Monday, August 29, 2011

ഞാനും നീയും



നാഥാ, ഞാനും നീയും
അകലങ്ങളിൽ കഴിയുന്നുവോ?
അരികെയിൽ നീ വന്നിട്ടും
ഞാൻ എന്തേ ദൂരങ്ങളിലേക്ക്
വഴിമാറി നിൽക്കുന്നത്?
അനുഗ്രഹങ്ങൾ ആസ്വദിച്ചു
മരണത്തിൻ അടുത്തേക്ക്
എത്തിയിട്ടും എന്തേ നിന്നെ
തിരിഞ്ഞു നോക്കാതെയിരിക്കുന്നത്?

നാഥാ, ഞാനും നീയും
അനുരാഗത്തിൽ ആകുമോ?
അത്രമേൽ കാരുണ്യം കനിഞ്ഞിട്ടും
പിഞ്ചുകുട്ടികളുടെ മനസിനെ
താലോലിക്കാതെ കടന്നുപോകുന്നത്?
എത്ര കഴിവുകൾ ചൊരിഞ്ഞിട്ടും
എന്നിൽ നിന്ന് പ്രപഞ്ചത്തിലേക്ക്
നന്മയുടെ നിർമ്മിതികളില്ലാതെയാകുന്നത്?

നാഥാ ഞാനും നീയും
മുഷിഞ്ഞു ആധിയിൽ പെടുമോ?
ഇല്ല, നീ സർവ്വതും സുന്ദരമാക്കുന്നവൻ
നിന്റെ സൗന്ദര്യത്തിൻ അംശത്തിൻ
കണികകൾ ദർശിച്ചില്ല ഞാൻ.
എത്രയോ ഉന്നതൻ നീ മാത്രം.
എൻ ആധികൾ നീയില്ലെങ്കിൽ
സമുദ്രം സൃഷ്ടിക്കുമായിരുന്നു
ആധികളിൽ പ്രതീക്ഷ നിന്നിൽ അല്ലേ!

നാഥാ, ഞാനു നീയും
പ്രകാശത്തിൻ പ്രണയത്തിലാകുമോ?
തീർച്ചയായും, നിൻ വാക്കുകളിൽ
ശ്രവിക്കുന്നു പ്രകീർത്തനങ്ങളുടെ ഏടുകൾ.
മദീനയുടെ വിളക്കിൻ പ്രകാശം
ഇരുലോകത്തിന്റെയും പ്രഭയായി തിളങ്ങുമ്പോൾ
നാഥാ, ഞാൻ പ്രണയിച്ചിരുന്നില്ലേ!

3 comments:

  1. ജാബിര്‍, ഒരു കാര്യം മറക്കരുത്.
    ബ്ലോഗ്ഗിന്‍റെ പരിമിതിക്കുള്ളികള്‍ ഒതുങ്ങരുത് ജാബി ഒരു മാസമായി തുടരുന്ന ഈ തപസ്യ.
    അതുകൊണ്ട് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കട്ടെ, ഇതൊരു പുസ്തകമായി ഇറക്കണം. കൂടുതല്‍ കവിതകള്‍ ഉള്‍പ്പെടുത്താലോ. അതിനുള്ള പദസമ്പത്ത് ജാബിറിന്‍റെ കയ്യിലുണ്ട്. അനുഗ്രഹീതമായ ഈ പ്രയാണം കൂടുതല്‍ വായനക്കാരിലേക്ക് എത്തട്ടെ.
    എന്‍റെ പ്രാര്‍ത്ഥനയും ആശംസകളും.
    നന്മയുടെ ഒരു പെരുന്നാളും ആശംസിക്കുന്നു.

    --

    ReplyDelete
  2. മദീനയുടെ കാമുകാ
    മറയെതുമില്ലാതെ പറയട്ടെ
    ഈറനണിയിച്ചു കണ്ണുകള്‍

    ReplyDelete