Thursday, August 11, 2011

ഓ ജാബിർ

ഫോട്ടോ : നൗഷാദ് അകമ്പാടം

ഓ, ജാബിർ, നിനക്കറിയുമോ?
ക്ഷമ എന്നാൽ എന്തെന്ന്?
കാത്തിരിപ്പ് എങ്ങനെയെന്ന്?
അറിയില്ലായിരിക്കും, അല്ലേ!
നിന്റെ വാക്കുകൾക്കും പ്രവർത്തികൾക്കും
നേരവും നേരും ഉണ്ടായിട്ടുണ്ടോ?
നീ സ്നേഹികുന്നു എന്ന് വാതോരാതെ
വാചാലനായിട്ടും എന്തേ, 
നിനക്കൊന്നും ആവുന്നില്ല!
നിന്റെ കാതുകൾക്ക് കേൾക്കണോ?
മരുഭൂമിയുടെ വിശാലതയിൽ
ഞാൻ വരും വരെ നിൽക്കണമെന്ന്
പറഞ്ഞ്, യാത്രികൻ സഞ്ചാരം
തുടർന്നപ്പൊൾ,  നിഴലുകൾക്കൊപ്പം 
മടങ്ങി വരും വരെ,  
പ്രപഞ്ചത്തിൻ  രാജകുമാരൻ
ദിനങ്ങളുടെ  നീണ്ട ഇടവേളകൾ കാത്തിരുന്നു 
യാത്രികന്റെ വരുമെന്ന വാക്കിന്മേൽ...

നീ കേട്ടുകാണും, എത്രയോ സംഭവങ്ങൾ!
ഓ ജാബിർ, മദീനയെ നീ സ്നേഹിക്കുന്നുവെങ്കിൽ
നാളെയുടെ കാത്തിരിപ്പിലേക്ക്
ക്ഷമയുടെ നിമിഷങ്ങളെ കൂടെ ചേർക്കുക.

2 comments:

  1. നന്നായിട്ടുണ്ട്

    ReplyDelete
  2. എല്ലാ കാത്തിരിപ്പിനുമൊടുവില്‍ ആ പുണ്യ ഗെഹങ്ങള്‍ കാണുമ്പോള്‍ ...
    നാഥാ നീയാണ് സത്യം .

    ReplyDelete