Wednesday, August 10, 2011

സ്വപ്‌നങ്ങളുടെ കളികൂട്ടുകാരൻ

photo By :നൗഷാദ് അകമ്പാടം

വാക്കുകൾ എനിക്കറിയില്ല
സൂക്ഷിക്കുവാൻ,
മനപൂർവ്വമെല്ലെങ്കിലും അറിയില്ല
ഇല്ല, എന്നു പറയാൻ,
ചിന്തകളും ചിത്രങ്ങളും
മനസ്സിൽ ഒരുമിച്ച് കൂട്ടുന്നത്
സ്വപ്‌നങ്ങളുടെ ചിറകിലേറി
നക്ഷത്രങ്ങൾക്കപ്പുറം പറന്നുയരാൻ
എവിടെയെന്ന്  പരിചയമില്ല
മുത്തും പവിഴവും ശേഖരികേണ്ടത്.
ആഴക്കടലിന്റെ വക്കിലൂടെ
നടന്ന് നീങ്ങുപ്പോൾ
ഉയർന്ന് പൊങ്ങുമെൻ പ്രതീക്ഷകൾക്ക്
ദൂരെയുടെ പച്ചപ്പിൽ മന്ദമാരുതനായി
തഴുകിവരും ഹിജാസിൻ കാറ്റിനോട്
സ്വപ്‌നങ്ങളുടെ കളികൂട്ടൂകാരൻ
യഥാർത്ഥ്യങ്ങളുടെ മുറ്റത്തേക്ക്
യോഗ്യനായി വരട്ടെ എന്ന്
സങ്കടം മൊഴിഞ്ഞിരുന്നു.

4 comments:

  1. ഓരോ ദിവസവും ഒട്ടും വിരസമാവാതെ വരുന്ന നല്ല വരികള്‍ക്ക് നന്ദി ജാബിര്‍

    ReplyDelete
  2. നല്ല വരികള്‍..

    ദൂരെയുടെ പച്ചപ്പിൽ മന്ദമാരുതനായി
    തഴുകിവരും ഹിജാസിൻ കാറ്റിനോട്
    എന്‍റെ സലാം പറയുക..

    ആശംസകള്‍..

    ReplyDelete
  3. ദൂരെയുടെ പച്ചപ്പിൽ മന്ദമാരുതനായി
    തഴുകിവരും ഹിജാസിൻ കാറ്റിനോട്


    ആശംസകള്‍ ജാബി

    ReplyDelete
  4. നല്ല വരികള്‍.. ഹൃദയം നിറഞ്ഞ ആശംസകള്‍..

    ReplyDelete