Wednesday, October 12, 2011

ഹൃദയ കവാടത്തില്‍



സായം സന്ധ്യയിൽ
മേഘകൂട്ടങ്ങൾ കറുത്തിരുന്നത്
തണുത്ത ഇളംതെന്നലിൻ വഴികൾക്ക് വേണ്ടിയായിരുന്നു.
നേരം തുടക്കം കുറിച്ചത്
നിലാവിൻ താരാട്ട് പാട്ട് കേൾക്കുവാനായിരുന്നു.
ദൂരേക്ക് ചിറകടിച്ച് പറന്നു അകലുന്ന പക്ഷിക്കൂട്ടം
എന്നോട് പുഞ്ചിരി തൂകിയത് പ്രതീക്ഷകൾക്കായിരുന്നു.
യാത്രകൾ വിവരിക്കുന്ന പുസ്‌തകത്താളുകളിൽ നിന്ന്
മനം അനന്തതയുടെ ചക്രവാളങ്ങളിലേക്ക് അകന്നിരുന്നു.
നിറചിരിയിൽ കൊച്ചു കുശലങ്ങൾ പറയുന്ന കുഞ്ഞു പൂമൊട്ടിൻ
നിഷ്‌കളങ്കതയിലേക്ക് ഞാനോന്ന് തിരിച്ചു നടന്നിരുന്നു.
അണയാത്ത പ്രണയത്തിൻ നൊമ്പരങ്ങളുടെ കണങ്ങൾ
മദീനയുടെ വഴിത്താരകൾ പിന്നിട്ടിരുന്നു.
നേരം തീർത്ത മഴകൂടുകൾ ഉറവകളായി
നേർത്ത സുഗന്ധം പരത്തികൊണ്ടിരുന്നു. 

12 comments:

  1. റസൂല്‍ പ്രേമം അത് ഈമാനിന്റെ അളവ് കോല് തന്നെ....

    ReplyDelete
  2. ഈ കവാടം തുറന്നു തന്നെ വെക്കുമല്ലോ.

    ReplyDelete
  3. നന്നായിട്ടുണ്ട് ജാബിര്‍.
    നല്ല വരികള്‍ .
    അഭിനന്ദനങ്ങള്‍

    ReplyDelete
  4. ആശംസകള്‍....നല്ല വരികള്‍.

    ReplyDelete
  5. പ്രണയമാണ് ജീവിതം ,
    നല്ലൊരു ജീവിത യാത്ര

    ReplyDelete
  6. നല്ല ആശയം ..വരികളും ..ഭാവുകങ്ങള്‍

    ReplyDelete
  7. നന്നായി ...എന്റെ ആശംസകള്‍ !

    ReplyDelete
  8. നല്ല വരികള്‍...!
    അഭിനന്ദനങ്ങള്‍...!

    ReplyDelete
  9. nannaayirikkunnu malabaaree..madeena veendum veendum kothippikkukayyanallo...

    ReplyDelete
  10. جابر...., تكفل يمكنكم تصوير الجمال من أجمل قصائد الحب ..بقيادتكم... ترى

    ReplyDelete