുടെ ഏടുകൾ.
മദീനയുടെ വിളക്കിൻ പ്രകാശം
ഇരുലോകത്തിന്റെയും പ്രഭയായി തിളങ്ങുമ്പോൾ
നാഥാ, ഞാൻ പ്രണയിച്ചിരുന്നില്ലേ!

Saturday, August 27, 2011

ജീവിതമാണത്രെ സന്തോഷം, സഖി

foto credit :Noushad Akampadam


പ്രണയത്തിൻ മനോവേദനയിൽ
കരഞ്ഞു കണുനീർ വാർക്കും
ജീവിതമാണത്രെ സന്തോഷം, സഖി

അനുരാഗത്തിൻ നൊമ്പരത്തിൽ
രാജ‌കുമാരനെ  ദർശിക്കാനാവാതെ തളർന്നിടും
ജീവിതമാണത്രെ സന്തോഷം, സഖി


പ്രേമത്തിൻ പരിശുദ്ധിയിൽ
നീതി ഓർത്ത് പരിഭവപ്പെടും
ജീവിതമാണത്രെ സന്തോഷം, സഖി


സ്നേഹത്തിൻ സൗന്ദര്യത്തിൽ
സുഗന്ധം വീശും സുന്ദരമാം മദീന കൊതിച്ചിടും
ജീവിതമാണത്രെ സന്തോഷം, സഖി


പ്രിയത്തിൻ അഭിനിവേശത്തിൽ
തെരുവുകൾ ഭ്രാന്ത് സമ്മാനിച്ചിടും
ജീവിതമാണത്രെ സന്തോഷം, സഖി


ഇഷ്ടത്തിൻ താൽപര്യത്തിൽ
അക്ഷരങ്ങൾ  എഴുതി ആസ്വദിച്ചിടും
ജീവിതമാണത്രെ സന്തോഷം, സഖിഅത്യുന്നത നാമം


അല്ലാഹുവിൻ  അനുഗ്രഹങ്ങൾ അധികരിച്ചീടും
അനിർ വചനീയമാം ആത്മീയ അനുഭൂതി 
ആത്മാവിലെഴുതുന്ന ആയിരം മാസത്തെക്കാൾ
ആരാധന അർപ്പിച്ചീടും അവാച്യമാം രാവിലേക്ക്
അടുത്തു വരാൻ ഞാൻ മടിച്ചു നിൽക്കുകയാണോ?
അകലങ്ങളിൽ നിന്നു താരകങ്ങൾ നിറഞ്ഞ 
ആകാശത്തെ നോക്കി നിന്നപ്പോൾ
അതിരുകളില്ലാത്ത കർമ്മങ്ങളിൽ മുഴുകി
അടിമകൾ അനന്തമാം പ്രപഞ്ചത്തിൻ
അധിപനെ സ്തുതിച്ചിടുന്നു, അവിടെങ്ങളിലേക്ക്
അധർമ്മത്തിൻ അധികം പ്രാപിച്ചു
അലഞ്ഞു നടക്കും അവനായി ഞാൻ ചെന്നിടുന്നു.
ആദ്യമെ തൊട്ട് നിന്നെ വാഴ്ത്തിടും മാലാഖമാർ 
അനർഘ നിമിഷത്തേക്ക്  ഭൂമിയിൽ വന്നിടും വേളയിൽ.
അകം പൊരുളുകൾ  അറിയും നാഥാന്റെ മുമ്പിലേക്ക് ഇതാ!
അനുരാഗത്താൽ നിന്നെ അന്വേഷിച്ചു സൂജൂദിൽ വിഴുന്നിടും നാളിൽ
അത്യുല്‍ക്കര്‍ഷമാം പൂർണ്ണ ചന്ദ്രനായി നിലാവ് പൊഴിക്കും റസൂലിൻ
അത്യുന്നത നാമം ആണയിട്ടു ചൊല്ലട്ടെ ഞാൻ 
അവിടെങ്ങളിലേക്ക് അങ്ങേക്കു വേണ്ടി മാത്രം അർപ്പിതം
സ്വല്ലള്ളാഹു അലാ മുഹമ്മദ്‌
സ്വല്ലള്ളാഹു അലൈഹി വസല്ലം

Friday, August 26, 2011

ഐക്യം നീ

photo by ; noushad akampadam


വെളിച്ചം വിതറിയിട്ടും
ഇരുട്ടിലേക്ക് തന്നെ 
വഴി നടത്തിക്കുന്നതാരോ?
മു൯ഗാമികളുടെ പാതയിലേക്ക്
തിരിഞ്ഞു നോക്കുവാൻ 
നിമിഷങ്ങളില്ലാതെ തന്റെ
ഇഷ്ട ഇംഗിത പൂർത്തികരണത്തിനു
വാശിപിടിക്കുന്നതാരോ?
സമൂഹത്തിൻ സൗന്ദര്യ സൃഷ്‌ടിക്ക്
വഴിയൊരുക്കാതെ 
പിന്നോട്ടിരിക്കുന്ന സ്വാർത്ഥനാരോ?
ആരിൽ നിന്നോ അവകളിൽ നിന്നു
പ്രതീക്ഷയുടെ നാദം നഷ്ടപ്പെട്ടിരിക്കുന്നു.
സ്നേഹത്തിൻ വഴികൾ നിന്നിലേക്ക്
ഐക്യത്തിൻ പാതയിൽ  നിന്നു തുടങ്ങട്ടെ

Wednesday, August 24, 2011

സ്വർഗ്ഗം


ആഗ്രഹങ്ങളുടെ വൃത്തം
വരച്ചു തുടങ്ങുവാൻ
ആരുടെയോ കൈകളിൽ നിന്ന്
കടം വാങ്ങിയ പേന.
ബിന്ദുവിനെ ചേർത്ത് രേഖകൾ
വൃത്തിയാക്കി വൃത്തം
പൂർത്തികരിക്കും വേളയിൽ
സ്വർഗ്ഗത്തിൻ പ്രതീക്ഷകൾ
പുനരാംഭിച്ചു.
കഥകൾ ചെവികളിൽ
ഓതിയിരുന്ന നേരം
ആരംഭത്തിൻ  ഉൽസാഹം
യാത്രയെ മുന്നോട്ട് നയിച്ചു
അനന്തമാം പൂന്തോപ്പിൻ
അരുവികളുടെ ജലധാര ഒഴുക്കും
ശബ്‌ദം എന്നിലേക്ക് കേൾക്കാം
മന്ദസ്‌മിതം തൂക്കുന്ന കസ്‌തൂരിയാം
സുഗന്ധം വീശുന്ന പ്രിയത്മയുടെ
കാത്തിരിപ്പിൻ സുഖനൊമ്പരങ്ങളെല്ലാം
മനതാരിൽ അനുഭൂതിയായി അറിയാം
പക്ഷെ,
ഇവിടെയൊരു സ്വർഗ്ഗമില്ലേ!
ഭൂമിയുടെ പൂങ്കാവനത്തിലേക്ക്
ഒരു കാൽവെപ്പ് നടത്തിയിരുന്നെങ്കിൽ
സ്വർഗ്ഗീയ സുഖങ്ങളിലേക്ക്
കടന്നു ചെല്ലാം
മദീനയുടെ അരികിലേക്ക്
എൻ ആത്മാവിൻ പ്രയാണം
പൂർത്തികരിക്കുമെങ്കിൽ
പ്രപഞ്ചത്തിൻ സ്വർഗ്ഗത്തിൽ നിന്നു
ജന്നാത്തുൽ ഫിർദൗസിലേക്ക്
വൃത്തം വരക്കാം.

