Saturday, August 20, 2011

അകകണ്ണ്


സ്നേഹിതാ, ദൈവത്തിൻ പ്രിയപ്പെട്ടവനെ,
അങ്ങയുടെ ഓർമ്മകളിലേക്ക്
ഞാൻ അന്നൊന്ന് ജീവിച്ചിരുന്നെങ്കിൽ
സൗഭാഗ്യത്തിൻ സൗന്ദര്യത്തിന്റെ
വെള്ളിവെളിച്ചം ദർശിച്ചേനെ!
ഉറക്കം നടിക്കുന്ന വേളകളിൽ
സ്വപ്‌നത്തിൻ ചാരുതയിൽ
ഒരുദ്യാനം സൃഷ്‌ടിക്കും സന്തോഷം
എന്നെ ഉണർത്തിയിരുന്നെങ്കിൽ
ചില്ലുകളിൽ ഇരുന്ന് സാന്ദ്രസംഗീതം
പൊഴിക്കുന്ന ഒരുകുരുവിയായി
പാടി പുകഴ്‌ത്തിടുമായിരുന്നു.
ഈ ഉന്നർന്നിരിക്കും കണ്ണുകളിൽ
നിൻ അനുരാഗത്തിൻ കാഴ്ച്ചകൾ
നോട്ടമിട്ടിരിക്കാൻ നിനച്ചിട്ടും ഞാൻ.
രാത്രികളുടെ ചുണ്ടുകൾ നിൻ നാമത്തിൻ
അനുഗ്രഹം ആവർത്തിച്ചിരിക്കാൻ,
അകകണ്ണുകളിൽ ആത്മാവിൻ
പ്രണയനിറങ്ങളുടെ ചിത്രം
കാണുവാൻ  കൊതിച്ചിടുന്നു

2 comments:

  1. കവിത നന്നായി ട്ടോ .ആശംസകള്‍ !

    ReplyDelete
  2. ഇഷ്ടമായി ജാബിര്‍. നല്ല വരികള്‍ പതിവുപോലെ

    ReplyDelete