Wednesday, August 8, 2012

പ്രണയമത്രെ സുന്ദരം




എന്‍ കണ്ണീരിന്‍ പ്രവാഹം 
സത്യമാണോ ?
എത്രയോ വലിയ തെറ്റുകള്‍ 
വഹിക്കുമ്പോഴും 
എന്നില്‍ നിന്നിലേക്കുള്ള വഴികള്‍ 
തുറക്കുമോ ?
അറിയില്ല, അവിടുത്തെ ഓരോ 
വഴികളിലൂടെയുള്ള നടത്തം 
എന്നെ ആകെ വിവര്‍ണമാക്കുന്നു.
അങ്ങയുടെ നാമത്തിന്‍ സംഗീതം 
പോലും, എന്നെ നിശ്ചലമാക്കുന്നു.
പ്രണയത്തിന്‍ പൂമുഖത്ത് നില്‍കുവാന്‍ 
അര്‍ഹമല്ലെങ്കിലും അറിയാതെ 
നിന്നു പോകുന്നു. എന്നില്‍
എപ്പോഴും വിരഹം സമ്മാനിക്കുന്ന 
നിന്നോടുള്ള പ്രണയമത്രെ സുന്ദരം.

3 comments:

  1. നന്നായിട്ടുണ്ട്

    ReplyDelete
  2. അവസാനവരികള്‍ നന്നായി.പ്രണയത്തെ ഇനിയും ഉള്ളില്‍ അനുഭവിക്കൂ.

    ReplyDelete
  3. ജാബിർ..മഴയുടെ കുളിർമ്മപോലെ, പൂക്കളുടെ നിറപ്പകിട്ടുപോലെ, കിളികളുടെ സംഗീതം പോലെ, പ്രണയത്തിന്റെ സൗന്ദര്യമെന്ന് പറയുന്നതുതന്നെ വിരഹമല്ലേ... ഇടയ്ക്കെങ്കിലും ആ വിരഹദു:ഖം അനുഭവിയ്ക്കുവാനാകുന്നില്ലെങ്കിൽ പ്രണയത്തിനെന്തു സുഖം...? :)

    ReplyDelete