Sunday, August 7, 2011

യാ ഹാമിദ്

photo by : നൗഷാദ് അകമ്പാടം

വാക്കുകൾ എത്ര വാചാലനാകണം?
നാമങ്ങൾ എത്ര നന്മ നിറഞ്ഞതാകണം?
കഥകൾ എത്ര കീർത്തനങ്ങളാകണം?
കവിതകൾ എത്ര കാവ്യത്മകതയാകണം?
സ്വപ്‌നങ്ങൾ എത്ര സുന്ദരമാകണം?
പ്രകാശങ്ങൾ എത്ര പ്രഭ ചൊരിയണം?
നക്ഷത്രങ്ങൾ എത്ര നിലാവ് നൽക്കണം?
ചന്ദ്രികാവസന്തം എത്ര ചാരുതിയിലാകണം?
ആകാശനീലിമ എത്ര അനന്തമാകണം?
സാഗരങ്ങൾ എത്ര ശ്രുതിമീട്ടണം?
മുത്തുകൾ എത്ര മാലകൾ കോർത്തിടണം?
മണൽതരികൾ എത്ര മനോഹരമാകണം?
പൂക്കൾ എത്ര പൂങ്കാവനം നിർമ്മിക്കണം  ?
ഇളംകാറ്റ് എത്ര ഇളംതെന്നലാവണം?
എത്ര, എത്ര തീർത്താലും മതിവരില്ല,
യാ ഹാമിദ്,
നിമിഷങ്ങളുടെ നിമിഷങ്ങളിൽ പ്രശംസിക്കപ്പെട്ടുന്നവരെ
സമയങ്ങൾ എത്ര സുദീർഘം കിട്ടിയാലും
സാധ്യമല്ല, അങ്ങനെ പറഞ്ഞ് തീർക്കാൻ!!

5 comments:

  1. റബ്ബ് ഓരോന്നിനെയും ഓരോ രീതിയില്‍ പടച്ചിരിക്കുന്നു...എത്രമേല്‍ അവരില്‍ നിന്നും പുറത്തുവരണം എന്നവന്‍ തീരുമാനിക്കുന്നു...നമ്മള്‍ നിസ്സാരര്‍ എത്ര കാലം പറഞ്ഞാലും ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കാന്‍ പറ്റുകയുള്ളൂ..

    നിമിഷങ്ങളുടെ നിമിഷങ്ങളിൽ പ്രശംസിക്കപ്പെട്ടുന്നവരെ
    സമയങ്ങൾ എത്ര സുദീർഘം കിട്ടിയാലും
    സാധ്യമല്ല, അങ്ങനെ പറഞ്ഞ് തീർക്കാൻ!!

    ഇത് സത്യം തന്നെ പ്രിയ സുഫ്സില്‍..
    നന്മ നിറഞ്ഞ നോമ്പ് കാലം ആശംസിക്കുന്നു...

    ReplyDelete
  2. പ്രിയ ജാബിര്‍ .
    ലളിതമായ വരികളില്‍ ഒരുക്കിയ ഈ കവിത ഇഷ്ടായി ട്ടോ.
    ഈ പുണ്യമാസത്തില്‍ ദൈവ സ്മരണ ഉണര്‍ത്തുന്ന വരികള്‍ കൂടുതല്‍ വരട്ടെ.
    അത് കൂടുതല്‍ വായനക്കാരിലേക്ക് എത്തട്ടെ.
    ആശംസകള്‍

    ReplyDelete
  3. മനോഹരം..ഇനിയുമെന്റെ ഹൃദയമെത്ര കേഴണം...

    ReplyDelete