മഴനീർ


ചാറ്റൽ മഴയിൽ
നനഞ്ഞു കുളിച്ച ഞാൻ
മരുഭൂമിയുടെ പൊടിക്കാറ്റിലേക്ക്
എൻ ഓർമ്മകളെ കൊണ്ടുപോയി
അനുഗ്രഹ വർഷം പെയ്തിറങ്ങുന്ന
ഇവിടെങ്ങളിൽ നിന്ന് കിലോമീറ്ററുകൾ
സഞ്ചരിച്ചു അവിടെങ്ങളിലേക്ക്
എത്തിച്ചേർന്നതു
നിമിഷങ്ങളിലെ നിമിഷങ്ങളാൽ.
വിണ്ണിലെ നൂലുകളാൽ
നെയ്‌തെടുത്ത വെള്ളി ചരടുകൾക്കൊപ്പം
പ്രണയ ച്ചൂടിൽ ഉരുകിയ
ഹൃദയത്തിൻ
അടക്കി നിർത്താനാവാതെ
മഴനീർ മുത്തുകൾ
എൻ നയനങ്ങളിലൂടെ
വഴുതി വീഴുന്നുണ്ടായിരുന്നു.

Tuesday, August 23, 2011

മാടിവിളിച്ചിടുന്നു

ഫോട്ടോ : നൗഷാദ് അകമ്പാടം


കടലിൻ തിരമാലകൾ തീരത്തെ
തലോടിടുന്നു
ആകാശത്തിൻ നക്ഷത്രങ്ങൾ ഭൂമിയെ
മോഹിച്ചിടുന്നു
പർവ്വതത്തിൻ ഹിമകണികകൾ ഉയരങ്ങളെ
വെല്ലുവിളിച്ചിടുന്നു
വൃക്ഷത്തിന്‍ ചില്ലകള്‍ നിലാവിനെ
പ്രണയിച്ചിടുന്നു
വനത്തിൻ നിഗൂഢത അൽഭുതങ്ങളെ
പ്രതീക്ഷിച്ചിടുന്നു
പൂന്തോപ്പിൻ തുഷാരബിന്ദുകൾ കുളിർമ്മയെ
കൊതിച്ചിടുന്നു
പുഴ തൻ ഒഴുക്ക് ലക്ഷ്യത്തെ
ആഗ്രഹിച്ചിടുന്നു
ചിത്രശലഭത്തിൻ സഞ്ചാരം വർണ്ണങ്ങളെ
സ്നേഹിച്ചിടുന്നു
മഴവില്ലിൻ നിറങ്ങൾ സ്വപ്‌നങ്ങളെ
നിർമ്മിച്ചിടുന്നു
കാറ്റിൻ ശാന്തത സുഗന്ധങ്ങളെ
വഹിച്ചിടുന്നു
ലോകത്തിൻ പ്രണയം മദീനയെ
കാത്തിരിക്കുന്നു
ഉഹ്ദ് മല തൻ പ്രണയം അനുരാഗികളെ
മാടിവിളിച്ചിടുന്നു.

Monday, August 22, 2011

പ്രണയലോകം


കാരുണ്യത്തിന്‍ മുത്ത് രത്നാം,ലോകാനുഗ്രഹി 
പ്രവാചകപ്രഭുവിനുമേൽ മാലോകരുടെ സ്വലാത്തിൻ വർഷം
ചൊരിഞ്ഞിടുവാൻ, എല്ലാ  സാഹിതീയലോകങ്ങൾക്ക് 
അതീതമായ അൽഭുതങ്ങളുടെ അൽഭുതമാം അല്ലാഹുവിൻ
അക്ഷരങ്ങളുടെ അക്ഷയഖനിയാം  ഖുർആനിൻ സുന്ദര വചനങ്ങളിലൂടെ,
കാരുണ്യവാനും കരുണാനിധിയുമാം ദൈവം അരുളുന്നു, 
ലോകത്തിൻ രക്ഷിതാവ്, ലോകത്തിൻ പ്രകാശത്തെ പ്രകീർത്തിച്ചിടുന്നു.

കഠിനവൈരിയാം, ഹിജാസ്സിൻ കാവ്യശില്പി കഅ്ബിനു
പോലും മാപ്പരുളിയ സമ്പൂർണതയുടെ നിറകൂടമായ
പുഞ്ചിരിയില്ലാതെ മൊഴിയാത്ത തിരുനബിക്ക്
"പ്രകാശ പ്രസരണം നടത്തും  ഖഡ്‌ഗമാം തിരുദൂതർ, 
അല്ലാഹുവിൻ ഊരിപ്പിടിച്ചൊരു  ഇന്ത്യൻ  വാൾ"
തുടങ്ങിടും  കവിത പ്രവാചക കവിയായി കഅ്ബ് ആലപിച്ചിടുന്നു

രാജകൊട്ടാരത്തിൽ പാടിടും കവിയുടെ ദേഹം
രോഗശയ്യയിൽ തുടരുമ്പോൾ മനസ്സിൻ സഞ്ചാരം
മദീനയുടെ തിരുമുറ്റത്ത് എത്തിയപ്പോൾ,തിരുദൂതർക്ക്
ഉത്തമ മർത്ത്യരിൽ ഉത്തമനാണല്ലോ മുഹമ്മദ്
അറബിക്കും അനറബിക്കും അദൃശ്യമാം ജിന്നുകൾക്കും
പ്രിയമാം മുഹമ്മദിൻ നാമം, എന്ന് ചൊല്ലി
മുത്തുകൾ ചേലിൽ  കോർത്തിടും പോൽ മനോഹരമാകി
ഇമാം ബൂസ്വൂരി ഖസീദതുൽ ബുർദ: യിലൂടെ പാടിടുന്നു

സൃഷ്ടിയുടെ സങ്കടങ്ങള്‍ ആവലാതികളായി ദൈവസമക്ഷം
സമർപ്പിച്ച് സമുദായത്തിൻ സ്ഥിതിക്കൊരു മാറ്റത്തിൻ മറുപടി
നക്ഷത്രലോകങ്ങൾക്കപ്പുറത്തുള്ള ലോകങ്ങളിൽ ശ്രവിച്ചപ്പോൾ
മുഹമ്മദിലുള്ള വിശ്വാസം ലംഘിക്കുകയില്ലെങ്കിൽ
നാമെപ്പോഴും നിന്റെ കൂടെയാണെന്ന്  ദിവ്യശബ്‌ദം.
അല്ലാമ ഇഖ്‌ബാൽ മദീനയുടെ നിത്യകാമുകനായി വിവരിക്കുന്നു.

