Monday, August 20, 2012

സ്വർഗ്ഗഭൂമികയിലേക്ക്


വീണ്ടും വീണ്ടും 
അവിടുത്തെ ഓർക്കുമ്പോഴും 
മനസ്സിന്റെ താളം 
എവിടെയൊക്കെ നഷ്‌ടപ്പെട്ടിരുന്നു.
നാഥന്റെ അനുഗ്രഹത്തിൻ 
രാത്രിമഴയുടെ
സ്‌പർശമേൽക്കാൻ 
ഇനി ഒരാണ്ട് കാത്തിരിക്കണം. 
ആകുലതയുടെ നിമിഷങ്ങളത്രെയും 
വരും വഴികളിൽ.
പാപത്തിൻ തോരാത്ത മഴ
പെയ്യുമോ എന്നാശങ്കയിൽ
അലയുന്നു.
എങ്കിലുമെൻ  മോഹത്തിൻ 
ചിറകുകൾ വീശുന്നത്
മദീനയുടെ സ്വർഗ്ഗഭൂമികയിലേക്ക്. 
എത്ര ദാഹിച്ചു നടന്നു നീങ്ങിയാലും 
മനം വെമ്പുന്ന തീരത്തൊന്നു 
കാൽപാദത്തിൻ 
പ്രണയ ചുംബനമർപ്പിക്കുവാൻ 
ഈ പാപിക്കൊരു ഭാഗ്യം 
പ്രതീക്ഷിച്ചിടുന്നു....
പ്രാർത്ഥിച്ചിടുന്നു....






Sunday, August 19, 2012

കുരുന്നുകൂട്ടം



ആഘോഷത്തിന്റെ
നാളിലേക്ക്
ആന്ദനത്തിന്റെ
അനുഭൂതിയോടെ
അല്ലാഹുവിന്റെ
അനുഗ്രഹത്തിന്‍
നാളുകളില്‍ നിന്ന്
പാപമോചനത്തിന്‍
കവാടങ്ങളിലൂടെ
സ്വര്‍ഗ്ഗത്തിന്‍
നദീത്തടത്തിലേക്ക്
വിശ്വാസത്തിന്‍
സഹയാത്രികന്‍
യാത്ര തുടര്‍ന്നപ്പോള്‍
കാരുണ്യത്തിന്‍
സന്തോഷം പങ്കുവെക്കാന്‍
ചെറു ചുണ്ടുകളിലൊക്കെ
തക്‌ബീര്‍ മന്ത്രധ്വനികളാല്‍
പുതുമയേറും വര്‍ണ്ണങ്ങളില്‍ ,
കൂടെ കുരുന്നുകൂട്ടം
മനമാകെ നിറഞ്ഞു നിന്നു.

Saturday, August 18, 2012

പ്രണയവസന്തം


എപ്പോഴും ഹൃദയം 
മന്ത്രിക്കുന്നത് 
പ്രണയിക്കാത്ത 
നഷ്‌ട ദിനങ്ങളോര്‍ത്ത് !

ഇന്ന്
നിന്നെ പ്രണയിച്ച്
വസന്തത്തിന്‍ പൂന്തോപ്പ് 
സമ്മാനിക്കാമെങ്കിലും, 
നാളെ 
നിന്നെ അനുരാഗത്തിന്‍ 
അനുഭൂതിയില്‍ 
കരഞ്ഞു തീര്‍ക്കാമെങ്കിലും,
ഇന്നലെ 
നിന്നെ അറിയാതെ
സന്തോഷത്തിന്‍
കാപട്യ നിമിഷം എന്നില്‍
കടന്നുവല്ലോ !

