Friday, January 13, 2012

സ്നേഹ സ്വരംനാഥാ, പ്രണയവേദന ഒഴുക്കുന്ന  എന്നിൽ
വെളിച്ചത്തിൻ രശ്‌മികളാൽ
നിൻ സ്നേഹത്തിൻ ഉത്തരം എന്നിൽ
ആലംബമേകി  ആസ്വദിക്കട്ടെ...

നാഥ, അപ്രതീക്ഷിതങ്ങൾ നിറഞ്ഞ എന്നിൽ 
നേരിൻ വഴികളാൽ
നിൻ മാർഗദർശനത്തിൻ തിരിനാളം എന്നിൽ
വിജയമേകി നയിക്കട്ടെ...

നാഥാ, സൗഹൃദം നില നിൽക്കും എന്നിൽ
ക്ഷമയുടെ കാത്തിരിപ്പുകളാൽ
നിൻ കാരുണ്യത്തിൻ നിമിഷം എന്നിൽ 
കൂട്ടമേകി പങ്കിടട്ടെ...

നാഥാ,  അക്ഷരങ്ങൾ നിവർത്തിയ എന്നിൽ 
ആത്മാവിൻ ആനന്ദത്താൽ
നിൻ അനുരാഗത്തിൻ മഷി വിളക്കുകൾ എന്നിൽ
വർണ്ണമേകി സുന്ദരമാകട്ടെ..

നാഥാ,  പാപങ്ങൾ കളിക്കുന്ന എന്നിൽ
പശ്ചാത്താപത്തിൻ താപത്താൽ
നിൻ ഔദാര്യത്തിന്‍ സാഗരം എന്നിൽ
കുളിരേകി വർഷിക്കട്ടെ...

നാഥാ, മദീനയുടെ നാമം  എന്നിൽ
പ്രേമത്തിൻ മുത്തുകളാൽ
നിൻ അനുഗ്രഹത്തിൻ താക്കോൽ എന്നിൽ
രക്ഷയേകി തണലേക്കട്ടെ...

നാഥാ, നിന്നിലെ സ്നേഹത്തിൻ
കാവ്യ സ്വരങ്ങൾ
അഴകേറും നന്മ ചൊരിയുന്നവരിലും
അകലെയായി ഇരുട്ടില്‍ കേഴുന്നവരിലും
എന്നും നില നിര്‍ത്തട്ടെ...

30 comments:

 1. Replies
  1. നന്ദി.. അല്ലാഹു അനുഗ്രഹിക്കട്ടെ...

   Delete
 2. Replies
  1. നന്ദി.. അല്ലാഹു അനുഗ്രഹിക്കട്ടെ...

   Delete
 3. പ്രിയ ജാബിര്‍ ,അല്ലാഹു താങ്കള്‍ക്കു തന്ന ഈ അക്ഷര സൗഭാഗ്യം മഹത്തരമാണ്..നാഥന് സര്‍വ സ്തുതിയും.അല്ലാഹു അനുഗ്രഹിക്കട്ടെ ഈ നല്ല മനസ്സിനെ.

  ReplyDelete
  Replies
  1. ആമീൻ.. നിങ്ങളുടെ പ്രാർത്ഥനകൾ എന്നും പ്രതീക്ഷിക്കുന്നു.. :)

   Delete
 4. സര്‍വ ശക്തന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ ..
  ആശംസകള്‍

  ReplyDelete
  Replies
  1. :) അല്ലാഹു അനുഗ്രഹിക്കട്ടെ.. സന്തോഷം

   Delete
 5. നല്ല വരികള്‍ .
  എല്ലാ സൌഭാഗ്യങ്ങളും എന്നും നില നിര്‍ത്തട്ടെ...

  ReplyDelete
  Replies
  1. താങ്ക്‌യൂ.. അല്ലാഹു അനുഗ്രഹിക്കട്ടെ...

   Delete
 6. ഇസ്വര ചിന്ത മനസ്സില്‍ നന്മ നിറയ്ക്കും ..നല്ല വ്യക്തിതവും ..

  ReplyDelete
  Replies
  1. അല്ലാഹു ഏവരിലും നന്മ നിറക്കട്ടെ..

   Delete
 7. മദീനാ എന്ന സബ്ജക്റ്റില്‍ ഡോക്ടറേറ്റ് എടുക്കുന്നുണ്ടോ ആവോ..

  നന്‍മ നേര്‍ന്ന് കൊണ്ട്...

  ReplyDelete
  Replies
  1. മദീനയുടെ പാതയിൽ സഞ്ചരിക്കാൻ എന്നും ഇഷ്ടം :)

   നന്ദി

   Delete
 8. നല്ല ഭക്തി മനസ്സില്‍ പുതു ഊര്‍ജ്ജം നിറയ്ക്കും ,മദീന ഉള്പ്പുലകമായി എപ്പോഴും.കവിത ഒടിഞ്ഞു വരുന്നില്ലേ ?എവിടെയൊക്കെയോ കുഴിയില്‍ വീണു പോയത് പോലെ ,,വിമര്‍ശനം അല്ലാട്ടോ ,സ്നേഹപൂര്‍വ്വം ഉള്ള ഒരു അഭിപ്രായം ...

