Wednesday, August 17, 2011

ജിഹാദ്



അല്ലാഹുവേ, നിൻ അനുഗ്രഹം
ചൊരിഞ്ഞിരുന്നില്ലെങ്കിൽ എൻ
തൂലിക ചലിക്കുമായിരുന്നില്ല.
നിന്നോട്  ബദറിൻ നായകൻ
പ്രാർത്ഥനകളൂടെ അങ്ങേയറ്റം
കൈകൾ ഉയർത്തിട്ടിലായിരുന്നെങ്കിൽ
എൻ ചിന്തകളിൽ നീ ഉണ്ടാകുമായിരുന്നില്ല.
യാ ഹയ്യു യാ ഖയ്യും
മക്ക ത്വായിഫിന്റെ  കൂർത്ത
വാക്കുകളുടെയും കല്ലുകളുടെയും ഏറുകൾ
ത്വാലാ അൽ ബദറു അലൈനാ പാടി
മദീനയുടെ കാത്തിരിപ്പിനു വിരാമിടെങ്കിലും
അബൂ ജഹലിന്റെ ജാഹിലിയ്യാ കർമ്മം
അതിരു കടന്ന് എത്തിയിയെങ്കിൽ,
നോമ്പിൻ നിമിഷം നാളെയുടെ
പ്രതീക്ഷകൾക്ക്  തിന്മയുടെ
ആഘോഷപടക്കെതിരെ 'സ്നേഹത്തിൻ
ഇടതും വലതും ഹബീബ് നിങ്ങളുടെ കൂടെ,'
അൻസാരികുട്ടികൾ പ്രേമയാചന
നടത്തികൊണ്ടിരുന്നെങ്കിൽ.
പാപത്തിൻ കറകളേൽക്കാത്ത
പരിശുദ്ധ ബദരീങ്ങൾ തീർത്തൊരു
വിജയം വിശ്വാസത്തിൻ വർണ്ണം
മണലാരണ്യം താണ്ടി എന്നിൽ
ജീവൻ നൽകിയെങ്കിൽ
എൻ മനസിനോട് ജിഹാദ് ചെയ്ത്
പോരാടാൻ വിണ്ടും
ഒരു നോമ്പിനെ കാത്തിരിക്കുന്നത്
എന്നിലെ പിശാചിന്റെ കിസപ്പാട്ട്
ഹേ, എൻ ഹൃദ്ത്തോട്
തീർക്കുമീ  ബദറിൻ ദിനങ്ങൾ!!
യാ ഹയ്യു, യാ ഖയ്യും.


* ജിഹാദ് : സ്വന്തം മനസ്സിന്റെ തിന്മകളോട് പോരാടുക എന്നതാണ്. അതു തന്നെയാണ് ഏറ്റവും വലിയ ജിഹാദ്

6 comments:

  1. ഈ കവിതകളെല്ലാം കൂട്ടിച്ചേര്‍ത്തു ഒരു പുസ്തകം ഇറക്കൂ ജാബിര്‍.
    SKSSF ന്‍റെ പെരുന്നാള്‍ സ്പെഷ്യല്‍ ആയി.
    തീര്‍ച്ചയായും നല്ലൊരു സംരംഭം ആകും.

    ReplyDelete
  2. മാഷാ അല്ലാഹ് ....
    നിന്റെ ആശയങ്ങള്ക്കെന്ത് ആഴമാണ്....ജാബിര്‍..
    നിന്റെ അക്ഷരക്കൂട്ടങ്ങല്‍ക്കെന്തൊരു മാസ്മരികതയാണ് ജാബിര്‍.....
    നിന്റെ തൂളികക്കെന്തൊരു മനോഹാരിതയായിരിക്കും .... .
    നിന്റെ മനസ്സിന് എന്തൊരു സൗന്ദര്യമായിരിക്കും...

    നീ വര്‍ണ്ണിക്കുന്ന നാട് ഇത്ര മേല്‍ അല്ഭുതമെങ്കില്‍
    നാട്ടുകാര്‍ ഇത്ര മാത്രം മുഹിബ്ബീങ്ങളെങ്കില്‍.

    ഇതിനെല്ലാം ഹേതു നിന്റെ വരികളിലെ നായകനെങ്കില്‍.....
    എങ്കില്‍ നിന്റെ നായകനെന്തൊരു പ്രതിഭാവിലാസമായിരിക്കും.....
    എത്രമാത്രം ഉത്തമാനായിരിക്കും.....യാ അല്ലാഹ്...
    എനിക്ക് വിങ്ങിപ്പോട്ടാന്‍ കഴിഞ്ഞില്ലല്ലോ ആ സന്നിധിയില്‍....
    ഞാന്‍ സ്വാര്തനായിപ്പോയല്ലോ ആ സന്നിധിയില്‍....
    കാഴ്ചകളില്‍ സ്തബ്ധ നായിപ്പോയ ഞാന്‍
    എങ്ങിനെ തീര്ര്‍ക്കും യാ അല്ലാഹ് ആ പോരായ്മ....

    ReplyDelete
  3. ജിഹാദ് നന്നായിട്ടുണ്ട് .....അഭിന നന്ദ നങ്ങള്‍ ജാബിര്‍ ....

    ReplyDelete
  4. കവിത നന്നായിട്ടുണ്ട് .. മുസ്ലിം കള്‍ക്ക് മാത്രമേ ഈ കവിത മനസ്സിലാകൂ എന്ന പരിമിതിയുണ്ട് ..

    ReplyDelete
  5. തിന്മയുടെ മേല്‍ നന്മയുടെ വിജയം... അഭിനന്ദനങ്ങള്‍..

    ReplyDelete
  6. കൊള്ളാം.

    ജിഹാദ് : സ്വന്തം മനസ്സിന്റെ തിന്മകളോട് പോരാടുക എന്നതാണ്. അതു തന്നെയാണ് ഏറ്റവും വലിയ ജിഹാദ്!

    ReplyDelete