Saturday, August 13, 2011

പുതുക്രമം



കുറ്റം പറഞ്ഞ് ഇന്നിനെയും നശിപ്പിച്ച്
നാളെയെ സ്വപ്‌നം കാണുകയാണ്.
ഇല്ല, നീ കാണുകയില്ല,
പ്രഭാതത്തിൻ പൊൻപുലരികളെ.
നൂറ്റാണ്ടുകൾക്ക് മുമ്പ്
ആത്മാവുകൾക്ക് ചൈതന്യം
നൽകിയ പ്രഭയെ നീ അറിയുവാൻ
ശ്രമിച്ചതേയില്ല!
ഇരുട്ടെന്ന് നീ പറയുന്ന ഈ അന്ധത
ജാഹിലിയ്യാ കാലത്ത് ഒന്നുമല്ല.
അന്ധകാരത്തിനുമേൽ അന്ധകാരം
അളിപിടിച്ച മരുഭൂമികൾ.
കണ്ണുകൾക്ക് മങ്ങിയ കാഴ്ച്ചകളല്ലായിരുന്നു
അവിടെ, അധർമ്മത്തിൻ ത്രീകർമ്മങ്ങൾ.
പെണ്ണിനോടുള്ള കാമാർത്തിയാൽ
യുദ്ധങ്ങൾ യുഗങ്ങളോളം നീണ്ടു നിന്നിരുന്നു.
മദ്യത്തിൻ മുന്തിരിവള്ളികൾ ഖബറോളം
ആഴത്തിൽ മോന്തി കുടിച്ചിരുന്നു.
കുഞ്ഞു പുഞ്ചിരികൾ കുഴിച്ചുമുടപ്പെടുന്നത്
സന്തോഷത്തിൻ ദിനങ്ങൾക്കു വേണ്ടിയത്രെ.
കണ്ണടകൾക്കപ്പുറം സ്നേഹത്തിൻ
തലോടലുകൾ മോഹിച്ചിരുന്ന മണൽക്കാടുകൾ.
എത്ര ഭയാനകം , ഈ അവസ്ഥകൾ.
ഇടുങ്ങിയ വഴികളിലൂടെ പൂമൊട്ടുകളുടെ
സുഗന്ധം നൽക്കാൻ വന്നവരെ
നീ തിരിഞ്ഞുനോക്കിയതു പോലുമില്ല.
ചരിത്രത്തിലെ മഷിത്തുള്ളികൾ എഴുതി
തീർത്തത്, ഒരു ജനതയുടെ മാറ്റങ്ങളെ
ലോകത്തിനുമേൽ
സമ്മാനിച്ചവർക്ക് വേണ്ടി
ഓരോ നിമിഷങ്ങളും കുറിച്ചു വെച്ചു
നിനക്ക് വേണ്ടി
എത്രയോ സുദിനങ്ങൾ നിനക്ക്
മാറ്റിവെക്കപ്പെട്ടു, എവിടെയായിരുന്നു
നിന്റെ ഉൽസാഹം.

മുഹമ്മദൻ നാമമില്ലെങ്കിൽ
ചീട്ടുകൾ കൊണ്ടൊരു കൂട് മാത്രമായി
അവശേഷിപ്പുമില്ലാതെ ആകും
നീ കെട്ടിപടുക്കുന്ന പുതുക്രമത്തിനു

6 comments:

  1. ഓരോ തവണയും വിത്യസ്ഥമായ അതേ സമയം മികച്ച സംവേദനവുമുള്ള കവിതയുമായാണ് ജാബിര്‍ വരുന്നത്.
    മനോഹരം .

    ReplyDelete
  2. മുഹമ്മദൻ നാമമില്ലെങ്കിൽ
    ചീട്ടുകൾ കൊണ്ടൊരു കൂട് മാത്രമായി
    അവശേഷിപ്പുമില്ലാതെ ആകും
    നീ കെട്ടിപടുക്കുന്ന പുതുക്രമത്തിനു...

    മുത്തുനബിയെ... അങ്ങേക്ക്‌ സലാം..

    നന്നായി ജാബിര്‍..
    ഈ പ്രണയം ഒരിക്കലും നിലക്കാതിരിക്കട്ടെ..

    ReplyDelete
  3. ഒരു ജനതതിയെ മാറ്റിപ്പണിഞ്ഞ ചരിത്രത്തിലേക്ക്, തിരു നബിയുടെ സ്നേഹത്തിലേക്ക്‌ , നമുക്ക് സാക്ഷികള്‍ ആവേണ്ടതുണ്ട്‌ . അതിനായി നമുക്ക് ഒന്നിച്ചു നീങ്ങാം... ജാബിര്‍ ജീ നല്ല കവിത ഭാവുകങ്ങള്‍

    ReplyDelete
  4. മുഹമ്മദൻ നാമമില്ലെങ്കിൽ
    ചീട്ടുകൾ കൊണ്ടൊരു കൂട് മാത്രമായി
    അവശേഷിപ്പുമില്ലാതെ ആകും
    നീ കെട്ടിപടുക്കുന്ന പുതുക്രമത്തിനു

    ആശംസകള്‍

    ReplyDelete
  5. നല്ല വരികള്‍...ആശംസകള്‍

    ReplyDelete