Sunday, August 5, 2012

എവിടെയും നിന്നെ തേടുകയാണ്‌



തേടുകയാണ്‌ 
എന്നിലേക്ക്
യാ റസുലല്ലാഹ് 

എന്‍ സമയങ്ങളിലെല്ലാം 
അവിടുത്തേക്ക് നയിക്കപ്പെട്ടാല്‍
എന്‍ നഷ്‌ടങ്ങളെല്ലാം 
ഏകാന്തതയുടെ ഇരുട്ടിലും 
പ്രകാശമായി തീരും
യാ റസുലല്ലാഹ് 

ഹൃദയമിടിപ്പുകള്‍ 
നിന്നിലേക്ക് മാത്രമായി 
എടുത്താലും 
എന്നില്‍ പ്രണയത്തിന്‍ 
രക്തം നിറയട്ടെ 
യാ റസുലല്ലാഹ് 

എല്ലായിപ്പോഴും 
അവിടുത്തെ പ്രണയത്തിലും.
നേരിന്റെ നിര്‍മ്മാല്യത്തിലും
ഞാന്‍ നിന്നിടട്ടെ
യാ റസുലല്ലാഹ്.

നിരാശയുടെ നിമിഷങ്ങളത്രെയും 
നിന്നിലേക്കുള്ള യാത്ര, 
നീയില്ലാത്ത ഈ ലോകമത്രെയും 
വൃഥാ ജീവിതമല്ലേ
യാ റസുലല്ലാഹ് .

കാണപ്പെട്ടാത്ത ലോകങ്ങളിലും 
ജീവിതത്തിന്‍ ജന്മത്തിലും
സാക്ഷാല്‍ക്കാരത്തിലും 
നീ തന്നെ യാ റസുലല്ലാഹ് .  

എത്രയോ നഷ്‌ടങ്ങളുടെ ദിനങ്ങള്‍ 
തെറ്റുകളുടെയും വേദനകളുടെയും 
വഴികളില്‍ അവിടുത്തെ 
എത്രയോ നഷ്‌ടമായി 
യാ റസുലല്ലാഹ് 

എന്നെ തെറ്റുകളില്‍ 
നിന്നു വഴി കാണിക്കണമേ
ഭയപ്പെടുത്തലുകളില്‍ 
നിന്നു ശക്തി നല്‍കണമേ
ഹൃദയങ്ങളില്‍ 
എന്നും പ്രണയം നില നിര്‍ത്തണമേ
യാ റസുലല്ലാഹ്.

അവിടുത്തെ ഏതിലുപരി 
തേടുന്നു , ആശിച്ചിടുന്നു
യാ റസുലല്ലാഹ് 

അല്ലാഹുമ്മ സല്ലി അലാ സയ്യിദിനാ മുസ്തഫാ
അലാ ഹബീബിക നബീക മുസ്‌തഫ  

1 comment:

  1. ജാബിര്‍.
    ഇത്തവണ എത്താന്‍ പറ്റിയില്ല. ക്ഷമിക്കുക.
    കഴിഞ്ഞ റംസാനില്‍ നിന്‍റെ വരികളുടെ ഭംഗി നന്നായി ആസ്വദിച്ചതാണ്.
    തുടരട്ടെ പ്രയാണം.
    സ്നേഹാശംസകള്‍

    ReplyDelete