Monday, August 6, 2012

യാത്ര തുടരാം....



എവിടെങ്ങളിലേക്ക് 
ദിനങ്ങളത്രെയും 
യാത്ര ചെയ്തിട്ട് 
ലക്ഷ്യം എത്താതെ 
മൂന്നോട്ട് പോകുന്നത് ?

നിന്റെ യാത്രകളിലൊന്നും 
പ്രണയത്തിന്‍ 
നക്ഷത്രകൂട്ടങ്ങള്‍ കൂടെ 
ഉണ്ടാവാറില്ലേ?

ഓരോ നാഴിക 
പിന്നിടുമ്പോഴും 
നീ ആര്‍ക്കാണ്‌ 
പ്രകീര്‍ത്തനങ്ങള്‍ 
ചൊല്ലാറുള്ളത് ? അതോ 
നീ പാടാറില്ലേ ?


നിന്റെ കാല്‍‌പാദത്തിന്‍ 
സ്‌പര്‍ശനമേല്‍ക്കുന്ന 
മണല്‍‌തരികള്‍ പോലും 
അനുരാഗിച്ചിടും 
പ്രണയത്തിന്‍ 
പ്രണയതീരത്തിലേക്ക്
അല്ലേ, നിന്റെ സഞ്ചാരം ?


അല്ലേയോ ?
എങ്കില്‍, നിന്റെ 
വഴികള്‍ 
ലക്ഷ്യം കാണാതെ
നിരാശകള്‍ 
സമ്മാനിക്കും !!

നീ മദീനയുടെ 
കവാടത്തിലേക്ക് 
നിന്‍ വാഹനത്തെ 
നയിക്കുക, നിനക്ക് 
അനുരാഗത്തിന്‍ 
കുളിര്‍ക്കാറ്റില്‍ 
പ്രണയത്തിന്‍ 
ഗീതം ആലപിച്ചു 
യാത്ര തുടരാം....

2 comments:

  1. ജാബീ ..നന്നായിരിക്കുന്നല്ലോ ..
    ഇയിടയായി നീ സംഗീതം ഒക്കെ മാറ്റി വച്ച്
    ഇപ്പോള്‍ കവിതയില്‍ ആണല്ലോ
    ശ്രദ്ധ മീറ്റ് കൂടിയതിന്റെ പ്രചോദനം ആണോ ?
    നമ്മുടെ പ്രവര്‍ത്തി
    എന്തിനനെനു ഒരു ചിന്ത നല്ലതാ...

    ReplyDelete
  2. അതെ മദീനയുടെ കവാടം കടന്നാല്‍ മനസ്സില്‍ ഒരു നവ്യാനുഭൂതി വിടരും... മറഞ്ഞു പോയൊരു ദിവ്യ പുഷ്പത്തിന്റെ മായാത്ത സുഗന്ധത്തില്‍ സ്വയം മറക്കും ..
    മനോഹരമായ വരികള്‍ ... ആശംസകള്‍ ...

    ReplyDelete