ഇനിയും ദു:ഖത്തിന്‍ 
ഭാരം എന്നില്‍ 
വേദന നല്‍കാതെയിരിക്കാന്‍ 
എന്‍ ദിനങ്ങളില്‍ 
ഇന്നും നാളെയും
പാടില്ല..
പ്രണയവസന്തം 
മാത്രം മതി

Friday, August 17, 2012

തിരുദൂതര്‍



ഇഹത്തിന്‍ വിചാരങ്ങളില്‍ 
യാത്രികന്‍ മാത്രം.
പരത്തിന്‍ അനന്തയില്‍ 
ജീവിതത്തിന്‍ നേരം.
മൗനത്തിന്‍ സൗന്ദര്യത്തില്‍ 
നിമിഷങ്ങളെല്ലാം.
പൂര്‍ണ്ണതയുടെ വാക്കുകളില്‍
മാത്രം സംസാരം.
വിശാലതയുടെ അര്‍ത്ഥത്തില്‍
ഹൃദ്യമേക്കും വാക്യം.
നിറഞ്ഞു നില്‍ക്കും 
ഗാംഭീര്യത്തിന്‍ സ്നേഹസ്പര്‍ശം.
കോപത്തിന്‍ അഗ്‌നിയില്‍ 
ഇഹത്തിനു ബന്ധമേ ഇല്ല.
ചിരിയുടെ സന്തോഷത്തില്‍ 
പുഞ്ചിരി ഹൃദയമേകി.
പരിശുദ്ധിയേറും പ്രകാശം
എന്നും പ്രിയമേകി.

Thursday, August 16, 2012

സ്വലാത്ത്



ഇനിയും 
വായിച്ച് തീര്‍ന്നിട്ടില്ല, 
അലസ്‌തയുടെ
ജീവിതമത്രെയും 
അലങ്കോലമായി കിടക്കുന്നു.
മുമ്പിലുള്ള വഴികളില്‍ 
ഇന്നലെയുടെ 
ശിഷ്‌ടം മാത്രം.
എനിക്കു ചുറ്റും 
വന്മതിലുകള്‍ തീര്‍ത്ത
നേര്‍ത്ത ഇടവഴിയിലൂടെ 
ഇരുട്ടിന്റെ 
ആകാശ ഗര്‍ത്തത്തില്‍ 
മുന്നോട്ട് നീങ്ങുവെ
നേരെ വരും 
ഭീതിയുടെ മുഖം 
വഴിമാറി നിന്നില്ലെങ്കില്‍
ചിത്രങ്ങളുടെ സൗന്ദര്യം 
കാണാതെ 
സം‌വേദനത്തിന്‍ ഭാഷ
അറിയാതെ 
പ്രണയത്തിന്‍ രഹസ്യം 
കേള്‍ക്കാതെ 
യാത്രകള്‍ വഴിമുട്ടി 
നില്‍ക്കും !
എപ്പോഴും എന്നില്‍ 
പ്രതീക്ഷകളുടെ 
പ്രചോദനം 
മദീനയുടെ സ്നേഹമന്ത്രത്തിന്‍ 
മലര്‍ ചുണ്ടൂകള്‍ മാത്രം.

സലല്ല്ലഹു അലാ മുഹമ്മദ്
സലല്ല്ലഹു അലൈഹി വ്സലം

Wednesday, August 15, 2012

സ്നേഹം




മാലാഖമാര്‍ 
വേദനിച്ചിട്ടില്ല, 
ഭുമിയിലൊരു കണ്ണുനീര്‍
ഒരു മാലാഖയും 
പൊഴിച്ചിട്ടില്ല.

എന്നില്‍ അശ്രുകണങ്ങള്‍ 
വീഴുമ്പോഴെക്കും 
എന്നിലേക്ക് ഒഴുകിയെത്തും 
സ്വര്‍ഗ്ഗത്തില്‍ നിന്നൊരു 
നൊമ്പരം. 

വഴികള്‍
പിന്നിട്ടുമ്പോള്‍ 
താനെ വഴിതെറ്റി 
സങ്കല്പങ്ങള്‍ക്കതീതമായി 
ജീവിതത്തിന്‍ ദിശ മാറി 
സഞ്ചരിക്കുമ്പോള്‍ 
ആശ്വാസത്തിന്‍ വചനം 
കേള്‍ക്കാതെ കേട്ടിടാം 
എന്നിലുള്ളില്‍‌

തിരികെയുള്ള 
യാത്രകളില്‍ എന്‍ 
കൂടെ ചെറുനിമിഷങ്ങളിലെങ്കിലും 
മദീനയുടെ ഇളംകാറ്റ് 
വന്നു തലോടിടും 
സ്വലാത്തിന്‍ സുഗന്ധം 
സ്വര്‍ഗ്ഗത്തിന്‍ സ്ഥാന്മാം
ഉമ്മയിലേക്കും 
കാരുണ്യത്തിന്‍ വഴിയാം
ഉപ്പയീലേക്കും 
വീശിയിടട്ടെ...

