Friday, August 26, 2011

ഐക്യം നീ

photo by ; noushad akampadam


വെളിച്ചം വിതറിയിട്ടും
ഇരുട്ടിലേക്ക് തന്നെ 
വഴി നടത്തിക്കുന്നതാരോ?
മു൯ഗാമികളുടെ പാതയിലേക്ക്
തിരിഞ്ഞു നോക്കുവാൻ 
നിമിഷങ്ങളില്ലാതെ തന്റെ
ഇഷ്ട ഇംഗിത പൂർത്തികരണത്തിനു
വാശിപിടിക്കുന്നതാരോ?
സമൂഹത്തിൻ സൗന്ദര്യ സൃഷ്‌ടിക്ക്
വഴിയൊരുക്കാതെ 
പിന്നോട്ടിരിക്കുന്ന സ്വാർത്ഥനാരോ?
ആരിൽ നിന്നോ അവകളിൽ നിന്നു
പ്രതീക്ഷയുടെ നാദം നഷ്ടപ്പെട്ടിരിക്കുന്നു.
സ്നേഹത്തിൻ വഴികൾ നിന്നിലേക്ക്
ഐക്യത്തിൻ പാതയിൽ  നിന്നു തുടങ്ങട്ടെ

7 comments:

  1. ഇരുട്ടിനെ സ്നേഹിച്ച് വെളിച്ചത്തില്‍ നിന്നും വഴിമാറി നടക്കുന്നവര്‍.
    തിരിച്ചറിവിന്റെ സമയം ഇത് .
    കവിത നന്നായി.
    ആശംസകള്‍ ജാബിര്‍

    ReplyDelete
  2. thanx brother nice lines ..............

    ReplyDelete
  3. ഐക്യം മനസ്സുകളില്‍ നിന്ന് തുടങ്ങുന്ന നല്ല നാളിന്റെ പ്രതീക്ഷകളുമായി..

    ReplyDelete
  4. 'പ്രതീക്ഷകളുടെ നാദം' നഷ്ടപ്പെടാതെ വിശുദ്ധഗീതികള്‍ മുഴക്കി മുന്നോട്ട്...മുന്നോട്ട്...!ആശംസകള്‍!

    ReplyDelete
  5. എല്ലാവർക്കും നല്ലതു തോന്നട്ടെ; നല്ലതുവരട്ടെ!

    ReplyDelete
  6. ഐക്യ സന്ദേശം മനോഹരം ജാബിര്‍..

    ReplyDelete