Tuesday, August 30, 2011

മദീനാ,നീ ഭാഗ്യവതി


മഞ്ഞു പുതച്ച കിടക്കുന്നിടും മലമേടുകളിലും
മിന്നിത്തിളങ്ങും താരകങ്ങൾ നിറഞ്ഞിടും മാനത്തിലും
മുത്തുകൾ മന്ദസ്മിതം തൂകിടും മണലാരണ്യത്തിലും
മധുരം  ചൊരിയും തേൻ നൽകിടും  മന്ദാരപ്പുവിലും
മോഹിക്കും സുന്ദര സൗന്ദര്യമേകിടും മാണിക്യകല്ലിലും
മണ്ണിൽ പുതുനാമ്പുകൾക്ക് ജീവൻ നൽകിടും മഴത്തുള്ളിലും
മനസുകൾ കീഴടക്കും വർണ്ണം വിതറിടും മഴവില്ലിലും
മനതാരുകൾ തേങ്ങി പ്രണയിച്ചിടും മർത്യനിലും
മനം കുളിർക്കും സുഗന്ധത്തിൻ മദ്‌ഹുകൾ മൊഴിഞ്ഞിടുന്നു
മദീനാ, മാലാഖമാർ പോലും മഹത്തരങ്ങൾ മന്ത്രിച്ചീടുന്നു.

2 comments:

  1. മദീന മനോഹരി ,നിന്നെ എന്ന് കാണും ..

    ReplyDelete
  2. ജാബിർ നന്നായിട്ടുണ്ട് ഇനിയും എഴുതണം

    ReplyDelete