Tuesday, August 14, 2012

പ്രണയ വിരഹം



പണ്ടൊരു 
യാത്രക്കൊരുങ്ങിയിരുന്നു, 
വാതായാനങ്ങള്‍
തുറന്നിട്ട്
പ്രിയ സഖിയെ 
തേടിയുള്ള സഞ്ചാരം.

സ്വപ്‌നങ്ങള്‍ 
നെയ്തു ദൂരെ ദിക്കിലേക്ക് 
കാല്‍‌പാദം പാതയെ 
അന്വേഷിച്ച് തുടങ്ങിയപ്പോള്‍
പ്രണയതീരത്തേക്കൊരു 
പ്രിയ സഖിയെ 
ആശിച്ചു.

നക്ഷത്രങ്ങളൊരുമിച്ച്
പ്രകാശമേകിയ വഴികളിലേക്ക് 
നടന്നപ്പോള്‍
കണ്ണുകള്‍ നിശ്ചലമായി 
നിന്നുപോയി.

ആരോ, എന്നെ 
തേടി വന്നിരിക്കുന്നു.
ഒരുപാട് നാളുകള്‍ 
കാത്തിരുന്നത്രെ, 
പ്രേമത്തിന്‍ മൗനം 
വാക്കുകളായി 
എന്നോട് സം‌വദിച്ചു.

മണലാര്യണത്തിലൂടെ
ഏകനായി 
സഞ്ചരിക്കുന്നതിനേക്കാള്‍ 
വേദന അനുഭൂതിയാക്കുന്നത്
പ്രണയത്തിന്‍ വിരഹമേകി
യാത്ര തുടരുമ്പോള്‍ ..

Monday, August 13, 2012

ഇഷ്‌ടം



ഹൃദയം 
വേദനിക്കുന്നത് 
എന്നെ ഓര്‍ത്തല്ല, 

അവിടുത്തെ ഇഷ്‌ടം 
എന്നിലേക്ക് 
സ്‌പര്‍ശിച്ചത് 
നാദങ്ങളുടെ 
ശ്രേണികളില്‍ നിന്നായിരുന്നു.

അങ്ങേയെ 
അറിയും വരെ
എന്‍ മനം മരുഭൂമിയില്‍ 
വഴി തേടുകയായിരുന്നു.

വെറുപ്പിന്‍ 
വാക്കുകള്‍ 
കേള്‍ക്കുവാന്‍ ആഗ്രഹിച്ചിടാത്തത്
മദീനയുടെ 
പുഞ്ചിരിയോര്‍‌ത്ത്‌  മാത്രം.

അവിടുത്തെ 
മഹത്വമേറും മറുനാദം 
എന്നിലും അവരിലും 
പ്രതീക്ഷിച്ചിടുന്നു.

Sunday, August 12, 2012

എവിടെ ഞാന്‍ നില്‍ക്കും



മനോഹരം, 
മതിവരില്ല, എത്രത്തോളം 
മധുരമാര്‍ന്ന ഈണത്തില്‍ 
മദ്‌ഹുകള്‍ ശ്രവിച്ചാലും...

മനമാകെ മൗനം 
മാത്രമായിരുന്നു എന്നുള്ളില്‍‌ ,
നിന്‍ സ്നേഹത്തിലേക്ക് 
ഞാന്‍ എങ്ങനെ 
എത്തിചേരുമെന്ന വ്യാധിയില്‍

സ്വരലയത്തില്‍ 
ചേര്‍ന്നിരിക്കുവാന്‍ 
പോലുമാകാതെ വിങ്ങുന്നു 
എന്‍ ഹൃദ്യം.

പ്രേമത്തിന്‍ 
പ്രവാഹം വരികള്‍ക്കിടയില്‍ 
സൃഷ്ടിക്കുമ്പോള്‍ 
ഗാനത്തിന്‍ ഈരടികളില്‍ 
നേര്‍ത്ത സംഗീതമാക്കുവാന്‍ 
പഥിയെ ഞാന്‍ ആഗ്രഹിച്ചിടുന്നു.

