Saturday, August 27, 2011

അത്യുന്നത നാമം


അല്ലാഹുവിൻ  അനുഗ്രഹങ്ങൾ അധികരിച്ചീടും
അനിർ വചനീയമാം ആത്മീയ അനുഭൂതി 
ആത്മാവിലെഴുതുന്ന ആയിരം മാസത്തെക്കാൾ
ആരാധന അർപ്പിച്ചീടും അവാച്യമാം രാവിലേക്ക്
അടുത്തു വരാൻ ഞാൻ മടിച്ചു നിൽക്കുകയാണോ?
അകലങ്ങളിൽ നിന്നു താരകങ്ങൾ നിറഞ്ഞ 
ആകാശത്തെ നോക്കി നിന്നപ്പോൾ
അതിരുകളില്ലാത്ത കർമ്മങ്ങളിൽ മുഴുകി
അടിമകൾ അനന്തമാം പ്രപഞ്ചത്തിൻ
അധിപനെ സ്തുതിച്ചിടുന്നു, അവിടെങ്ങളിലേക്ക്
അധർമ്മത്തിൻ അധികം പ്രാപിച്ചു
അലഞ്ഞു നടക്കും അവനായി ഞാൻ ചെന്നിടുന്നു.
ആദ്യമെ തൊട്ട് നിന്നെ വാഴ്ത്തിടും മാലാഖമാർ 
അനർഘ നിമിഷത്തേക്ക്  ഭൂമിയിൽ വന്നിടും വേളയിൽ.
അകം പൊരുളുകൾ  അറിയും നാഥാന്റെ മുമ്പിലേക്ക് ഇതാ!
അനുരാഗത്താൽ നിന്നെ അന്വേഷിച്ചു സൂജൂദിൽ വിഴുന്നിടും നാളിൽ
അത്യുല്‍ക്കര്‍ഷമാം പൂർണ്ണ ചന്ദ്രനായി നിലാവ് പൊഴിക്കും റസൂലിൻ
അത്യുന്നത നാമം ആണയിട്ടു ചൊല്ലട്ടെ ഞാൻ 
അവിടെങ്ങളിലേക്ക് അങ്ങേക്കു വേണ്ടി മാത്രം അർപ്പിതം
സ്വല്ലള്ളാഹു അലാ മുഹമ്മദ്‌
സ്വല്ലള്ളാഹു അലൈഹി വസല്ലം

4 comments:

  1. സ്വല്ലള്ളാഹു അലാ മുഹമ്മദ്‌
    സ്വല്ലള്ളാഹു അലൈഹി വസല്ലം

    ഇതാണെന്ന് തോന്നുന്നു ജാബിര്‍ എഴുതിയതില്‍ ഏറെ മികച്ചത്.
    വളരെ സന്തോഷം തോന്നുന്നു ഓരോ ദിവസവും വരുന്ന ജാബിറിന്‍റെ പ്രാര്‍ത്ഥന നിര്‍ബരമായ വരികള്‍ വായിക്കുമ്പോള്‍.
    നന്ദി ഒരുപാടൊരുപാട് .

    ReplyDelete
  2. സ്വല്ലള്ളാഹു അലാ മുഹമ്മദ്‌
    സ്വല്ലള്ളാഹു അലൈഹി വസല്ലം
    ...
    നഷ്ട്ടപ്പെട്ടു പോകുന്ന നോമ്പ് ദിനങ്ങള്‍ ...

    ReplyDelete
  3. സ്വല്ലള്ളാഹു അലാ മുഹമ്മദ്‌
    സ്വല്ലള്ളാഹു അലൈഹി വസല്ലം

    ReplyDelete
  4. സുബ്ഹി നിസ്കാരത്തിനു ശേഷം, നിലത്തുറക്കാത്ത കാലുകളും, തുടിക്കുന്ന മനസ്സും, വിറയാർന്ന ചുണ്ടുകളുമായി റൗളാശരീഫിനടുത്തേക്ക് അതിവേഗം ഞാൻ നടന്നു. “യാത്രയുടെ തുടക്കം മുതൽ ഓരോ നിമിഷത്തിലും ശക്തി കൂടി വന്ന ഭ്രാന്തമായ ആവേശത്തിന്‌ അടിമപ്പെട്ടാണ്‌ ഈ പാപിയായ ഞാൻ അങ്ങയുടെ മുന്നിലേക്ക് ഓടിക്കിതച്ചെത്തിയത്. ലോകനായകന്റെ സന്നിധിയിലേക്ക് കടന്നു വരുമ്പോഴുള്ള മര്യാദകളെക്കുറിച്ച് ഞാൻ ബോധവാനല്ല നബിയേ.. എന്റെ കാലൊച്ചകൾ, എന്നിൽ നിന്നും ഉയർന്ന ശബ്ദങ്ങൾ അങ്ങേക്കലോസരം ഉണ്ടാക്കിയൊ എന്നു ഞാൻ ഭയപ്പെടുന്നു. എങ്കിലും ഈ സാമിപ്യത്തിനു വേണ്ടി മനസ്സ് തുടിക്കുന്നത് താങ്കൾ അറിയുന്നുവോ. പ്രാർത്ഥിച്ച് കവാടം തുറക്കുവാൻ സാധിച്ചിരുന്നുവെങ്കിൽ ഞാനങ്ങയിലേക്ക് കൂടുതൽ ചേർന്നു നില്ക്കുമായിരുന്നു. പക്ഷേ ഞാനതിനശക്തനല്ലയോ. കാരുണ്യത്തിന്റെ നബിയേ.. അങ്ങേക്കു സലാം.

    ReplyDelete