പ്രണയകൂടാരത്തിൽ കവികൾ പറഞ്ഞുകൊണ്ടിരിക്കുകയാണ്
ആത്മീയദാഹത്തിൻ പ്രതീകങ്ങൾ വർണനകൾക്കപ്പുറമാണെന്ന്
ഞാനൊരു പ്രണയിനിയാകുവാൻ വർണനകൾ തുടരുന്നു
ഒരു കവിയുടെ ജന്മത്തിലേക്കല്ല, മുഹമ്മദിൻ നാമത്താൽ പൂരിതമാം
അനശ്വരമാം രാപ്പാടി പാടും  പ്രണയലോകത്തിലേക്ക്.

Sunday, August 21, 2011

വരികളിൽ വിരിയും വാക്കുകൾഖൽബിൻ കാഠിന്യം 
ദൈവത്തിൻ കാരുണ്യ സ്‌പർശത്താൽ
അലിഞ്ഞു  തീർന്നുവോ?
പതിരുകൾ നിറഞ്ഞ രാപകലുകൾ
പാപത്തിൻ പൂമുഖത്ത് ആസ്വദിച്ച നിമിഷങ്ങൾ
ദൈവത്തിൻ കനിവിൻ കതിർമഴ
മായിച്ചു കളഞ്ഞുവോ?
പുണ്യ പൂതിങ്കള്‍ നിലാവ് പെയ്തിറങ്ങും രാവുകൾ
ഇനി എത്ര?
രാവുകൾ എണ്ണിതീർത്തു
ഇനി വിരലുകളിൽ മാത്രം
ഒതുങ്ങി നിൽകുന്നത്.
നാഥാ, നിൻ അനുഗ്രഹ പൂരിതമാം ദിനങ്ങൾ
കഴിഞ്ഞിടും , ഞാൻ എൻ ദുഖത്തിൻ നാളുകൾ
ഇനിയും തുടരണോ?
പ്രണയം തുടിക്കും ഹൃദയം എണ്ണി തീർക്കുമോ
ദിനരാത്രങ്ങൾ, ഇനി
വിരലുകളിൽ മാത്രം ഒതുങ്ങി തീരുന്നത്.
ഇരു ഹറമിൻ വീഥികൾ സമർപ്പണത്തിൻ
തിരക്കുകളാൽ പൊതിയുമ്പോൾ
മനമാകെ പ്രാർത്ഥനകളിൽ നിറയുന്നു.
വരികളിൽ വിരിയും വാക്കുകളിൽ
റമളാനിൻ റഹമത്ത് ചൊരിയണമേ, നാഥാ !!

Saturday, August 20, 2011

അകകണ്ണ്


സ്നേഹിതാ, ദൈവത്തിൻ പ്രിയപ്പെട്ടവനെ,
അങ്ങയുടെ ഓർമ്മകളിലേക്ക്
ഞാൻ അന്നൊന്ന് ജീവിച്ചിരുന്നെങ്കിൽ
സൗഭാഗ്യത്തിൻ സൗന്ദര്യത്തിന്റെ
വെള്ളിവെളിച്ചം ദർശിച്ചേനെ!
ഉറക്കം നടിക്കുന്ന വേളകളിൽ
സ്വപ്‌നത്തിൻ ചാരുതയിൽ
ഒരുദ്യാനം സൃഷ്‌ടിക്കും സന്തോഷം
എന്നെ ഉണർത്തിയിരുന്നെങ്കിൽ
ചില്ലുകളിൽ ഇരുന്ന് സാന്ദ്രസംഗീതം
പൊഴിക്കുന്ന ഒരുകുരുവിയായി
പാടി പുകഴ്‌ത്തിടുമായിരുന്നു.
ഈ ഉന്നർന്നിരിക്കും കണ്ണുകളിൽ
നിൻ അനുരാഗത്തിൻ കാഴ്ച്ചകൾ
നോട്ടമിട്ടിരിക്കാൻ നിനച്ചിട്ടും ഞാൻ.
രാത്രികളുടെ ചുണ്ടുകൾ നിൻ നാമത്തിൻ
അനുഗ്രഹം ആവർത്തിച്ചിരിക്കാൻ,
അകകണ്ണുകളിൽ ആത്മാവിൻ
പ്രണയനിറങ്ങളുടെ ചിത്രം
കാണുവാൻ  കൊതിച്ചിടുന്നു

Friday, August 19, 2011

മൗനത്തിനപ്പുറം

ഫോട്ടോ : നൗഷാദ് അകമ്പാടം

മൗനത്തിനപ്പുറം
എന്തോ മനസ്സ്
മൗനമായി പറയുന്നു.
സ്നേഹത്തിൻ സല്ലാപം
സുന്ദരമായി തുടരുന്നത്
അവളുടെ നക്ഷത്രകണ്ണുകൾക്ക്
നേരെ ഒന്നും ഉരവിടാത്തതിനാലാണ്.
എവിടെയോ നിൽക്കുന്ന ഞാൻ 
നിന്റെ നയനങ്ങളെ  ഏങ്ങനെ അറിയുന്നു?
സ്വപ്‌നങ്ങളിലും കഥകളിലും
മരതക കണ്ണുകളെ വായിച്ചിരുന്നു.
അറബിക്കടലിൽ ഒളിച്ചിരിക്കും
പവിഴമുത്തുകൾ പരാതി 
പറഞ്ഞിടും തൻ ഭംഗിയില്ലായിമക്ക്
നിന്നെ അവരും ദർശിച്ചിട്ടുണ്ടാകും അല്ലേ!
ഞാനും നിന്നെ ഒന്ന് നേരിട്ടു കാണുവാൻ
എത്രനാളുകളായി കൊതിക്കുന്നത്.
പൂന്തോപ്പ് പോലെ പൂക്കളിലെല്ലാം സുഗന്ധം
അനുഭവെപ്പെട്ടുന്നു, അറിയാതെ.
നിന്നിലേക്ക് എത്ര ദൂരം ഇനിയും 
മൗനമായി മിഴികൾ വെട്ടാതെ
നോക്കി നിൽക്കണം

