Sunday, August 7, 2011

ചിരാത്

foto by : നൗഷാദ് അകമ്പാടം

വന്ന വഴികളിലെ തടസങ്ങളെല്ലാം
മാറ്റിയിട്ടും
നേർപാതയുടെ നന്മ എവിടെയും
കാണാൻ കഴിഞ്ഞില്ല.
കഥകൾ പറഞ്ഞു കൊടുക്കുവാൻ
കൂടെ കുറെ ആട്ടിൻകൂട്ടങ്ങൾ.
രാവിന്റെ ഇരുട്ട് പകൽ അന്തിയോളം
നിലനിൽക്കുന്നു.
ഏകനായി ദൂരെ വെളിച്ചം വീശാത്ത
മലമടക്കുകൾക്കിടയിൽ
ചിരാത് കണ്ണ് തുറക്കുപ്പോൾ
ദീപ നാളങ്ങൾ തെളിയുന്നത് കാത്ത്
ഒരു വിളിനാളം കേൾക്കാൻ.
കാലത്തിൻ ഉത്തരമായി
"വായിക്കുക, ദൈവനാമത്തിൽ"
എത്തിക്കപ്പെട്ടപ്പോൾ
നിയോഗത്തിന്റെ നിർണ്ണയം,
മാറ്റത്തിൻ പുതപ്പ് അണിഞ്ഞു.

7 comments:

  1. പുണ്യ മാസം
    ഖുര്‍ആന്‍ ഇറങ്ങിയ വിശുദ്ധ മാസം
    നന്മയുടെ , നേര്‍വഴിയുടെ അടയാളമായി.
    നല്ല വരികളും.

    ReplyDelete
  2. "വായിക്കുക, ദൈവനാമത്തിൽ"

    പുണ്യങ്ങളുടെ ഈ പൂക്കലരാവില്‍
    നന്മയുടെ കുളിര്‍ പെയ്യുന്ന മനസ്സിന്റെ ഓരത്ത്
    ഒരു ഇളം തെന്നലായി ഈ അക്ഷരങ്ങള്‍...

    ജാബിര്‍..
    എഴുത്തിന്‍റെ ഈ മരുപ്പാതയില്‍
    ഈ യാത്രികന്റെ ഹൃടയാശംസകള്‍..

    ReplyDelete
  3. ഇഖ്റഇന്റെ നാളം തെളിയാൻ തുടങ്ങിയ പുണ്യമാസം.. നല്ല വരികൾ ജാബിർ..

    ReplyDelete
  4. ഈ പുണ്യമാസം നന്മ കൊണ്ട് നിറയട്ടെ നമ്മുടെ മനസ്സുകള്‍ .....

    ReplyDelete
  5. "വായിക്കുക" - നല്ല അനുസ്മരണം.

    ReplyDelete
  6. "വായിക്കുക, ദൈവനാമത്തിൽ"

    നല്ല വരികള്‍

    ReplyDelete