Monday, August 15, 2011

മാതൃഭൂവ്


യാ ഹബീബ്, നിന്റെ വാക്കുകൾ
ഞങ്ങളുടെ ഹൃദയങ്ങള്‍ 
ഏറ്റെടുത്തിരിക്കുന്നു.
സർവ്വലോകത്തെക്കാളുമുത്തമാണ്
നമ്മുടെ ഹിന്ദുസ്ഥാൻ, എന്നു പാടിയ
നിൻ നിത്യ അനുരാഗി,
ഇഖ്‌ബാലിന്റെ  തൂലികകളിലൂടെ,
ഈമാനിന്റെ ഭാഗധേയമായത്.
രാത്രിയുടെ ഏകാന്തതയിൽ
കുളിർമ്മയുടെ തണുത്തകാറ്റിൻ
ഉറവിടം  അന്വേഷിച്ച
നാടിൻ മണ്ണിൽ ആറടി
ഓർമ്മകൾ ചോദിച്ച
മുഹമ്മദലി ജൗഹർ
എത്തിയത്,നിൻ മേൽ 
വർഷിച്ച സ്വലാത്തുകളുടെ
വഴികളിൽ നിന്നായിരുന്നു.
യാ ഹബീബ്, നിൻ ഹിജ്റയുടെ
യാത്രയിൽ, ഹിജാസ്സിൻ മലമുകളിൽ
നിന്ന്, ഓ മക്കാ , നിനക്ക് വിടാ!!
പറയുമ്പോൾ, ജന്മനാടിന്‍ സ്നേഹം 
ഞങ്ങൾ അറിയുന്നു.
യാ റസൂൽ, സ്വഹാബി പാടിയില്ലേ
ഇന്ത്യൻ നിർമ്മിത വാളിൻ
തിളക്കത്തിനേക്കാളെറെ ആയിരുന്നില്ലേ
നിൻ സൗന്ദര്യമെന്ന്.
യാ ഹബീബ്, നിന്നിൽ ഹൃദയം
കുടികൊള്ളുമ്പോഴും
മാതൃഭൂവിൻ അസ്‌തിത്വത്തിൽ
ഹിമാലയത്തിൻ ഉയർച്ചയേക്കാൾ
നിലകൊള്ളാൻ , നീ എന്നെ പ്രാപ്തമാകണേ!!

10 comments:

  1. സ്വാതന്ത്ര്യ ദിനം കൂടി വരുമ്പോള്‍ , ഇഖ്ബാലിന്റെ വരികളെ കൂടി തൊട്ട ഈ വരികള്‍ക്കും ഉണ്ട് മഹത്വം

    ReplyDelete
  2. സ്വാതന്ത്ര്യദിനാശംസകൾ!!

    ReplyDelete
  3. നന്നായിട്ടുണ്ട്........

    സ്വാതന്ത്ര്യദിനാശംസകൾ!!

    ReplyDelete
  4. അവിടുത്തെ മദ്ഹുകള്‍ പറയുമ്പോള്‍ കണ്ണുകള്‍ നിറയുന്നു. ഈ കവിത സ്വാതന്ത്ര്യസമരത്തില്‍ നമ്മുടെ മുന്കമികള്‍ വഹിച്ച പങ്കുകള്‍ വിസ്മരിക്കപ്പെടുമ്പോള്‍ പുതിയതലമുറ നമ്മെ അറിയാതെ നമ്മുടെ നേതാവിനെ അറിയാതെ അവിടുത്തെ രാജ്യസ്നേഹത്തിന്റെ തീവ്രസന്ദേശങ്ങള്‍ അറിയാതെ പോകാതിരിക്കാന്‍ പ്രചോതന്മാക്ട്ടെ എന്ന് ആശംസിക്കുന്നു...

    ReplyDelete
  5. നന്നായിരിക്കുന്നു..

    ReplyDelete
  6. ജാബിര്‍..
    വരികളിലെ നിത്യ വസന്തം
    ഹൃദയത്തിന്‍റെ ഓരത്ത് ആഞ്ഞു വീശുന്നു..
    കണ്ണുകളില്‍ വറ്റാത്ത സ്നേഹത്തിന്‍റെ കനവ് പെയ്യുന്നു..
    സ്വപ്നങ്ങളില്‍ പ്രവാചകപ്പൂവ് വിരുന്നുവരുന്നു..

    നന്ദി..
    ഈ സ്വാതന്ത്ര്യ ദിനത്തിലും ഇഖ്‌ബാലിലൂടെ,ജവ്ഹരിലൂടെ,
    ആ സ്നേഹദീപത്തെ വണങ്ങിയതിന്..

    ReplyDelete
  7. സ്വാതന്ത്ര്യദിനാശംസകൾ!!

    ReplyDelete
  8. മനോഹരങ്ങളീ വരികള്‍
    വാക്കുകളില്ല അളക്കുവാന്‍
    അനുമോദനങ്ങള്‍ മാത്രം
    ഒപ്പം ആശംസകളും...

    ReplyDelete
  9. നല്ല വരികള്‍!
    സ്വാതന്ത്ര്യദിനാശംസകള്‍!!

    ReplyDelete
  10. നന്നായി എഴുതിയിരിക്കുന്നു

    ReplyDelete