 എന്നിലെ അക്ഷരങ്ങളുടെ 
നിരക്ഷരത 
അറിയാതെ 
എന്നെ 
പിന്നോട്ട് തള്ളുന്നു .

എവിടെ ,ഞാന്‍ നില്‍ക്കും 
അങ്ങേയിലേക്കുള്ള 
സ്നേഹത്തിനു മുമ്പില്‍ . 

Saturday, August 11, 2012

സലല്ലാഹു അലൈഹി വസലം



ദൈവത്തിന്‍ അനുഗ്രഹം 
കാരുണ്യത്തിന്‍ തേജസില്‍ 
എന്നും വര്‍ഷിക്കുമാറാവട്ടെ..

സലല്ലാഹു അലാ മുഹമ്മദ്
സലല്ലാഹു അലൈഹി വസലം 

നാഥനിലേക്ക് ക്ഷണിച്ചവര്‍ 
ഹൃദയങ്ങളില്‍ നിന്ന് 
ആത്മാവുകളിലേക്ക് 
അദൃശ്യമാം 
പ്രണയം കോര്‍ത്തിണക്കിയവര്‍

സലല്ലാഹു അലാ മുഹമ്മദ്
സലല്ലാഹു അലൈഹി വസലം 

ഏഴോളം കടലുകളിലും 
കരകളിലും 
ഏഴോളം ആകാശവീഥികളിലും 
നക്ഷ്ത്രങ്ങള്‍ക്കപ്പുറത്തും 
എന്നുമേ വാഴ്‌ത്തപ്പെട്ടുന്ന നായകര്‍

സലല്ലാഹു അലാ മുഹമ്മദ്
സലല്ലാഹു അലൈഹി വസലം 

സിദ്ദീഖിന്‍ സത്യസന്ധതയും 
ഉമറിന്‍ ഗാംഭീര്യവും 
ഉസ്‌മാനിന്‍ സൗമ്യതയും 
അലിയിന്‍ അറിവിന്‍ ലോകവും 
മുഹമ്മദിന്‍ പ്രകാശത്തില്‍ നിന്ന്.

സലല്ലാഹു അലാ മുഹമ്മദ്
സലല്ലാഹു അലൈഹി വസലം 

യാ അല്ലാഹ്, പ്രയാണങ്ങളുടെ 
തുടക്കം അവിടെ നിന്ന് 
യാ അല്ലാഹ്, പ്രാരംഭങ്ങളുടെ 
അവസാനം അവിടെ നിന്ന്.
നിന്നിലേക്കുള്ള ലക്ഷ്യങ്ങള്‍
നിറവേറ്റുവാന്‍ തുണ യാ അല്ലാഹ്.

സലല്ലാഹു അലാ മുഹമ്മദ്
സലല്ലാഹു അലൈഹി വസലം 

യാ അല്ലാഹ്, പാപങ്ങളുടെ 
കൊട്ടാരം പണിതതു 
എന്നില്‍ ചെറു നിമിഷങ്ങളാല്‍‌ ,
യാ അല്ലാഹ് ,നിന്‍ അനുഗ്രഹത്തിന്‍ 
പാപമോചനം നല്‍കിയാലും 

സലല്ലാഹു അലാ മുഹമ്മദ്
സലല്ലാഹു അലൈഹി വസലം 

പ്രപഞ്ചത്തിന്‍ അധിപനെ 
പ്രപഞ്ചത്തിന്‍ സൗന്ദര്യമേ മുഹമ്മദിന്‍
മേല്‍ എന്നും അനുഗ്രഹവര്‍ഷം 
നില നില്‍ക്കട്ടെ.....

സലല്ലാഹു അലാ മുഹമ്മദ്
സലല്ലാഹു അലൈഹി വസലം 

Friday, August 10, 2012

മരണം



നിശ്ചലമായ 
ഓരോ മിടിപ്പും 
ഒന്നും കേള്‍ക്കാതെ 
പോകുമെന്ന് 
അറിയാന്‍ പോലും 
കഴിയില്ല.