Thursday, August 18, 2011

മദീന വെറുമൊരു പട്ടണമല്ലല്ലോ

ഫോട്ടോ : നൗഷാദ് അകമ്പാടം

മദീന, വെറുമൊരു പട്ടണമല്ലല്ലോ!
നിന്റെ വികല ചിന്തകൾക്ക്
നീ ജീവിതത്തിൽ കയറികൂടുവാൻ ശ്രമിക്കും
ഇടങ്ങളില്ലേ സ്ഥാനമുള്ളൂ.
യസ്‌രിബ്, മദീനത്തുൽ‌നബിയാണെന്ന്
നിനക്ക് അറിയില്ലേ!
നിന്റെ യാത്രകൾ മദീനയെ ലക്ഷ്യമാക്കുമ്പോൾ
നീയൊന്ന് അറിയാതെ വിചിന്തനം നടത്തണം
കഴിഞ്ഞിടങ്ങളില്ലെല്ലാം
നിന്റെ അസ്വസ്ഥതക്ക് കൂടാരമുണ്ടായിരുന്നു.
മനോഹാരിതക്ക് വർണ്ണങ്ങൾ ചാലിക്കാൻ
കാൻവാസുകളില്ലായിരുന്നു.
മറന്നുവെച്ച ജീവിതത്തിൽ തുടക്കം
മദീന നിനക്ക് സമ്മാനമായി തരും !
നിന്റെ മുഖത്തെ പുഞ്ചിരിയേക്കാൾ, നിന്നെ
ആതിഥേയം വഹിക്കും മണൽതരികളിലും
നൂറ്റാണ്ടുകളുടെ നന്മ പറയുന്ന മന്ദസ്മിതം സ്വീകരിക്കാം!
ധൃതിയുടെ പാച്ചിലിൽ നിനക്ക്, തിളങ്ങും ഭൂമിയിലൂടെ
നടക്കുവാൻ കഴിയില്ല, കണുനീർത്തുള്ളികൾ
ധാരയായി ഒഴുക്കുമ്പോഴും നീ സ്തംഭനാവസ്ഥയിലാക്കും!
വീണ്ടുമൊരു പ്രണയത്തിൻ കഥകൾ പറയാൻ, നിന്നെ
അവൾ ക്ഷണിച്ചുകൊണ്ടെയിരിക്കും
അവളുടെ, നക്ഷത്രങ്ങൾ പെയ്തിറങ്ങും മടിയിലിരുന്ന്
ഒരുവേളമാത്രെ, കിടന്നുറങ്ങാൻ ആശിച്ചിടും
നിന്നെ പിരിയുവാൻ അവൾക്കോ, അവളെ കാണാതെ
നിമിഷങ്ങൾ തുടരുവാൻ നിനക്കോ ആവുന്നില്ലായിരുക്കും!
നീ, പുതുപ്രണയത്തിൽ അനുരാഗ നൂലുകൾ നെയ്തിടുവാൻ
സമയത്തെ കടം വാങ്ങുവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്
സങ്കടം പറഞ്ഞ് തുടരും...

Wednesday, August 17, 2011

ജിഹാദ്അല്ലാഹുവേ, നിൻ അനുഗ്രഹം
ചൊരിഞ്ഞിരുന്നില്ലെങ്കിൽ എൻ
തൂലിക ചലിക്കുമായിരുന്നില്ല.
നിന്നോട്  ബദറിൻ നായകൻ
പ്രാർത്ഥനകളൂടെ അങ്ങേയറ്റം
കൈകൾ ഉയർത്തിട്ടിലായിരുന്നെങ്കിൽ
എൻ ചിന്തകളിൽ നീ ഉണ്ടാകുമായിരുന്നില്ല.
യാ ഹയ്യു യാ ഖയ്യും
മക്ക ത്വായിഫിന്റെ  കൂർത്ത
വാക്കുകളുടെയും കല്ലുകളുടെയും ഏറുകൾ
ത്വാലാ അൽ ബദറു അലൈനാ പാടി
മദീനയുടെ കാത്തിരിപ്പിനു വിരാമിടെങ്കിലും
അബൂ ജഹലിന്റെ ജാഹിലിയ്യാ കർമ്മം
അതിരു കടന്ന് എത്തിയിയെങ്കിൽ,
നോമ്പിൻ നിമിഷം നാളെയുടെ
പ്രതീക്ഷകൾക്ക്  തിന്മയുടെ
ആഘോഷപടക്കെതിരെ 'സ്നേഹത്തിൻ
ഇടതും വലതും ഹബീബ് നിങ്ങളുടെ കൂടെ,'
അൻസാരികുട്ടികൾ പ്രേമയാചന
നടത്തികൊണ്ടിരുന്നെങ്കിൽ.
പാപത്തിൻ കറകളേൽക്കാത്ത
പരിശുദ്ധ ബദരീങ്ങൾ തീർത്തൊരു
വിജയം വിശ്വാസത്തിൻ വർണ്ണം
മണലാരണ്യം താണ്ടി എന്നിൽ
ജീവൻ നൽകിയെങ്കിൽ
എൻ മനസിനോട് ജിഹാദ് ചെയ്ത്
പോരാടാൻ വിണ്ടും
ഒരു നോമ്പിനെ കാത്തിരിക്കുന്നത്
എന്നിലെ പിശാചിന്റെ കിസപ്പാട്ട്
ഹേ, എൻ ഹൃദ്ത്തോട്
തീർക്കുമീ  ബദറിൻ ദിനങ്ങൾ!!
യാ ഹയ്യു, യാ ഖയ്യും.


* ജിഹാദ് : സ്വന്തം മനസ്സിന്റെ തിന്മകളോട് പോരാടുക എന്നതാണ്. അതു തന്നെയാണ് ഏറ്റവും വലിയ ജിഹാദ്

Tuesday, August 16, 2011

നിൻ നാമം പ്രകാശമത്രെ!നിൻ നാമത്താൽ
ഈ ലോകമത്രെ സുന്ദരം.
എവിടെങ്ങളിലൊക്കെ ശ്വാസത്തിൻ
നിശ്വാസമായി നിൻ വചനം
മധുര സംഗീതം പൊഴിക്കുന്നത്.
അവിടെങ്ങളിലൊക്കെ ഈ പ്രേമം
പ്രഭാപൂരിതമാകുന്നു.
ആരിൽ നിന്നൊക്കെ അനശ്വര
പ്രണയത്തിൻ തന്ത്രികൾ മെല്ലെ
മീട്ടുമ്പോൾ കലാവിസ്‌മയം
തീർക്കുമെങ്കിൽ, മനമെത്ര
മന്ത്രിച്ചീടനം നിൻ പ്രേമത്തിൻ
ഹൃദ് രക്തം കൊണ്ട് അഭിഷേകിച്ചീടുവാൻ.
ബിലാലിന്റെ ബാങ്കൊലിയിലും
നിൻ നാമമത്രെ ഉദിച്ചു നിന്നത്.
തൗഹീദിൻ പ്രകാശം ഇനിയുമെത്രെ
വഴികാട്ടുവാനുണ്ട്, നിൻ നാമെത്രെ
ഉന്നതികളിൽ സനേഹത്തിൻ
മർമ്മരം, വിധിവിലക്കുകൾ
അറിയില്ലെങ്കിലും, ഒന്നറിയാം
മുഹമ്മദിൻ നാമം അന്ധകാരത്തെ
പ്രകാശമായി പരിവർത്തിപ്പിക്കും.

