Sunday, August 21, 2011

വരികളിൽ വിരിയും വാക്കുകൾ



ഖൽബിൻ കാഠിന്യം 
ദൈവത്തിൻ കാരുണ്യ സ്‌പർശത്താൽ
അലിഞ്ഞു  തീർന്നുവോ?
പതിരുകൾ നിറഞ്ഞ രാപകലുകൾ
പാപത്തിൻ പൂമുഖത്ത് ആസ്വദിച്ച നിമിഷങ്ങൾ
ദൈവത്തിൻ കനിവിൻ കതിർമഴ
മായിച്ചു കളഞ്ഞുവോ?
പുണ്യ പൂതിങ്കള്‍ നിലാവ് പെയ്തിറങ്ങും രാവുകൾ
ഇനി എത്ര?
രാവുകൾ എണ്ണിതീർത്തു
ഇനി വിരലുകളിൽ മാത്രം
ഒതുങ്ങി നിൽകുന്നത്.
നാഥാ, നിൻ അനുഗ്രഹ പൂരിതമാം ദിനങ്ങൾ
കഴിഞ്ഞിടും , ഞാൻ എൻ ദുഖത്തിൻ നാളുകൾ
ഇനിയും തുടരണോ?
പ്രണയം തുടിക്കും ഹൃദയം എണ്ണി തീർക്കുമോ
ദിനരാത്രങ്ങൾ, ഇനി
വിരലുകളിൽ മാത്രം ഒതുങ്ങി തീരുന്നത്.
ഇരു ഹറമിൻ വീഥികൾ സമർപ്പണത്തിൻ
തിരക്കുകളാൽ പൊതിയുമ്പോൾ
മനമാകെ പ്രാർത്ഥനകളിൽ നിറയുന്നു.
വരികളിൽ വിരിയും വാക്കുകളിൽ
റമളാനിൻ റഹമത്ത് ചൊരിയണമേ, നാഥാ !!

4 comments:

  1. റമദാന്‍ അവസാന പത്തിലേക്ക് കടക്കുമ്പോള്‍ ജാബിരിന്റെ കവിതാ പ്രയാണത്തിനും മാധുര്യം കൂടുന്നു.
    യാത്ര തുടരട്ടെ. എല്ലാ ആശംസകളും .

    ReplyDelete
  2. റമളാനില്‍ എത്ര രചനകള്‍ നടത്താനാണ് ജാബിരേ നേര്‍ച്ച...:):):):)

    ReplyDelete
  3. തുടര്‍ന്നെഴുതുവാന്‍ ആശംസകള്‍. നല്ല വരികള്‍..

    ReplyDelete