Saturday, July 21, 2012

ദൃശ്യം



നിൻ സൗന്ദര്യം
എന്നിലെ വിരൂപത്തെ 
അദൃശ്യമാക്കുന്നു.

നിൻ വരവ്
നിശബ്‌ദമായിരുന്ന ദിനങ്ങളെ 
നിർമലമാക്കുന്നു.

നിൻ കവാടങ്ങൾ 
എന്നിലേക്കായി തുറന്നപ്പോൾ
അനുഭൂതിയിലാക്കുന്നു.

നിൻ സാന്നിധ്യം
ചിന്തകളുടെ ആരംഭം
അല്ലാഹുവിലെത്തിക്കുന്നു.

നിൻ അമൃതം
നാളെയുടെ ഹൗളുൽ കൗസറിലേക്കുള്ള
പാതയിലാക്കുന്നു.

6 comments:

  1. Very good work. Keep it up. May allah reward you.

    ReplyDelete
  2. ആത്മീയതയുടെ സൗന്ദര്യം......

    ReplyDelete
  3. ഭക്തിയുടെ പാരമ്യപ്രഭ പകരും വരികള്‍.,

    ReplyDelete
  4. ഭക്തിയുടെ പാരമ്യപ്രഭ പരത്തും വരികള്‍.

    ReplyDelete
  5. വിശുദ്ധി നിറഞ്ഞ മനസ്സോടെ കാത്തിരിക്കുന്ന ഒരടിമയുടെ പ്രതീക്ഷകള്‍ ..നന്നായിട്ടുണ്ട്

    ReplyDelete