Monday, August 15, 2011

മാതൃഭൂവ്


യാ ഹബീബ്, നിന്റെ വാക്കുകൾ
ഞങ്ങളുടെ ഹൃദയങ്ങള്‍ 
ഏറ്റെടുത്തിരിക്കുന്നു.
സർവ്വലോകത്തെക്കാളുമുത്തമാണ്
നമ്മുടെ ഹിന്ദുസ്ഥാൻ, എന്നു പാടിയ
നിൻ നിത്യ അനുരാഗി,
ഇഖ്‌ബാലിന്റെ  തൂലികകളിലൂടെ,
ഈമാനിന്റെ ഭാഗധേയമായത്.
രാത്രിയുടെ ഏകാന്തതയിൽ
കുളിർമ്മയുടെ തണുത്തകാറ്റിൻ
ഉറവിടം  അന്വേഷിച്ച
നാടിൻ മണ്ണിൽ ആറടി
ഓർമ്മകൾ ചോദിച്ച
മുഹമ്മദലി ജൗഹർ
എത്തിയത്,നിൻ മേൽ 
വർഷിച്ച സ്വലാത്തുകളുടെ
വഴികളിൽ നിന്നായിരുന്നു.
യാ ഹബീബ്, നിൻ ഹിജ്റയുടെ
യാത്രയിൽ, ഹിജാസ്സിൻ മലമുകളിൽ
നിന്ന്, ഓ മക്കാ , നിനക്ക് വിടാ!!
പറയുമ്പോൾ, ജന്മനാടിന്‍ സ്നേഹം 
ഞങ്ങൾ അറിയുന്നു.
യാ റസൂൽ, സ്വഹാബി പാടിയില്ലേ
ഇന്ത്യൻ നിർമ്മിത വാളിൻ
തിളക്കത്തിനേക്കാളെറെ ആയിരുന്നില്ലേ
നിൻ സൗന്ദര്യമെന്ന്.
യാ ഹബീബ്, നിന്നിൽ ഹൃദയം
കുടികൊള്ളുമ്പോഴും
മാതൃഭൂവിൻ അസ്‌തിത്വത്തിൽ
ഹിമാലയത്തിൻ ഉയർച്ചയേക്കാൾ
നിലകൊള്ളാൻ , നീ എന്നെ പ്രാപ്തമാകണേ!!

Saturday, August 13, 2011

പുതുക്രമംകുറ്റം പറഞ്ഞ് ഇന്നിനെയും നശിപ്പിച്ച്
നാളെയെ സ്വപ്‌നം കാണുകയാണ്.
ഇല്ല, നീ കാണുകയില്ല,
പ്രഭാതത്തിൻ പൊൻപുലരികളെ.
നൂറ്റാണ്ടുകൾക്ക് മുമ്പ്
ആത്മാവുകൾക്ക് ചൈതന്യം
നൽകിയ പ്രഭയെ നീ അറിയുവാൻ
ശ്രമിച്ചതേയില്ല!
ഇരുട്ടെന്ന് നീ പറയുന്ന ഈ അന്ധത
ജാഹിലിയ്യാ കാലത്ത് ഒന്നുമല്ല.
അന്ധകാരത്തിനുമേൽ അന്ധകാരം
അളിപിടിച്ച മരുഭൂമികൾ.
കണ്ണുകൾക്ക് മങ്ങിയ കാഴ്ച്ചകളല്ലായിരുന്നു
അവിടെ, അധർമ്മത്തിൻ ത്രീകർമ്മങ്ങൾ.
പെണ്ണിനോടുള്ള കാമാർത്തിയാൽ
യുദ്ധങ്ങൾ യുഗങ്ങളോളം നീണ്ടു നിന്നിരുന്നു.
മദ്യത്തിൻ മുന്തിരിവള്ളികൾ ഖബറോളം
ആഴത്തിൽ മോന്തി കുടിച്ചിരുന്നു.
കുഞ്ഞു പുഞ്ചിരികൾ കുഴിച്ചുമുടപ്പെടുന്നത്
സന്തോഷത്തിൻ ദിനങ്ങൾക്കു വേണ്ടിയത്രെ.
കണ്ണടകൾക്കപ്പുറം സ്നേഹത്തിൻ
തലോടലുകൾ മോഹിച്ചിരുന്ന മണൽക്കാടുകൾ.
എത്ര ഭയാനകം , ഈ അവസ്ഥകൾ.
ഇടുങ്ങിയ വഴികളിലൂടെ പൂമൊട്ടുകളുടെ
സുഗന്ധം നൽക്കാൻ വന്നവരെ
നീ തിരിഞ്ഞുനോക്കിയതു പോലുമില്ല.
ചരിത്രത്തിലെ മഷിത്തുള്ളികൾ എഴുതി
തീർത്തത്, ഒരു ജനതയുടെ മാറ്റങ്ങളെ
ലോകത്തിനുമേൽ
സമ്മാനിച്ചവർക്ക് വേണ്ടി
ഓരോ നിമിഷങ്ങളും കുറിച്ചു വെച്ചു
നിനക്ക് വേണ്ടി
എത്രയോ സുദിനങ്ങൾ നിനക്ക്
മാറ്റിവെക്കപ്പെട്ടു, എവിടെയായിരുന്നു
നിന്റെ ഉൽസാഹം.

മുഹമ്മദൻ നാമമില്ലെങ്കിൽ
ചീട്ടുകൾ കൊണ്ടൊരു കൂട് മാത്രമായി
അവശേഷിപ്പുമില്ലാതെ ആകും
നീ കെട്ടിപടുക്കുന്ന പുതുക്രമത്തിനു

നക്ഷത്രങ്ങൾക്കിടയിൽ

foto by : നൗഷാദ് അകമ്പാടംഹിജാസ്സിന്റെ
പ്രണയത്തിൻ നീലാകാശത്ത്
കുഞ്ഞു നക്ഷത്രമായി
മിന്നിതിളങ്ങുന്നുവെങ്കിൽ
മധുരം ചൊരിഞ്ഞിടും  പെണ്ണിന്റെ 
വാക്കുകൾ പ്രിയമാകുമോ എന്നിൽ?
ദൂരെയാണെങ്കിലും, താരകങ്ങൾക്കിടയിലെ
പൊന്നിൻ തിളക്കമേറും താരമായി
ഹബീബിൻ റൗളയെ കണ്ടിരിക്കുകവാൻ
ആകുമല്ലോ! , ജ്വലിക്കും പ്രകാശമേകിടും
മദീന, എന്നെ പ്രതിഫലിക്കും ചന്ദ്രനാകുമല്ലോ!

Friday, August 12, 2011

യാ മുഹമ്മദ് (സ)

photo by : Noushad Akampadamശ്രമങ്ങൾ തിരിച്ചറിവിലേക്ക്
എത്തുമ്പോളും, ഭയം 
എന്നെ പിന്തുടരുന്നു, യാ ഹബീബ്.

വിജയത്തിന്റെ പാതയിലേക്ക്
കാലെടുത്ത് വെക്കുമ്പോഴും,പരാജയം
എന്നെ തടസപ്പെടുത്തുന്നു, യാ റസൂൽ.

