Saturday, November 5, 2011

നീ എത്ര പരിശുദ്ധൻ!



കണ്ണുകൾ നോക്കി തളർന്ന വിദൂരമാം മരുഭൂമിയിൽ
നിന്നെ തേടി അലഞ്ഞു തിരിഞ്ഞു ഞാൻ,
ആകാശത്തിൻ അകലങ്ങളിൽ നിന്ന് എന്നെയും പിന്തുടരുന്ന്
തെളിച്ചമേക്കുന്ന സൂര്യപ്രഭയോ നീ?
ഓരോ വേളകളിൽ മാറിമാറി വന്ന്
സൗന്ദര്യ വർണ്ണമേക്കുന്ന ചന്ദ്രനിലാവോ നീ?
അല്ലെന്നു തിരിച്ചറിയാൻ നിമിഷങ്ങൾ ദീർഘിച്ചിരുന്നില്ല.
എൻ നിഴലിനെ മായിച്ചു കളഞ്ഞു അസ്‌തമയ തീരത്തേക്ക്
മൗനിയായി ചലിക്കുന്നത് എങ്ങനെ നീയാക്കും?
സ്വപ്‌നങ്ങളുടെ ലോകത്ത് നിന്നും യാത്രതിരിച്ച് എത്തുമുമ്പേ
ഇരുട്ടിൽ വെള്ളതൂകിയിരുന്ന കതിർതിങ്കൾ നീ ആകുന്നില്ലല്ലോ?
പ്രപഞ്ചത്തിൻ ഓരോ കോണിലിലും ഒരുക്കിയ വിസ്‌മയങ്ങളിൽ
അകപ്പെടാതെ അകം അറിഞ്ഞു ,
നിന്നെ വാഴ്‌ത്തുവാൻ പ്രകീർത്തിക്കുവാൻ അനന്തമല്ലാത്ത
ഈ യാത്രയുടെ പാതയിൽ കഴിഞ്ഞിരുന്നെങ്കിൽ
ഞാൻ ജീവിച്ചിടും ദിനങ്ങളത്രെയും
സംസമിൻ വറ്റാത്ത നീരുറവകളായി തീർന്നിടുമായിരുന്നു.
നിൻ അനുഗ്രഹത്തിൻ പരീക്ഷണങ്ങളെ ദുർചിന്തകളിൽ നിന്നും
അകറ്റി നിർത്തിടും നീ എത്ര പരിശുദ്ധൻ.

8 comments:

  1. പ്രപഞ്ചസൃഷ്ടാവായ നാഥന്റെ അഥിതികളായ് മക്കാതാഴ്വരയിൽ ലബ്ബൈക്കിന്റെ നാദത്തിലൂടെ ഒന്നാകുന്ന ജനവിഭാഗം..
    ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്...

    ReplyDelete
  2. വികാരം , വിശുദ്ധി , പ്രാര്‍ത്ഥന
    നല്ല വരികള്‍
    പെരുന്നാള്‍ ആശംസകള്‍ ജാബിര്‍

    ReplyDelete
  3. ജാബിർ..എവിടെത്തിരിഞ്ഞാലും പ്രപഞ്ചസൃഷ്ടാവിന്റെ കരവിരുത് തെളിഞ്ഞുനിൽക്കുന്ന കാഴ്ചകൾ.. നമുക്കായി ഒരുക്കിയിരിക്കുന്ന ഈ വിസ്മയങ്ങൾക്ക് പകരമായി സർവ്വശക്തനെ വാഴ്ത്തിപ്പാടുവാനുള്ള അവസരവുമായി ഒരു പെരുന്നാൾ ദിനം കൂടി..എല്ലാ വിധ ആശംസകളും നേരുന്നു.

    ReplyDelete
  4. നല്ല വരികള്‍;..ഓരോ വാക്കിലും ഭക്തി തുളുമ്പുന്നു...

    ReplyDelete
  5. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്...

    ReplyDelete
  6. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്...

    ReplyDelete
  7. ഭക്തി നിര്‍ഭരം ഈ കവിത
    നമ്മള്‍ക്കും അല്ലാഹുവിനുമിടയില്‍
    അകലം ഒരുപാടുണ്ടെന്നു തോന്നുന്നുണ്ടെങ്കില്‍
    ഓര്‍ക്കുക, അല്ലാഹു ഒരടി പോലും നീങ്ങിയിട്ടില്ല.
    അകന്നത് പക്ഷെ നമ്മള്‍ മാത്രമാണ്..
    ജാബിര്‍, തുടരുക ഈ കാവ്യ യാത്ര
    അതും ഈ ഭക്തിയുടെ നേര്‍വഴിയില്‍...

    (ഇവിടെയെത്താന്‍ വൈകിയതില്‍ ക്ഷമിക്കണേ...)

    ReplyDelete