  ReplyDelete
  Replies
  1. കവിതയുടെ ആത്മാവിനു ക്ഷതമേറ്റുമെങ്കിൽ അതു എൻ ആത്മാവിനും ഏറ്റിരിക്കും.. ആത്മാവില്ലാത്ത കവിതകൾ അർത്ഥ മില്ലാത്തതു തന്നെ.. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.. വിമർശനങ്ങൾക്ക് സ്വാഗതം

   Delete
 9. superb.. sahithya vasana nalanam und.. all the best via www.toptechtune.com :-)

  ReplyDelete
 10. ഭക്ത സാന്ദ്രം. മനോഹരം. ഇഷ്ടപ്പെട്ടു.

  ReplyDelete
 11. മദീന വറ്റാത്ത ഉറവയാണു..പ്രവാചകസ്നേഹം മനസ്സിൽ നനവു പടർത്തിയിരിക്കുന്ന കാലത്തോളം മദീനയിൽ നിന്നുമുള്ള സുഗന്ധം നമ്മിൽ അണഞ്ഞെത്തും..അല്ലാഹു നില നിർത്തി തരട്ടേ..

  ReplyDelete
 12. നാഥാ, മദീനയുടെ നാമം എന്നിൽ
  പ്രേമത്തിൻ മുത്തുകളാൽ
  നിൻ അനുഗ്രഹത്തിൻ താക്കോൽ എന്നിൽ
  രക്ഷയേകി തണലേക്കട്ടെ...
  നന്നായിരിക്കുന്നു ..ആശംസകള്‍..!!

  ReplyDelete
 13. ജാബിർ.. പ്രണയതീരത്തിലൂടെയുള്ള ഈ പ്രയാണത്തിന്റെ ഭാഷ സുന്ദരമാണ്‌. നാഥൻ അനുഗ്രഹിക്കട്ടെ..

  ReplyDelete
 14. "നാഥാ, മദീനയുടെ നാമം എന്നിൽ
  പ്രേമത്തിൻ മുത്തുകളാൽ
  നിൻ അനുഗ്രഹത്തിൻ താക്കോൽ എന്നിൽ
  രക്ഷയേകി തണലേക്കട്ടെ..."

  നാഥാ, ഈ കയ്യക്ഷരത്തിന്‍ കരുത്ത്
  ഞങ്ങളുടെ ഹൃദയത്തിനകത്തും നീ
  സന്നിവേഷിപ്പിച്ചനുഗ്രഹിക്കണേ...

  എന്നാലും ജാബീ, നിന്റെ ഗദ്യത്തിനോടാണെനിക്ക് ഇഷ്ടം..

  ReplyDelete
 15. പ്രിയ ജാബിർ...പ്രണയമോ, പ്രാർത്ഥനയോ...ഈ കവിതയിലൂടെ എന്താണ് അനുഭവിക്കുവാൻ കഴിയുന്നതെന്ന് പറയാനാകുന്നില്ല...മനോഹരമായ വരികൾ..കവിതയേക്കുറിച്ച് ആധികാരികമായി ഒന്നും പറയുവാൻ അറിയില്ലെങ്കിലും, ജാബിർ, താങ്കളുടെ കവിതകളോട് എനിക്ക് ഇഷ്ടം തോന്നാറുണ്ട്..ലളിതമായ ശൈലിയാകാം അതിന്റെ പ്രധാന കാരണം..ഈശ്വരാനുഗ്രഹം എന്നും കൂടെയുണ്ടാകട്ടെ...ആശംസകൾ നേരുന്നു...സ്നേഹപൂർവ്വം ഷിബു തോവാള.

  ReplyDelete
 16. നാഥാ, നിന്നിലെ സ്നേഹത്തിൻ
  കാവ്യ സ്വരങ്ങൾ
  അഴകേറും നന്മ ചൊരിയുന്നവരിലും
  അകലെയായി ഇരുട്ടില്‍ കേഴുന്നവരിലും
  എന്നും നില നിര്‍ത്തട്ടെ...


  എല്ലാ നന്മകളും നേരുന്നു...

  ReplyDelete
 17. നന്നായി.. എല്ലാ നന്മകളും നേരുന്നു.. അള്ളാഹു അനുഗ്രഹിക്കട്ടെ..

  ReplyDelete
 18. നാഥാ, നിന്നിലെ സ്നേഹത്തിൻ
  കാവ്യ സ്വരങ്ങൾ
  അഴകേറും നന്മ ചൊരിയുന്നവരിലും
  അകലെയായി ഇരുട്ടില്‍ കേഴുന്നവരിലും
  എന്നും നില നിര്‍ത്തട്ടെ...
  പ്രാര്‍ഥനയില്‍ ഈ പാപിയും പങ്കു ചേരുന്നു..
  ഇഷ്ടമായി സുഹൃത്തേ കവിത..

  ReplyDelete
 19. Manasil thattunna varikal.God Bless You

  ReplyDelete
 20. നന്മ നിറച്ച നല്ല വരികള്‍
  ഇഷ്ടായി

  ReplyDelete
 21. നല്ല വരികൾ.... റബ്ബ് അനുഗ്രഹിക്കട്ടെ..


  "എന്നിൽ" എന്നത് ആവർത്തിക്കപ്പെട്ടില്ല എങ്കിൽ വരികൾ അല്പം കൂടി മനോഹരമാകുമായിരുന്നു എന്നു തോന്നുന്നു...

  ReplyDelete