നേരിന്റെ യാത്രയിലേക്ക്
നടത്തം തുടരുമ്പോഴും,ആക്രോശം
നിറഞ്ഞ അമ്പെയ്‌ത്തിൽ വീഴുന്നു, യാ നബി

സ്നേഹത്തിന്റെ സ്വത്വത്തിലേക്ക്
തിരിച്ച് വരുമ്പോഴും, കറുത്തകറകൾ
അഴുകിച്ചേർന്ന പാപത്താൽ അപമാനിതാകുന്നു, യാ റസൂൽ

സുവർണ്ണ ത്താളുകളിലേക്ക്
തൂലിക ചലിപ്പിക്കുമ്പോഴും,  അക്ഷരതെറ്റുകൾ
കൊണ്ടലങ്കരിച്ച് അലങ്കോലമാകുന്നു, യാ മുസ്‌തഫാ

ജീവിതത്തിന്റെ യഥാർത്ഥ്യങ്ങളിലേക്ക്
ജന്മം തുടിക്കുമ്പോഴും, ഏകാന്തത
പേറിയ ബാല്യം കരിയിലയിൽ മുറുകുന്നു, യാ മുസ്സമ്മിൽ


നിർഭയത്താൽ സത്യത്തിൻ
വിളക്കിനു പ്രകാശം നൽകിയവർ,
വാളുകൾ വധിക്കുവാൻ ഉത്തരവിട്ടപ്പോഴും, യാ സിറാജ്
സല്ലല്ലാഹു അലാ മുഹമ്മദ്‌
സല്ല്ലല്ലാഹു അലൈഹി വസല്ലം


പുഞ്ചിരിയാൽ സുന്ദര സന്ദേശം 
ലോകത്തിൻ നെറുകയിലേക്ക്  എത്തിക്കപ്പെട്ടവർ
ചപ്പുചവറുകൾ യഹൂദിപെണ്ണ് ചൊരിഞ്ഞപ്പോഴും, യാ യാസീൻ
സല്ലല്ലാഹു അലാ മുഹമ്മദ്‌
സല്ല്ലല്ലാഹു അലൈഹി വസല്ലം

കാരുണ്യത്തിന്‍ മുത്തുകൾ
മലകളോളം താഴ്‌വരങ്ങളിൽ വിതറിയവർ
ക്രൂരതയുടെ കല്ലുകൾ വീഴ്‌തിയപ്പോഴും, യാ റഹ്മത്തുൽ ആലമീൻ
സല്ലല്ലാഹു അലാ മുഹമ്മദ്‌
സല്ല്ലല്ലാഹു അലൈഹി വസല്ലം


അനുരാഗത്തിൻ വിശ്വവചസ്സുകൾ
നൂറ്റാണ്ടുകൾക്കപ്പുറം കണുനീരായി തീർത്തവർ
ഉന്നതരിൽ ഉത്തമരായി വാഴ്‌ത്തിയപ്പോഴും,  യാ മുനീർ
സല്ലല്ലാഹു അലാ മുഹമ്മദ്‌
സല്ല്ലല്ലാഹു അലൈഹി വസല്ലം

തൂലികയുടെ മഹത്വം
ഇരുട്ടിൻ മുഖമറയിൽ കഴിഞ്ഞിരുന്നവർക്ക്, ഓതിയവർ.
നിരക്ഷരനായി പ്രപഞ്ചത്തെ സ്വാധീനിച്ചപ്പോഴും, യാ ഉമ്മീ
സല്ലല്ലാഹു അലാ മുഹമ്മദ്‌
സല്ല്ലല്ലാഹു അലൈഹി വസല്ലം

അൽ-അമീൻ
സത്യസന്ധത ജീവിതമായി സ്വീകരിച്ചവർ
ഏവർക്കും അതാണിയായി വർത്തിപ്പോഴും, യാ കബീർ
സല്ലല്ലാഹു അലാ മുഹമ്മദ്‌
സല്ല്ലല്ലാഹു അലൈഹി വസല്ലം

യാ നബി സലാം അലൈക്ക
യാ റസൂൽ സലാം അലൈക്ക
യാ ഹബീബ് സലാം അലൈക്ക 
സല്ലവാത്തുല്ലാഹ് അലൈക്ക........

Thursday, August 11, 2011

ഓ ജാബിർ

ഫോട്ടോ : നൗഷാദ് അകമ്പാടം

ഓ, ജാബിർ, നിനക്കറിയുമോ?
ക്ഷമ എന്നാൽ എന്തെന്ന്?
കാത്തിരിപ്പ് എങ്ങനെയെന്ന്?
അറിയില്ലായിരിക്കും, അല്ലേ!
നിന്റെ വാക്കുകൾക്കും പ്രവർത്തികൾക്കും
നേരവും നേരും ഉണ്ടായിട്ടുണ്ടോ?
നീ സ്നേഹികുന്നു എന്ന് വാതോരാതെ
വാചാലനായിട്ടും എന്തേ, 
നിനക്കൊന്നും ആവുന്നില്ല!
നിന്റെ കാതുകൾക്ക് കേൾക്കണോ?
മരുഭൂമിയുടെ വിശാലതയിൽ
ഞാൻ വരും വരെ നിൽക്കണമെന്ന്
പറഞ്ഞ്, യാത്രികൻ സഞ്ചാരം
തുടർന്നപ്പൊൾ,  നിഴലുകൾക്കൊപ്പം 
മടങ്ങി വരും വരെ,  
പ്രപഞ്ചത്തിൻ  രാജകുമാരൻ
ദിനങ്ങളുടെ  നീണ്ട ഇടവേളകൾ കാത്തിരുന്നു 
യാത്രികന്റെ വരുമെന്ന വാക്കിന്മേൽ...

നീ കേട്ടുകാണും, എത്രയോ സംഭവങ്ങൾ!
ഓ ജാബിർ, മദീനയെ നീ സ്നേഹിക്കുന്നുവെങ്കിൽ
നാളെയുടെ കാത്തിരിപ്പിലേക്ക്
ക്ഷമയുടെ നിമിഷങ്ങളെ കൂടെ ചേർക്കുക.

Wednesday, August 10, 2011

സ്വപ്‌നങ്ങളുടെ കളികൂട്ടുകാരൻ

photo By :നൗഷാദ് അകമ്പാടം

വാക്കുകൾ എനിക്കറിയില്ല
സൂക്ഷിക്കുവാൻ,
മനപൂർവ്വമെല്ലെങ്കിലും അറിയില്ല
ഇല്ല, എന്നു പറയാൻ,
ചിന്തകളും ചിത്രങ്ങളും
മനസ്സിൽ ഒരുമിച്ച് കൂട്ടുന്നത്
സ്വപ്‌നങ്ങളുടെ ചിറകിലേറി
നക്ഷത്രങ്ങൾക്കപ്പുറം പറന്നുയരാൻ
എവിടെയെന്ന്  പരിചയമില്ല
മുത്തും പവിഴവും ശേഖരികേണ്ടത്.
ആഴക്കടലിന്റെ വക്കിലൂടെ
നടന്ന് നീങ്ങുപ്പോൾ
ഉയർന്ന് പൊങ്ങുമെൻ പ്രതീക്ഷകൾക്ക്
ദൂരെയുടെ പച്ചപ്പിൽ മന്ദമാരുതനായി
തഴുകിവരും ഹിജാസിൻ കാറ്റിനോട്
സ്വപ്‌നങ്ങളുടെ കളികൂട്ടൂകാരൻ
യഥാർത്ഥ്യങ്ങളുടെ മുറ്റത്തേക്ക്
യോഗ്യനായി വരട്ടെ എന്ന്
സങ്കടം മൊഴിഞ്ഞിരുന്നു.

