Monday, August 22, 2011

പ്രണയലോകം


കാരുണ്യത്തിന്‍ മുത്ത് രത്നാം,ലോകാനുഗ്രഹി 
പ്രവാചകപ്രഭുവിനുമേൽ മാലോകരുടെ സ്വലാത്തിൻ വർഷം
ചൊരിഞ്ഞിടുവാൻ, എല്ലാ  സാഹിതീയലോകങ്ങൾക്ക് 
അതീതമായ അൽഭുതങ്ങളുടെ അൽഭുതമാം അല്ലാഹുവിൻ
അക്ഷരങ്ങളുടെ അക്ഷയഖനിയാം  ഖുർആനിൻ സുന്ദര വചനങ്ങളിലൂടെ,
കാരുണ്യവാനും കരുണാനിധിയുമാം ദൈവം അരുളുന്നു, 
ലോകത്തിൻ രക്ഷിതാവ്, ലോകത്തിൻ പ്രകാശത്തെ പ്രകീർത്തിച്ചിടുന്നു.

കഠിനവൈരിയാം, ഹിജാസ്സിൻ കാവ്യശില്പി കഅ്ബിനു
പോലും മാപ്പരുളിയ സമ്പൂർണതയുടെ നിറകൂടമായ
പുഞ്ചിരിയില്ലാതെ മൊഴിയാത്ത തിരുനബിക്ക്
"പ്രകാശ പ്രസരണം നടത്തും  ഖഡ്‌ഗമാം തിരുദൂതർ, 
അല്ലാഹുവിൻ ഊരിപ്പിടിച്ചൊരു  ഇന്ത്യൻ  വാൾ"
തുടങ്ങിടും  കവിത പ്രവാചക കവിയായി കഅ്ബ് ആലപിച്ചിടുന്നു

രാജകൊട്ടാരത്തിൽ പാടിടും കവിയുടെ ദേഹം
രോഗശയ്യയിൽ തുടരുമ്പോൾ മനസ്സിൻ സഞ്ചാരം
മദീനയുടെ തിരുമുറ്റത്ത് എത്തിയപ്പോൾ,തിരുദൂതർക്ക്
ഉത്തമ മർത്ത്യരിൽ ഉത്തമനാണല്ലോ മുഹമ്മദ്
അറബിക്കും അനറബിക്കും അദൃശ്യമാം ജിന്നുകൾക്കും
പ്രിയമാം മുഹമ്മദിൻ നാമം, എന്ന് ചൊല്ലി
മുത്തുകൾ ചേലിൽ  കോർത്തിടും പോൽ മനോഹരമാകി
ഇമാം ബൂസ്വൂരി ഖസീദതുൽ ബുർദ: യിലൂടെ പാടിടുന്നു

സൃഷ്ടിയുടെ സങ്കടങ്ങള്‍ ആവലാതികളായി ദൈവസമക്ഷം
സമർപ്പിച്ച് സമുദായത്തിൻ സ്ഥിതിക്കൊരു മാറ്റത്തിൻ മറുപടി
നക്ഷത്രലോകങ്ങൾക്കപ്പുറത്തുള്ള ലോകങ്ങളിൽ ശ്രവിച്ചപ്പോൾ
മുഹമ്മദിലുള്ള വിശ്വാസം ലംഘിക്കുകയില്ലെങ്കിൽ
നാമെപ്പോഴും നിന്റെ കൂടെയാണെന്ന്  ദിവ്യശബ്‌ദം.
അല്ലാമ ഇഖ്‌ബാൽ മദീനയുടെ നിത്യകാമുകനായി വിവരിക്കുന്നു.

പ്രണയകൂടാരത്തിൽ കവികൾ പറഞ്ഞുകൊണ്ടിരിക്കുകയാണ്
ആത്മീയദാഹത്തിൻ പ്രതീകങ്ങൾ വർണനകൾക്കപ്പുറമാണെന്ന്
ഞാനൊരു പ്രണയിനിയാകുവാൻ വർണനകൾ തുടരുന്നു
ഒരു കവിയുടെ ജന്മത്തിലേക്കല്ല, മുഹമ്മദിൻ നാമത്താൽ പൂരിതമാം
അനശ്വരമാം രാപ്പാടി പാടും  പ്രണയലോകത്തിലേക്ക്.

6 comments:

  1. കഴിഞ്ഞ കവിതയില്‍ നിന്നിതിത്തിരി എന്നെ നിരാശപ്പെടുത്താതിരിക്കുന്നില്ല... ഒഴുക്കും സൗന്ദര്യവും ചോര്‍ന്നു പോകുന്നു... അത് കൊണ്ട് തന്നെ വായനാ സുഖം ലഭിക്കുന്നുമില്ല ...
    ഏതായാലും ശ്രമത്തെ അഭിനന്ദിക്കുന്നു... പറയാന്‍ വിചാരിച്ചത് ഒന്ന് കൂടി അടുക്കിപ്പെറുക്കി വെക്കൂ.. എഴിതി കഴിഞ്ഞതിനു ശേഷം സ്വയം ബോധ്യം വന്നെങ്കില്‍ പ്രസിദ്ധീകരിക്കൂ...ആത്യന്തികമായി കവിയുടേത് തന്നെയാണ് കവിത... വായനക്കാരുടെ അഭിരുചികള്‍ വ്യത്യസ്ഥമാകും... നന്നായി കര്‍മ്മം ചെയ്യുമ്പോഴുള്ള മനസ്സുഖം ലഭിക്കുന്നതാണ് മുഖ്യം...

