Saturday, August 13, 2011

നക്ഷത്രങ്ങൾക്കിടയിൽ

foto by : നൗഷാദ് അകമ്പാടം



ഹിജാസ്സിന്റെ
പ്രണയത്തിൻ നീലാകാശത്ത്
കുഞ്ഞു നക്ഷത്രമായി
മിന്നിതിളങ്ങുന്നുവെങ്കിൽ
മധുരം ചൊരിഞ്ഞിടും  പെണ്ണിന്റെ 
വാക്കുകൾ പ്രിയമാകുമോ എന്നിൽ?
ദൂരെയാണെങ്കിലും, താരകങ്ങൾക്കിടയിലെ
പൊന്നിൻ തിളക്കമേറും താരമായി
ഹബീബിൻ റൗളയെ കണ്ടിരിക്കുകവാൻ
ആകുമല്ലോ! , ജ്വലിക്കും പ്രകാശമേകിടും
മദീന, എന്നെ പ്രതിഫലിക്കും ചന്ദ്രനാകുമല്ലോ!

8 comments:

  1. വളരെ നല്ല ആശ. അള്ളാഹു കനിയട്ടെ.

    ReplyDelete
  2. വരികള്‍ പതിവുപോലെ മനോഹരം.
    ആശയവും .
    ആശംസകള്‍

    ReplyDelete
  3. പൊന്നിൻ തിളക്കമേറും താരമായി
    ഹബീബിൻ റൗളയെ കണ്ടിരിക്കുകവാൻ
    ആകുമല്ലോ! , ജ്വലിക്കും പ്രകാശമേകിടും
    മദീന, എന്നെ പ്രതിഫലിക്കും ചന്ദ്രനാകുമല്ലോ!

    ആശംസകള്‍

    ReplyDelete
  4. ചെറുതെങ്കിലും മനോഹരം..

    ReplyDelete
  5. മാഷാ അല്ലാഹ്....

    ReplyDelete
  6. മദീന തഴുകിയെത്തുന്ന കുളിര്‍ കാറ്റിനു പോലും ഏതോ കസ്തൂരിയുടെ സുഗന്ധം...

    ReplyDelete