നയനങ്ങളില്‍ 
കണ്ണൂനീര്‍ പ്രവാഹം 
ചാലിട്ടൊഴുകുവാന്‍ 
അനുരാഗത്തിന്‍ കണിക
പോലും ഇല്ല.

അധരങ്ങളില്‍ 
സ്നേഹമന്ത്രത്തിന്‍ 
ധ്വനികള്‍ 
സ്പര്‍ശിക്കുന്നില്ലെന്ന് 
വ്യക്തം.

ഹൃദയത്തില്‍
മരണത്തിനു ജന്മം,
അവിടെ പ്രണയം
സംഭവിച്ചില്ല.


Thursday, August 9, 2012

സത്യത്തിന്‍ സൗന്ദര്യം



സൂര്യനു മേല്‍ ആധിപത്യം
എന്‍ കൈകളില്‍ ഏല്‍‌പിച്ചു തന്നാലും 
ചന്ദ്രനിന്‍ സൗന്ദര്യം എന്നില്‍ 
നിലാവു പെയ്തിറക്കി തന്നാലും 
എന്‍ നേരിന്‍ മാര്‍ഗത്തില്‍ നിന്നു
ഞാന്‍ ദൂരെ പോകില്ല. 

സൂര്യനേക്കാള്‍ പ്രകാശമേ 
ചന്ദ്രനേക്കാള്‍ കുളിര്‍മ്മയേ,
അര്‍ശിനുമേകും തണലേ,
വിശ്വാസത്തിന്‍ ആരംഭമേ
പ്രപഞ്ചത്തിന്‍ പ്രഭയേ, 
സത്യത്തിന്‍ സൗന്ദര്യമേ,
അല്‍‌ - അമീനിന്‍ വാക്കുകളെ
എത്ര അന്വര്‍‌ത്ഥം

Wednesday, August 8, 2012

പ്രണയമത്രെ സുന്ദരം




എന്‍ കണ്ണീരിന്‍ പ്രവാഹം 
സത്യമാണോ ?
എത്രയോ വലിയ തെറ്റുകള്‍ 
വഹിക്കുമ്പോഴും 
എന്നില്‍ നിന്നിലേക്കുള്ള വഴികള്‍ 
തുറക്കുമോ ?
അറിയില്ല, അവിടുത്തെ ഓരോ 
വഴികളിലൂടെയുള്ള നടത്തം 
എന്നെ ആകെ വിവര്‍ണമാക്കുന്നു.
അങ്ങയുടെ നാമത്തിന്‍ സംഗീതം 
പോലും, എന്നെ നിശ്ചലമാക്കുന്നു.
പ്രണയത്തിന്‍ പൂമുഖത്ത് നില്‍കുവാന്‍ 
അര്‍ഹമല്ലെങ്കിലും അറിയാതെ 
നിന്നു പോകുന്നു. എന്നില്‍
എപ്പോഴും വിരഹം സമ്മാനിക്കുന്ന 
നിന്നോടുള്ള പ്രണയമത്രെ സുന്ദരം.

Tuesday, August 7, 2012

നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക




വായന, നിന്നില്‍ നിന്ന് 
ആരംഭിക്കുമ്പോള്‍ ,ചിലപ്പോഴെക്കെ
ആശങ്കയുടെ ചിന്തകള്‍ അലങ്കാരമായി 
കൂടെ  ഉണ്ടായിരിക്കും.

എവിടെയോ വെച്ച്
മറന്ന് പോയ ,ചില കാര്യങ്ങളുടെ 
ഓര്‍മ്മപ്പെടുത്തലുകള്‍ മാത്രമല്ല 
നിറഞ്ഞു നില്‍ക്കുന്നത്.
ഇവിടെയും ,ഒത്തിരി നന്മ നിറഞ്ഞ 
മിന്നിത്തിളങ്ങുന്ന താരഗണങ്ങളുണ്ടെന്ന 
സന്തോഷം പങ്കുവെക്കലും കൂടിയാണ്‌.. ...‌.

ആരിലാണ്‌ ,പുഞ്ചിരി തൂകി നില്‍കുന്ന, 
ഹൃദയങ്ങള്‍ കൈമാറുന്ന 
നക്ഷത്രങ്ങളുടെ ലോകം അടുത്ത് നില്‍കുന്നത് ?

