Thursday, October 18, 2012

സ്നേഹ സംഗീതം



എന്‍ പ്രണയത്തിലേക്ക് 
മദീനയുടെ കവാടങ്ങള്‍ 
തുറന്ന് പ്രകാശത്തിന്‍ 
പ്രപഞ്ചം നല്‍കും 
പ്രപഞ്ചനാഥനിന്‍ 
പ്രിയപ്പെട്ടവന്‍ വരുമോ ?

അകലങ്ങളിലാണ്‌
സ്വപനങ്ങളില്‍ പോലും 
അരികെയായിട്ടില്ല.

വെറും ചിന്തകളില്‍ 
മുഴുകിയിരിക്കുമ്പോഴും
ഹൃദയം പലപ്പോഴായി 
കൊതിക്കും പ്രണയം.


കേള്‍ക്കുന്ന സ്വരങ്ങളില്‍
സമാധാനത്തിന്‍ 
സ്നേഹ സംഗീതമായി
ഹൃദ്യമേകും നാമത്തിനാല്‍ 
സുന്ദരമാകുമോ ? എന്‍ പ്രണയം 


2 comments:

  1. :) വളരെ നല്ല പോസ്റ്റ്‌.. , സര്‍ എന്റെ ബ്ലോഗ്‌ കുടി വിസിറ്റ് ചെയ്തു കമന്റുകള്‍ ഇടണേ ....


    ജാലകം- എന്റെ ചെറിയ ലോകത്തിന്റെ ജാലകം

    ReplyDelete
  2. തീർച്ചയായും ജാബിൻ,പ്രത്യേകിച്ചും പ്രണയം ചരാചരനാഥനോടാകുമ്പോൾ.കവിത നന്നായി.

    ReplyDelete