    ReplyDelete
  2. ആദ്യം എഴുതിയത് :


    കാരുണ്യവാനും കരുണാനിധിയുമാം ദൈവം
    പ്രശംസിച്ചിടുന്നു കാരുണ്യത്തിന്‍ മുത്ത് രത്നാം
    ലോകാനുഗ്രഹിയെ
    ഭാഷകൾക്ക് അതീതമായ ഖുർആനിൻ
    സുന്ദര വചനങ്ങളാൽ

    "പ്രകാശ പ്രസരണം നടത്തും
    ഖഡ്‌ഗമാം തിരുദൂതർ,
    അല്ലാഹുവിൻ ഊരിപ്പിടിച്ചൊരു
    തിളങ്ങും ഇന്ത്യൻ വാൾ"
    ഹിജാസ്സിലെ പെരുമയേറും കഅ്ബ് എന്ന
    ശത്രുവിന്റെ വരികൾ കുറിച്ചിട്ടു പോയത്
    മിത്രത്തിൻ സ്നേഹോപഹാരമായിരുന്നു

    ഉത്തമ മർത്ത്യരിൽ ഉത്തമനാണല്ലോ
    അറബിക്കും അനറബിക്കും പ്രിയമാം
    മുഹമ്മദിൻ നാമം, എന്ന് ചൊല്ലി
    മുത്തുകൾ ചേലിൽ കോർത്തിടും പോൽ
    മനോഹരമാകി ഖസീദതുൽ ബുർദ:
    ഇമാം ബൂസൂരിയാൽ സുഗന്ധം വിതറിടുന്നു

    റുമിയുടെ സ്നേഹത്തിൻ അളവുകൾ
    മസ്‌നവിയിലൂടെ പ്രേർഷ്യക്കൊരു
    മിസ്‌റ്റിക്ക് ചിന്തകളാൽ തീർത്ത
    പ്രണയകാവ്യം മുഹമ്മദത്തിൻ
    അക്ഷരങ്ങളാൽ മധുരമാകുന്നു.

    സൃഷ്ടിയുടെ സങ്കടങ്ങള്‍ക്ക്
    സാഫല്യത്തിന്‍ ഉത്തരം കിട്ടാന്‍
    സൃഷ്‌ടാവിനു തൂലിക സമര്‍പ്പിച്ച
    അല്ലാമ ഇഖ്‌ബാലിന്‍ ആഗ്രഹങ്ങള്‍
    മദീനയുടെ പേരൊന്ന് കേള്‍ക്കുമ്പോള്‍
    കണുനീര്‍ത്തുള്ളികള്‍ കവിളിലൂടെ ഒഴുകുന്നു.


    പ്രണയകൂടാരത്തിൽ കവികൾ
    ആലപിക്കുകയാണ്
    ആത്മീയദാഹത്തിൻ പ്രതീകങ്ങൾ.
    നാവുകളും പേനകളും
    അശ്ക്തം തന്നെ, എന്നിട്ടും
    കാമുകന്മാർ വർണനകൾ തുടരുന്നു.
    അത് മനസ്സിനെ അഭിലാഷമെത്ര!


    വാക്കുകൾ എന്നിൽ എത്രയോ അശക്തം
    ഞാനൊരു പ്രണയിനിയാകുവാൻ
    വർണനകൾ തുടരുന്നു
    ഒരു കവിയുടെ ജന്മത്തിലേക്കല്ല,
    മുഹമ്മദിൻ നാമത്താൽ പൂരിതമാം
    പ്രണയലോകത്തിലേക്ക്.

    ReplyDelete
  3. എഡിറ്റ് ചെയ്താണ് പോസ്റ്റ്

    ReplyDelete
  4. ജാബിരിന്റെ രചനകള്‍ വായിക്കല്‍ കൂടുതല്‍ ഹൃദ്യകരമായ അനുഭൂതിയായി മാറുന്നുണ്ട്..ജാബിര്‍ പദ്യ സാഹിത്യത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കൂ....ഞാന്‍ പറഞ്ഞതൊക്കെ ഓര്‍മയുണ്ടല്ലോ.....അന്‍സാര്‍ അലി The man who was created from mere soil..

    ReplyDelete
  5. മുഹബ്ബത്തെ റസൂല്‍
    അങ്ങേക്ക് ആണ് എന്നിലെ സകലതും പരവാചക പ്രകീര്തങ്ങള്‍ക്ക് അതിരില്ല

    ReplyDelete
  6. ഹേ...മദീനയുടെ കാവ്യശില്പി,
    നിന്നിലുണരുമനുരാഗത്തെ
    നാഥനിലര്‍പ്പിക്കൂ.....
    വിധിയേകിടുമാ കാരുണ്യവാന്‍
    നിന്നെയെത്തിച്ചിടുമാ തീരത്ത്,
    നിന്റെ വരികളായ് പെയ്യുന്ന
    കുളിര്‍മഴയില്‍ നനയവേ,
    ഞാനും കൊതിച്ചുപോകുന്നു,
    ആ അനുഗ്രഹത്തിന്റെ മഴ
    എന്നിലും വര്‍ഷിച്ചെങ്കില്‍
    ഇഷ്ഖിന്റെ ചാരെയണഞ്ഞെങ്കില്‍
    അവിടുന്നരുള്‍ ചെയ്തുള്ളാ
    സ്വര്‍ഗത്തില്‍ ചെന്നൊന്നു
    നിസ്കരിക്കാന്‍ സാധിച്ചെങ്കില്‍.....
    റബ്ബേ തുണക്കണേ.....

    ReplyDelete