സ്വഛ സുന്ദരമായ അന്തരീക്ഷ വിശാലതയിലേക്കും
ആകാശ നീലിമയില്‍ 
മിന്നിത്തിളങ്ങുന്ന താരഗണങ്ങളിലേക്കും
നിന്റെ കണ്ണുകള്‍ ദൂരം പായുമ്പോള്‍ ,

നിന്റെ അടുത്തേക്ക് അഥവാ
നിന്നിലേക്ക് തന്നെ 
ഒന്ന് , തിരിഞ്ഞു നോക്കണം.
കാരണം ,നിന്നിലാണ്‌ യഥാര്‍ത്ഥത്തില്‍
പുഞ്ചിരി തൂകി നില്‍കുന്ന, ഹൃദയങ്ങള്‍ കൈമാറുന്ന 
നക്ഷത്രങ്ങളുടെ ലോകമുള്ളത്.

നീയൊരു പ്രണയലോകത്താണ്‌ 
ദുനിയാവിന്റെ തണലില്‍ 
അനന്തമായ പ്രണയത്തിന്റെ അനുഭൂതിയിലേക്ക്
നിനക്ക് മടങ്ങുക തന്നെ ചെയ്യാം 
പക്ഷെ, നിന്റെ പ്രണയം ആരോട് എന്നുള്ളത് 
നീ ആലോച്ചിടണം, 
നിന്റെ ആത്മാവിനു പ്രാണന്‍ നല്‍കിയവനോടല്ലാതെ 
ആരോട് നീ പ്രണയിക്കും ??

' നീയും ഞാനും '
അല്ലാഹുവിലേക്കുള്ള പ്രണയം ,അതിലേക്കൂള്ള വഴിയും 
നിനക്ക് അറിയാമെങ്കില്‍ , നക്ഷ്ത്രത്തിനപ്പുറത്താണ്‌ 
നിന്റെ സ്ഥാനം , അല്ലേ ?
ആ വഴികളെ തേടി ,നമ്മുടെ മു‌ന്‍‌ഗാമികള്‍ സഞ്ചരിച്ച വഴിയെ
സാര്‍ത്ഥവാഹക സംഘത്തോടൊപ്പം 
പ്രണയത്തില്‍ തീര്‍ത്ത യാത്ര നമുക്കാരംഭിക്കാം.

നിന്റെ യാത്രകളിലെ വായന തുടരുമ്പോള്‍ 
നീ നിന്റെ നാഥന്റെ പ്രണയത്തിലായി 
അവിടുത്തെ നാമത്തില്‍ വായിക്കുക. നിനക്കായി
പാതകളില്‍ പട്ടുപരവതാനി വിരിച്ചിരിക്കുന്നു.

Monday, August 6, 2012

യാത്ര തുടരാം....



എവിടെങ്ങളിലേക്ക് 
ദിനങ്ങളത്രെയും 
യാത്ര ചെയ്തിട്ട് 
ലക്ഷ്യം എത്താതെ 
മൂന്നോട്ട് പോകുന്നത് ?

നിന്റെ യാത്രകളിലൊന്നും 
പ്രണയത്തിന്‍ 
നക്ഷത്രകൂട്ടങ്ങള്‍ കൂടെ 
ഉണ്ടാവാറില്ലേ?

ഓരോ നാഴിക 
പിന്നിടുമ്പോഴും 
നീ ആര്‍ക്കാണ്‌ 
പ്രകീര്‍ത്തനങ്ങള്‍ 
ചൊല്ലാറുള്ളത് ? അതോ 
നീ പാടാറില്ലേ ?


നിന്റെ കാല്‍‌പാദത്തിന്‍ 
സ്‌പര്‍ശനമേല്‍ക്കുന്ന 
മണല്‍‌തരികള്‍ പോലും 
അനുരാഗിച്ചിടും 
പ്രണയത്തിന്‍ 
പ്രണയതീരത്തിലേക്ക്
അല്ലേ, നിന്റെ സഞ്ചാരം ?


അല്ലേയോ ?
എങ്കില്‍, നിന്റെ 
വഴികള്‍ 
ലക്ഷ്യം കാണാതെ
നിരാശകള്‍ 
സമ്മാനിക്കും !!

