Wednesday, October 19, 2011

നിമിഷങ്ങൾ!



ഒരു ദിനത്തിൻ തുടക്കം
പ്രകാശത്തിൻ പ്രഭയിലൂടെ
നടന്നു നീങ്ങുമ്പോൾ വഴിനീളെ
കുരുന്നു കിളികൾ മധുരമേറും
പാട്ടുകൾ പാടി സ്വാഗതമരുളി,
കുഞ്ഞു നാദമായിട്ടും ആനന്ദത്തിൻ 
വീണകൾ വിദൂരതയിലേക്ക് അടുത്തിയിരുന്നു
മൗനിയായി ആലോചനാ നിമിഷത്തിൽ
നിന്നെ ഓർത്തിരുന്ന ഓർമ്മകൾ
സന്തോഷമായി പുൽകിടും മുഹൂർത്തങ്ങളായിരുന്നു.
സ്നേഹത്തിൻ ആശ്ലേഷണം
അനുരാഗത്തിൻ ധന്യതയെ ഭംഗിയിലെത്തിച്ചിരുന്നു.
അറിയാതെ വഴിയെ ചുറ്റുമ്പോൾ
സുന്ദരമായ ദിനങ്ങളിൽ ഇനിയും
കിരണങ്ങൾ വിതറുവാൻ വിട ചൊല്ലി.

8 comments:

  1. എന്തോ എവിടെയൊക്കെയോ ?എഴുതി തെളിയുക ,കവിത ഒരു പാട്പേര്‍ പയറ്റുന്ന അങ്കത്തട്ടാണ് ,അത് മറക്കരുത് ,,

    ReplyDelete
  2. നന്നായിട്ടുണ്ട് ജാബിര്‍

    ReplyDelete
  3. നന്നായി.ഇനിയും എഴുതുക.ആശംസകള്‍ !

    ReplyDelete
  4. ദൈവം നിന്റെ ചിന്താ ധാരകളെ വശ്യമായി രൂപപ്പെടുത്തുമ്പോള്‍ ശരിക്കും എനിക്കുമഭിമാനം തോന്നുന്നു....കാലത്തോട് പടവെട്ടാന്‍ കാലാന്തരങ്ങളിലെ തിന്മയോട്‌ ഗര്‍ജിച്ചു കൊണ്ടേയിരിക്കാന്‍ നിന്റെ നൈര്‍മല്ല്യതയുടെ തൂലികക്ക് ഖഡ്ഗത്തിന്റെ മൂര്‍ച്ച കൂടി കൈ വരട്ടെ.....

    ReplyDelete
  5. ലളിതമായ വാക്കുകളില്‍ എന്തെങ്കിലും ആകര്‍ഷകത ഉണ്ടെങ്കില്‍ , അത് ഞാന്‍ ഏറ്റവും കൂടുതല്‍ കണ്ടത് ജാബിര്‍ക്കയുടെ തൂളികയിലൂടെയാണ്... അഭിനന്ദനങ്ങള്‍... ഹൃദയപൂര്‍വം.
    www.manulokam.blogspot.com

    ReplyDelete