Tuesday, August 23, 2011

മാടിവിളിച്ചിടുന്നു

ഫോട്ടോ : നൗഷാദ് അകമ്പാടം


കടലിൻ തിരമാലകൾ തീരത്തെ
തലോടിടുന്നു
ആകാശത്തിൻ നക്ഷത്രങ്ങൾ ഭൂമിയെ
മോഹിച്ചിടുന്നു
പർവ്വതത്തിൻ ഹിമകണികകൾ ഉയരങ്ങളെ
വെല്ലുവിളിച്ചിടുന്നു
വൃക്ഷത്തിന്‍ ചില്ലകള്‍ നിലാവിനെ
പ്രണയിച്ചിടുന്നു
വനത്തിൻ നിഗൂഢത അൽഭുതങ്ങളെ
പ്രതീക്ഷിച്ചിടുന്നു
പൂന്തോപ്പിൻ തുഷാരബിന്ദുകൾ കുളിർമ്മയെ
കൊതിച്ചിടുന്നു
പുഴ തൻ ഒഴുക്ക് ലക്ഷ്യത്തെ
ആഗ്രഹിച്ചിടുന്നു
ചിത്രശലഭത്തിൻ സഞ്ചാരം വർണ്ണങ്ങളെ
സ്നേഹിച്ചിടുന്നു
മഴവില്ലിൻ നിറങ്ങൾ സ്വപ്‌നങ്ങളെ
നിർമ്മിച്ചിടുന്നു
കാറ്റിൻ ശാന്തത സുഗന്ധങ്ങളെ
വഹിച്ചിടുന്നു
ലോകത്തിൻ പ്രണയം മദീനയെ
കാത്തിരിക്കുന്നു
ഉഹ്ദ് മല തൻ പ്രണയം അനുരാഗികളെ
മാടിവിളിച്ചിടുന്നു.

6 comments:

  1. മദീനയിലേക്കുള്ള പാതകളാണ് ജാബിര്‍ രചനകള്‍..

    ReplyDelete
  2. ഈ അക്ഷരങ്ങള്‍ ഹൃദയത്തെ അങ്ങ്
    മദീനയിലേക്ക് മാടിവിളിച്ചിടുന്നു..

    നല്ല വരികള്‍ .
    ആശംസകള്‍..

    ReplyDelete
  3. മനോഹരം ജാബിര്‍.. തുടിക്കുന്നു ഹൃദയം ആ സൌരഭ്യത്തിലലിയാന്‍...

    ReplyDelete
  4. നന്നായിരിക്കുന്നു ...

    ReplyDelete
  5. നല്ല വരികള്‍
    ഇനി മദീനയിലോട്ട്

    ReplyDelete
  6. വളരെ നല്ല വരികള്‍ ...
    ദൈവത്തിലേയ്ക്കുള്ള ആ ലയനം
    നന്നായിരിക്കുന്നു ...
    എല്ലാ നന്മകളും ...

    ReplyDelete