നീ മദീനയുടെ 
കവാടത്തിലേക്ക് 
നിന്‍ വാഹനത്തെ 
നയിക്കുക, നിനക്ക് 
അനുരാഗത്തിന്‍ 
കുളിര്‍ക്കാറ്റില്‍ 
പ്രണയത്തിന്‍ 
ഗീതം ആലപിച്ചു 
യാത്ര തുടരാം....

Sunday, August 5, 2012

എവിടെയും നിന്നെ തേടുകയാണ്‌



തേടുകയാണ്‌ 
എന്നിലേക്ക്
യാ റസുലല്ലാഹ് 

എന്‍ സമയങ്ങളിലെല്ലാം 
അവിടുത്തേക്ക് നയിക്കപ്പെട്ടാല്‍
എന്‍ നഷ്‌ടങ്ങളെല്ലാം 
ഏകാന്തതയുടെ ഇരുട്ടിലും 
പ്രകാശമായി തീരും
യാ റസുലല്ലാഹ് 

ഹൃദയമിടിപ്പുകള്‍ 
നിന്നിലേക്ക് മാത്രമായി 
എടുത്താലും 
എന്നില്‍ പ്രണയത്തിന്‍ 
രക്തം നിറയട്ടെ 
യാ റസുലല്ലാഹ് 

എല്ലായിപ്പോഴും 
അവിടുത്തെ പ്രണയത്തിലും.
നേരിന്റെ നിര്‍മ്മാല്യത്തിലും
ഞാന്‍ നിന്നിടട്ടെ
യാ റസുലല്ലാഹ്.

നിരാശയുടെ നിമിഷങ്ങളത്രെയും 
നിന്നിലേക്കുള്ള യാത്ര, 
നീയില്ലാത്ത ഈ ലോകമത്രെയും 
വൃഥാ ജീവിതമല്ലേ
യാ റസുലല്ലാഹ് .

കാണപ്പെട്ടാത്ത ലോകങ്ങളിലും 
ജീവിതത്തിന്‍ ജന്മത്തിലും
സാക്ഷാല്‍ക്കാരത്തിലും 
നീ തന്നെ യാ റസുലല്ലാഹ് .  

എത്രയോ നഷ്‌ടങ്ങളുടെ ദിനങ്ങള്‍ 
തെറ്റുകളുടെയും വേദനകളുടെയും 
വഴികളില്‍ അവിടുത്തെ 
എത്രയോ നഷ്‌ടമായി 
യാ റസുലല്ലാഹ് 

എന്നെ തെറ്റുകളില്‍ 
നിന്നു വഴി കാണിക്കണമേ
ഭയപ്പെടുത്തലുകളില്‍ 
നിന്നു ശക്തി നല്‍കണമേ
ഹൃദയങ്ങളില്‍ 
എന്നും പ്രണയം നില നിര്‍ത്തണമേ
യാ റസുലല്ലാഹ്.

അവിടുത്തെ ഏതിലുപരി 
തേടുന്നു , ആശിച്ചിടുന്നു
യാ റസുലല്ലാഹ് 

അല്ലാഹുമ്മ സല്ലി അലാ സയ്യിദിനാ മുസ്തഫാ
അലാ ഹബീബിക നബീക മുസ്‌തഫ  

Saturday, August 4, 2012

പ്രിയപ്പെട്ടവന്‍



ചക്രവാളങ്ങളിലെല്ലാം
അതേ രൂപം !
ദൃഷ്‌ടികളില്‍ പ്രകാശത്തിന്‍
ഒരായിരം ചിറകടികള്‍‌ .
മലമുകളില്‍ പ്രകമ്പനം തീര്‍ത്ത
“ ഇഖ്റഅ് ”  പിന്നെയും 
ഹൃദയത്തില്‍ മുഴങ്ങി കേള്‍ക്കുന്നു.

"എന്നെ പുതപ്പിക്കൂ!"
നേര്‍ത്ത സ്വരം പ്രിയത്മയോട്
ആശ്വാസത്തിനായി സം‌വദിച്ചു.

