Thursday, July 28, 2011

മോഹിക്കുമീ ഈ സഞ്ചാരം

ഫോട്ടോ :നൗഷാദ് അകമ്പാടം

പ്രാന്തൻ കോട്ടയിലിരുന്ന്
എങ്ങോട്ട് യാത്രയാകുമെന്ന്
നിശ്ചയമില്ലാത്ത ഞാൻ
കാട് മൂടിയ ഇടവഴികളെ
നോക്കി, വിതുമ്പി പൊട്ടികരയുമ്പോൾ
അറിയാതെ, അങ്ങയുടെ നൊമ്പരങ്ങളെ
ഓർത്തിരുന്നു, അവിടെങ്ങളിൽ
ദുഖിതനായിരുന്നത്, ഇവിടെങ്ങളിലെ
സമൂഹത്തെ കുറിച്ചായിരുന്നില്ലേ!
ത്വായിഫിന്റെ ചെരുവുകളിൽ
ദൂരങ്ങളിലേക്ക് യാത്രചെയ്യപ്പെട്ടവനാക്കിയപ്പോഴും
അവിടുത്തെ മൊഴികളിൽ വന്നത്
കാരുണ്യത്തിന്‍ മന്ത്രമായിരുന്നില്ലേ!
ഇരുട്ടിന്റെ യാമങ്ങളിൽ
അതിരുകളില്ലാത്തെ പ്രാർത്ഥനാ നിർഭരമായപ്പോഴും
നയനങ്ങളിൽ ധാരയായി ഒഴുകിയത്
സ്നേഹത്തിൻ വറ്റാത്ത ഉറവകളായിരുന്നില്ലേ!
ദിനങ്ങളുടെ നിമിഷങ്ങളിലെല്ലാം
സുഖത്തിന്റെ സന്തോഷം തീർക്കാമെങ്കിലും
അങ്ങ് ഒറ്റ കാരക്കയിൽ സുന്ദരമാക്കിയത്
ജീവിതത്തിൻ ഉത്തമ  മാതൃക ആയിരുന്നില്ലേ!
അറിയില്ല, അറിവുകൾക്കപ്പുറം
അങ്ങ്, വചനങ്ങൾക്കപ്പുറം തീർത്തവരല്ലേ!
ഇടവഴികളിൽ ഇരുട്ടിന്റെ അന്ധകാരം
തിന്മകളുടെ പൊലിമകളാൽ തീർകുമ്പോഴും
മോഹങ്ങളുടെ സഞ്ചാരം, 
പതിനാലാം രാവിന്റെ വെള്ളിപ്രഭയിൽ
മദീനയുടെ പാതയിലേക്ക്.
വിണ്ണിലെ  മിന്നിതിളങ്ങുന്ന താരകങ്ങൾ
മണൽതരികളിൽ ഒളിച്ചിരിക്കുന്ന മരുഭൂമിയിലൂടെ
യാത്രികനായി അവിടുത്തോട് സലാം അർപ്പിക്കുവാൻ
അങ്ങ് സമ്മതം നൽകുമോ?
അവിടുത്തെ അനുരാഗികൾ
പ്രണയത്താൽ പ്രാണൻ നൽകിയവരല്ലേ!

സല്ലല്ലാഹു അലാ മുഹമ്മദ്‌
സല്ല്ലല്ലാഹു അലൈഹി വസല്ലം