Friday, August 5, 2011

ഉദ്യാനം മടുത്തൊരു വാനമ്പാടി

photo by : നൗഷാദ് അകമ്പാടം

ഉദ്യാനം മടുത്തൊരു വാനമ്പാടി
ചിറകുകള്‍ മെല്ലെ വാനിലുയർത്തി
സങ്കടങ്ങൾ സങ്കീർത്തനങ്ങളായി
പറയാതെ, പുതു ലക്ഷ്യം ഇല്ലാതെ
നിശ്ചലമാകാതെ, യാത്ര തുടരുകയായി
റോസാപ്പൂ ഇതളുകളിൽ നിന്ന് സുഗന്ധം
ആരോ കവർന്നെടുത്തിരിക്കുന്നു.
രാവുകളിലും പകലുകളിലും
പ്രഭയുടെ സൂര്യചന്ദ്രമാരെ കാണുന്നില്ല.
ഏകാന്തപഥികയായി തീരത്തോട്
സംവദിക്കാൻ കൂടൊരുക്കിയപ്പോൾ
മണൽതരികളെ പോലും നഷ്‌ടപെടുത്തിയിരിക്കുന്നു.
നാദസ്വരം കേൾക്കുവാൻ അലഞ്ഞു തിരിഞ്ഞു
എവിടെയുമെന്നല്ല, എന്നിലെ നാദത്തിലും
ശ്രുതിഭംഗം സംഭവിച്ചിരിക്കുന്നു.
ഓ പ്രിയേ, നിന്റെ അരികിലേക്ക്
ഉദ്യാനങ്ങൾ തേടി അലിഞ്ഞു തീർക്കാതെ,
ദു:ഖ സാന്ദ്രമായ പാട്ടുകളിൽ മുഴുകാതെ,
പ്രണയത്തിൻ ചിറകടി തീർക്കാം
ഹിജാസിൻ രാജവീഥിയിൽ എന്നെന്നും...

4 comments:

  1. നിരാശനാകാതെ,

    ReplyDelete
  2. നല്ല വരികള്‍ ജാബിര്‍.
    കുറച്ചൂടെ വിത്യസ്തമായ അവതരണം .
    നന്നായി

    ReplyDelete
  3. എന്‍റെ ഹബീബ്‌ ഏഴാം ആകാശത്തിനും അപ്പുറത്താണ്

    ReplyDelete
  4. ഭംഗിയുള്ള വരികള്‍..

    ReplyDelete