പ്രിയപ്പെട്ടവനെ, അങ്ങ്
ദൈവത്തിന്‍ പ്രിയങ്കരനല്ലയോ ,
സത്യത്തിന്‍ വിശ്വസ്തനെ, അങ്ങ്
കുടുംബങ്ങള്‍ക്ക് ചേര്‍ക്കപ്പെട്ടവനല്ലയോ, 
നാടിന്‍ പരിപൂര്‍ണ്ണനെ, അങ്ങ്
അനാഥകള്‍ക്ക് അതാണിയല്ലയോ,
സ്നേഹത്തിന്‍ പുഷ്‌പമേ, അങ്ങ്
അതിഥികള്‍ക്ക് പ്രിയമല്ലയോ, 
അങ്ങ് സത്യത്തില്‍ പാന്ഥാവിലല്ലയോ,
നിസ്സംശയം, അല്ലാഹു 
അവിടുത്തെ ഒരിക്കലും നിന്ദിക്കില്ല. 

Friday, August 3, 2012

സ്വജനതയുടെ സന്മാര്‍ഗ്ഗി



പിറന്നൊരു നാടിന്‍ 
പ്രിയമേറും വിശ്വസ്തനായി 
സമാധാനത്തിന്‍ സങ്കേതം 
തേടി ഹിറാഗുഹയില്‍ 
പ്രപഞ്ചത്തിന്‍ നാഥനിലായി
പൊരുളുകളുടെ ഉറവിടത്തിനായി 
സ്വജനതയുടെ സന്മാര്‍ഗ മോഹവുമായി 
രാപകലുകള്‍ ഏകാന്തതയില്‍‌
വായിക്കപ്പെട്ടവനായി 
ലോകമെങ്ങും വാഴ്ത്തപ്പെട്ടവനായി 
സ്നേഹത്തിന്‍ മന്ത്രങ്ങള്‍
ചൊല്ലിടും പ്രവാചകനിലേക്ക്
സലാമും സ്വലാത്തും വര്‍ഷിച്ചിടുന്നു.

Thursday, August 2, 2012

നീ എവിടെ ?


എന്റെ പ്രിയ നേരങ്ങളെല്ലാം
നിന്നില്‍ മാത്രമായിരുന്നു
എപ്പോഴോ, അകന്നു നമ്മള്‍
ഈ നിമിഷം,  എന്നിൽ അസ്വസ്ഥനായി.

ഓരോ പുഞ്ചിരി
ഓരോ മൗനം 
ഓരോ വാക്ക് 
എല്ലാം നിന്നിലേക്ക് 
തിരയുകയാണ്‌.

നീ കണ്ടെത്തുക
എന്നില്‍ നിശ്ചയമാണല്ലോ 
ഓരോ കാര്യങ്ങളും 
നിന്നിലേക്ക് എത്തിച്ചേരുമല്ലോ 


എന്‍ ഹൃദയം 
നിന്റെ പ്രതീക്ഷയിലാണ്‌
മിടിപ്പുകള്‍ നീട്ടികൊണ്ടിരിക്കുന്നത്
എവിടെയോ, അവിടേക്ക് എനിക്ക് വരാമല്ലോ 

ഓരോ പിന്നിട്ട വഴികളും 
നിന്റെ പുഞ്ചിരിയില്‍ 
നിന്നിലേക്ക് തേടുന്ന 
വഴികളായി മാറുന്നു.

നിന്റെ സ്നേഹം 
എന്റെ പ്രണയത്തിലേക്ക് 
കണ്ടുമുട്ടുമ്പോള്‍ 
നാം നിന്നിലേക്കാകുന്നു.

Wednesday, August 1, 2012

നീയില്ലാതെ



നീയില്ലാത്ത 
നിമിഷങ്ങളത്രെയും 
നിലാവിനു പ്രണയാനുഭൂതി
നൽകുവാൻ കഴിയുമോ ?

നയനങ്ങളത്രെയും
നിറഞ്ഞു നിന്ന നീ, 
നില്‍ക്കാത്ത കണ്ണുനീരായി
നഷ്‌ടമാക്കുകയാണോ?

നീയില്ലാതെ
നറുപുഷ്‌പത്തിനു സുഗന്ധം
നുകരുവാന്‍ കഴിയുമോ ?