Tuesday, August 9, 2011

പ്രണയോപഹാരം

photo by :Noushad Akampadam

സ്വലാത്തിൻ  സ്വരങ്ങൾ
നിത്യമായി വർഷിക്കട്ടെ
മദീന മുനവ്വറയിലെന്നെന്നും.
ആരാരും കാണാത്തവർ
ഇന്നിന്റെ ലോകമുഖങ്ങളിൽ
ആരാരും കേൾക്കാത്തവർ
ഇന്നിന്റെ ശബ്‌ദകോണുകളിൽ
ആരാരും മൊഴിയാത്തവർ
ഇന്നിന്റെ വചനവീഥികളിൽ
എന്നിട്ടും, അവിടെങ്ങളിൽ
ഒഴിവിന്റെ സമയങ്ങളില്ലല്ലോ
അണുനിമിഷങ്ങളിലെല്ലാം
ആരുടെതൊക്കെ ചുണ്ടൂകൾ
സ്നേഹം മൊഴിയുന്നു
ആരുടെതൊക്കെ കണ്ണുകൾ
നൊമ്പരം നിറയുന്നു
ആരുടെതൊക്കെ ഹൃദയങ്ങള്‍
പ്രണയം തുളുമ്പുന്നു.
സ്വഹാബ അങ്ങയോട് ചോദിച്ചതിൻ
ഫലമോ, ഈ സ്വലാത്തുകൾ??
സൂചികൾക് അനക്കം സംഭവിക്കുപ്പോളും
നിന്റെ സ്വലാത്ത് അരുളട്ടെ??
അവിടുന്നു മൊഴിഞ്ഞതും
അതു തന്നെ, നിത്യമായി
പ്രണയോപഹാരം അധരങ്ങളിൽ
ആലപിക്കുമെൻ ദൈവത്തിൻ കൽപന.*സല്ലല്ലാഹു അലാ മുഹമ്മദ്‌
സല്ല്ലല്ലാഹു അലൈഹി വസല്ലം


തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിക്ക് സ്വലാത് ചൊല്ലുന്നു. സത്യവിശ്വാസികളേ, നിങ്ങളും‍ അദ്ദേഹത്തിന്‍റെ മേല്‍ സ്വലാതും സലാമും നേരുവിന്‍(33:56) 

Sunday, August 7, 2011

ചിരാത്

foto by : നൗഷാദ് അകമ്പാടം

വന്ന വഴികളിലെ തടസങ്ങളെല്ലാം
മാറ്റിയിട്ടും
നേർപാതയുടെ നന്മ എവിടെയും
കാണാൻ കഴിഞ്ഞില്ല.
കഥകൾ പറഞ്ഞു കൊടുക്കുവാൻ
കൂടെ കുറെ ആട്ടിൻകൂട്ടങ്ങൾ.
രാവിന്റെ ഇരുട്ട് പകൽ അന്തിയോളം
നിലനിൽക്കുന്നു.
ഏകനായി ദൂരെ വെളിച്ചം വീശാത്ത
മലമടക്കുകൾക്കിടയിൽ
ചിരാത് കണ്ണ് തുറക്കുപ്പോൾ
ദീപ നാളങ്ങൾ തെളിയുന്നത് കാത്ത്
ഒരു വിളിനാളം കേൾക്കാൻ.
കാലത്തിൻ ഉത്തരമായി
"വായിക്കുക, ദൈവനാമത്തിൽ"
എത്തിക്കപ്പെട്ടപ്പോൾ
നിയോഗത്തിന്റെ നിർണ്ണയം,
മാറ്റത്തിൻ പുതപ്പ് അണിഞ്ഞു.

യാ ഹാമിദ്

photo by : നൗഷാദ് അകമ്പാടം

വാക്കുകൾ എത്ര വാചാലനാകണം?
നാമങ്ങൾ എത്ര നന്മ നിറഞ്ഞതാകണം?
കഥകൾ എത്ര കീർത്തനങ്ങളാകണം?
കവിതകൾ എത്ര കാവ്യത്മകതയാകണം?
സ്വപ്‌നങ്ങൾ എത്ര സുന്ദരമാകണം?
പ്രകാശങ്ങൾ എത്ര പ്രഭ ചൊരിയണം?
നക്ഷത്രങ്ങൾ എത്ര നിലാവ് നൽക്കണം?
ചന്ദ്രികാവസന്തം എത്ര ചാരുതിയിലാകണം?
ആകാശനീലിമ എത്ര അനന്തമാകണം?
സാഗരങ്ങൾ എത്ര ശ്രുതിമീട്ടണം?
മുത്തുകൾ എത്ര മാലകൾ കോർത്തിടണം?
മണൽതരികൾ എത്ര മനോഹരമാകണം?
പൂക്കൾ എത്ര പൂങ്കാവനം നിർമ്മിക്കണം  ?
ഇളംകാറ്റ് എത്ര ഇളംതെന്നലാവണം?
എത്ര, എത്ര തീർത്താലും മതിവരില്ല,
യാ ഹാമിദ്,
നിമിഷങ്ങളുടെ നിമിഷങ്ങളിൽ പ്രശംസിക്കപ്പെട്ടുന്നവരെ
സമയങ്ങൾ എത്ര സുദീർഘം കിട്ടിയാലും
സാധ്യമല്ല, അങ്ങനെ പറഞ്ഞ് തീർക്കാൻ!!

