Monday, December 12, 2011

നീ തന്നെ ഞാൻ





ഹേ ആത്മാവേ,
നിന്നെ തേടി  അലയാത്ത ദിനങ്ങൾ
എന്നിൽ ചുരുക്കം മാത്രമായിരുന്നു.
നീ ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയാൻ
എവിടെങ്ങളിലൊക്കെ എത്ര സഞ്ചരിച്ചു
എന്നിട്ടും നീ  എനിക്ക്  അതീതമായി നിന്നു.

മരണത്തിനു മുമ്പേ ശവമഞ്ചമായി
അകലങ്ങളിൽ കിടന്നുറങ്ങുകയായിരുന്നോ നീ?
പ്രണയത്തിൻ സുഗന്ധം കുളിരേകിടും
ഇളംതെന്നൽ പോലും നിന്നിലേക്ക് വീശിയില്ലേ?

മഴവില്ലിൻ സൗന്ദര്യം ഉന്നതങ്ങളിൽ വിവരിക്കും
നിന്റെ മാധുര്യമേറിയ  ശബ്‌ദം കേൾക്കുവാൻ
വാക്കുകൾ  അത്രയും  മൗന രാഗത്തിലായി
നിന്നെ കുറിച്ച് പറയുകയായിരുന്നു ,

നീ ഇല്ലാത്ത  നിശ്ശൂന്യമായ അക്ഷരങ്ങളിൽ
നിന്നെ ഞാൻ അങ്ങനെ തിരഞ്ഞു കണ്ടെത്തും ?
സ്വപ്‌നങ്ങൾക്ക് വേണ്ടി ഉറക്കമൊഴിയാതെ കാത്തിരിന്നിടും
നിൻ പ്രതിരൂപം പോലും ഇരുട്ടിൽ വെളിച്ചമേകിയിലല്ലോ?


നീ എന്നിൽ സ്വത്വബോധമായി വന്നു ചേർന്നിരുന്നെകിൽ
എന്നിലെ പ്രണയത്തിൻ നേർത്ത വർണ്ണങ്ങൾ
വിടർത്തുന്ന പൂന്തോപ്പിൽ വസന്തമേകുന്ന കാവലാക്കി.
എൻ പ്രണയഭാജനത്തിൻ അരികെയിലേക്ക്
അനുരാഗത്തിൻ ചൂണ്ടുകൾ മന്ത്രിച്ച് മണൽതരികളിലൂടെ
കണ്ണുനീർ ചാലിച്ച് യാത്ര തുടരാം.....

15 comments:

  1. കവിതയെ ഞാൻ വിലയിരുത്തുന്നില്ല. എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു....

    ReplyDelete
  2. സുന്ദരമായ വാക്കുകള്‍ കൊണ്ട് ഹൃദ്യമായ കവിതയൊരുക്കുന്നു ജാബിര്‍ എപ്പോഴും.
    എനിക്കിഷ്ടായി .
    അഭിനന്ദനങ്ങള്‍

    ReplyDelete
  3. അനുരാഗത്തിൻ ചൂണ്ടുകൾ മന്ത്രിച്ച് മണൽതരികളിലൂടെ
    കണ്ണുനീർ ചാലിച്ച് യാത്ര തുടരാം.....


    ഇഷ്ടപ്പെട്ടു ............

    ReplyDelete
  4. ജാബിർ...കവിതയെ വിലയിരുത്തുവാനുള്ള കഴിവ് എനിക്ക് വളരെ കുറവാണ്..എങ്കിലും നന്നായി ആസ്വദിച്ചു..വരികളും ആശയവും വളരെ നന്നായിരിക്കുന്നു.. ഇഷ്ടപ്പെട്ടു.

    ReplyDelete
  5. ആത്മാവിനെ തേടിയുള്ള ഈ വരികള്‍ ആത്മാവുള്ളതാണ്.കവിക്ക്‌ അഭിനന്ദനങ്ങള്‍ !

    ReplyDelete
  6. ഞാന്‍ താങ്കളുടെ 'ISLAMIC QUOTE OF THE DAY' COPY ചെയ്യുകയാണ് .സമ്മതമല്ലേ ?

    ReplyDelete
  7. കവിതയെ വിലയിരുത്താന്‍ അറിയില്ല... വന്നു വായിച്ചു....

    ReplyDelete
  8. എൻ പ്രണയഭാജനത്തിൻ അരികെയിലേക്ക്
    അനുരാഗത്തിൻ ചൂണ്ടുകൾ മന്ത്രിച്ച് മണൽതരികളിലൂടെ
    കണ്ണുനീർ ചാലിച്ച് യാത്ര തുടരാം.....
    kannuneer pozhiyicha pranayathinte aathmaaavine thediyulla yaathrakalkkevideyaanavasaaanam.....ariyilla...
    nalla varikal....aashamsakal.....

    ReplyDelete
  9. >> നീ എന്നിൽ സ്വത്വബോധമായി വന്നു ചേർന്നിരുന്നെകിൽ
    എന്നിലെ പ്രണയത്തിൻ നേർത്ത വർണ്ണങ്ങൾ
    വിടർത്തുന്ന പൂന്തോപ്പിൽ വസന്തമേകുന്ന കാവലാക്കി.
    എൻ പ്രണയഭാജനത്തിൻ അരികെയിലേക്ക്
    അനുരാഗത്തിൻ ചൂണ്ടുകൾ മന്ത്രിച്ച് മണൽതരികളിലൂടെ
    കണ്ണുനീർ ചാലിച്ച് യാത്ര തുടരാം...<<

    ഇത് നിന്റെ വരികള്‍ - കലക്കി ജാബൂ.
    താഴെ എന്റെ വരികള്‍ - (എന്നെക്കൊല്ല്)


    മേഘങ്ങള്‍ പോലെ ഘനീഭവിച്ചുകിടന്നിരുന്ന മരച്ചില്ലയിലേക്ക് പറന്നെത്തിയ പക്ഷീ,
    നിനക്ക് സ്വാഗതം!
    ഇനിയെങ്ങും പോകരുത്;
    ഇവിടെയൊരു കൂടൊരുക്കി രാപ്പാര്‍ക്കാം!

    ആശംസകള്‍ !!

    ReplyDelete
  10. ഇഷ്ടപ്പെട്ടു ജാബീ ഈ വരികൾ...

    ReplyDelete
  11. ഞാൻ തന്നെ നീ..,

    ReplyDelete
  12. ജാബിര്‍.. വീണ്ടും നല്ല വരികള്‍ സമ്മാനിക്കുന്നു. ആശംസകള്‍...

    ReplyDelete
  13. ആത്മാവ് എന്നും ഒരു നിഗൂഢതയാണ്. മരണ ശേഷമത് എങ്ങോട്ട് പോകുന്നു എന്നതിലുള്ള കണ്ഫ്യൂഷന് മനുഷ്യ രാശിയോളം പഴക്കമുണ്ട്. വളരെ മനോഹരമായിട്ടുണ്ട് ഈ കവിത.

    ReplyDelete