Tuesday, August 16, 2011

നിൻ നാമം പ്രകാശമത്രെ!



നിൻ നാമത്താൽ
ഈ ലോകമത്രെ സുന്ദരം.
എവിടെങ്ങളിലൊക്കെ ശ്വാസത്തിൻ
നിശ്വാസമായി നിൻ വചനം
മധുര സംഗീതം പൊഴിക്കുന്നത്.
അവിടെങ്ങളിലൊക്കെ ഈ പ്രേമം
പ്രഭാപൂരിതമാകുന്നു.
ആരിൽ നിന്നൊക്കെ അനശ്വര
പ്രണയത്തിൻ തന്ത്രികൾ മെല്ലെ
മീട്ടുമ്പോൾ കലാവിസ്‌മയം
തീർക്കുമെങ്കിൽ, മനമെത്ര
മന്ത്രിച്ചീടനം നിൻ പ്രേമത്തിൻ
ഹൃദ് രക്തം കൊണ്ട് അഭിഷേകിച്ചീടുവാൻ.
ബിലാലിന്റെ ബാങ്കൊലിയിലും
നിൻ നാമമത്രെ ഉദിച്ചു നിന്നത്.
തൗഹീദിൻ പ്രകാശം ഇനിയുമെത്രെ
വഴികാട്ടുവാനുണ്ട്, നിൻ നാമെത്രെ
ഉന്നതികളിൽ സനേഹത്തിൻ
മർമ്മരം, വിധിവിലക്കുകൾ
അറിയില്ലെങ്കിലും, ഒന്നറിയാം
മുഹമ്മദിൻ നാമം അന്ധകാരത്തെ
പ്രകാശമായി പരിവർത്തിപ്പിക്കും.

5 comments:

  1. അന്ധകാരം നടിക്കുന്ന ഈ കാലത്തിനു പ്രകാശത്തെ പരിചയപ്പെടുത്താന്‍ നിന്‍ ചിന്തകള്‍ക്കാവട്ടെ ...ആശംസകള്‍ ...

    ReplyDelete
  2. നബി കരീം (സ)നെ കുറിച്ച്... പ്രവാചക പ്രണയത്തിന്‍റെ കവിതകള്‍ കുറിക്കാന്‍ ഇനിയുമിനിയും നാഥന്‍ കനിയട്ടെ ...ആശംസകള്‍!

    ReplyDelete
  3. പുണ്യമാസത്തിൽ വായിക്കാൻ സുഖം നൽകുന്ന വരികൾ

    ReplyDelete
  4. നന്നായി ഈ വരികള്‍ .പുണ്യ റമദാന്‍ ആശംസകള്‍

    ReplyDelete
  5. പതിവുപോലെ മനോഹരം ജാബിര്‍ .

    ReplyDelete