Friday, August 5, 2011

ഉദ്യാനം മടുത്തൊരു വാനമ്പാടി

photo by : നൗഷാദ് അകമ്പാടം

ഉദ്യാനം മടുത്തൊരു വാനമ്പാടി
ചിറകുകള്‍ മെല്ലെ വാനിലുയർത്തി
സങ്കടങ്ങൾ സങ്കീർത്തനങ്ങളായി
പറയാതെ, പുതു ലക്ഷ്യം ഇല്ലാതെ
നിശ്ചലമാകാതെ, യാത്ര തുടരുകയായി
റോസാപ്പൂ ഇതളുകളിൽ നിന്ന് സുഗന്ധം
ആരോ കവർന്നെടുത്തിരിക്കുന്നു.
രാവുകളിലും പകലുകളിലും
പ്രഭയുടെ സൂര്യചന്ദ്രമാരെ കാണുന്നില്ല.
ഏകാന്തപഥികയായി തീരത്തോട്
സംവദിക്കാൻ കൂടൊരുക്കിയപ്പോൾ
മണൽതരികളെ പോലും നഷ്‌ടപെടുത്തിയിരിക്കുന്നു.
നാദസ്വരം കേൾക്കുവാൻ അലഞ്ഞു തിരിഞ്ഞു
എവിടെയുമെന്നല്ല, എന്നിലെ നാദത്തിലും
ശ്രുതിഭംഗം സംഭവിച്ചിരിക്കുന്നു.
ഓ പ്രിയേ, നിന്റെ അരികിലേക്ക്
ഉദ്യാനങ്ങൾ തേടി അലിഞ്ഞു തീർക്കാതെ,
ദു:ഖ സാന്ദ്രമായ പാട്ടുകളിൽ മുഴുകാതെ,
പ്രണയത്തിൻ ചിറകടി തീർക്കാം
ഹിജാസിൻ രാജവീഥിയിൽ എന്നെന്നും...

അനർഘ നിമിഷം

photo by :നൗഷാദ് അകമ്പാടം

ഉണർന്നിരുന്നു
ഉറക്കമില്ലാ രാവുകൾ,
ചിന്തയുടെ അനന്തമായ അറ്റങ്ങളിലേക്ക്,
ചെന്ന്  ഭ്രാന്തൻ വിജനതയിലേക്ക്,
നോട്ടമിട്ട് ഉത്തരമില്ലാ അവസ്ഥയിലേക്ക്,
നിന്നു പകച്ച് സമയം വൃഥാവിലാക്കുക അല്ലായിരുന്നു.
ഹൃദയം  സ്നേഹത്തിൻ മിടിപ്പുകൾ കാത്തിരുന്ന,
ഹിജാസിന്റെ കുളിർമ്മയിലേക്ക്.
സ്വാലത്തിൻ നാദം, നിശ്വാസമായി,
സുന്ദര മൂഹൂർത്തം നൽക്കുമ്പോൾ,
മദീനയുടെ മാലാഖമാർ മുത്തുരത്നമാകും,
മന്ത്രമോതുന്ന ചൂണ്ടുകളിൽ നിന്ന്
കസ്തൂരി സുഗന്ധത്തിൻ നറുമണവുമായി
കുളിർകാറ്റിൻ തെന്നലായി യസ്‌രിബിലെ
ഇരുലോക പ്രകാശമാം രാജകുമാരനിലേക്ക്
ഈ ജീവിതത്തിൻ അന‌ർഘനിമിഷം. 

Thursday, August 4, 2011

എത്രത്തോളം അധികരിച്ചാലും!

photo by : നൗഷാദ് അകമ്പാടം

ആഗ്രഹങ്ങളുടെ കൊടുമുടികൾ
എത്രത്തോളം വന്നാലും
സ്വപ്‌നങ്ങളുടെ സാഫല്യം
എത്രത്തോളം കാത്തിരുന്നാലും
വേദനകളുടെ വേർപാട്
എത്രത്തോളം സഹിച്ചാലും
വിശപ്പിന്റെ വിളിയാളം
എത്രത്തോളം കേട്ടിരുന്നാലും
ദാഹത്തിന്റെ തീക്ഷണത
എത്രത്തോളം അനുഭവിച്ചാലും
പരാജയങ്ങളുടെ അപമാനം
എത്രത്തോളം ഏറ്റുവാങ്ങിയാലും
രോഗങ്ങളൂടെ കിരാതം
എത്രത്തോളം പടർന്നാലും
ദാരിദ്രത്തിന്റെ കൈകൾ
എത്രത്തോളം മുറുകിവെരിഞ്ഞാലും
എത്രയോ, അകലങ്ങളിൽ നിന്ന്
അറബിക്കടലിന്റെ ഓരം
ചേർന്ന്  റൗളയുടെ
അരികിലേക്ക് എത്തുവാനുള്ള മോഹം
എത്രത്തോളം അധികരിച്ചാലും
അങ്ങയുടെ തിരുനോട്ടത്തിനായി
ഇനിയും ഈ പാപിയുടെ ഹൃത്തടം
മോഹിക്കുമാറാവട്ടെ...

Wednesday, August 3, 2011

മഴവില്ല്

photo by : നൗഷാദ് അകമ്പാടം

മഴക്കാലത്തിലൂടെ
ഓരോ തുഷാരത്തുള്ളികളെയും
കൈകളിലേക്ക് ചേർത്തുവെച്ച്
സഞ്ചരിക്കവേ
വർണ്ണങ്ങളുടെ ചാരുതിയിൽ
അര്‍ദ്ധവൃത്തം വരച്ച
മഴവില്ലിനോട് സല്ലാപം
തുടരവേ
അനുഗ്രഹങ്ങളിൽ
റഹ്‌മത്ത് ഒരുക്കിയ
പ്രപഞ്ചത്തിൻ ഭ്രമണതാളത്തിൽ
സൗന്ദര്യത്തെ കുറിച്ച്
ആരാഞ്ഞുവേ
ഉഹദ്മലകൾക്കിടയിലൂടെ
ഹിജാസിന്റെ പ്രകാശത്തിൻ
പ്രഭയേക്കാൾ തിളക്കമേറിയ
തിരുപട്ടണത്തിൽ
സപ്‌തനിറങ്ങളാൽ ആനന്ദത്തിൻ
ആസ്വാദനം ചാലിച്ചവേ
കണ്ണുനീർത്തുള്ളികൾ
പൂർണ്ണവൃത്തത്തിൽ അലിഞ്ഞുചേർന്നു.

Monday, August 1, 2011

ആരംഭം

ഫോട്ടോ: നൗഷാദ് അകമ്പാടം

അകലെങ്ങളിലേക്ക്
നിൻ  വരവും കാത്ത്
നക്ഷത്രകൂട്ടങ്ങളോടൊപ്പം
മിന്നിതിളങ്ങുന്ന മനതാരിൽ
സ്വപ്‌നങ്ങൾക്ക് സുന്ദരമേകി.

ഓരോ രാവിന്റെ
നിലാവിലും ഒളിമങ്ങാത്ത
ഓർമ്മകൾ മനമാകെ
പ്രതീക്ഷകൾക്ക് നിറമേകി

കാത്തിരിപ്പിൻ വേളകളിലേക്ക്
അറിയാതെ,
നിൻ തൂവെള്ളി കതിർ ചിന്നം
വിശ്വാസത്തിൻ പ്രകാശമേകി

വിണ്ണിലെ, മണ്ണിലെ
സന്തോഷത്തിൻ ചില്ലുകളാൽ
മദീനയുടെ തിരുമുറ്റത്ത്
സ്നേഹത്തിൻ കൂടാരം തീർത്ത്
പൂർണ്ണ ചന്ദ്രികയെ സ്വാഗതമോതി
കാത്തിരിക്കാം