Monday, February 20, 2012

തിരുനബി (സല്ല്ലാഹു അലൈഹി വസലം)





യാ റസൂല്ലാഹ്, 
എൻ വാക്കുകൾ അധികരിച്ചിട്ടില്ല
നിന്നിലേക്കുള്ള വഴികൾ മാത്രമാണ് എൻ ലക്ഷ്യം
മനോഹരവും സുഗന്ധവും തന്നെ  അങ്ങ്  . 
വിപണിയുടെ അലങ്കാരങ്ങളിൽ ഒതുങ്ങി പോകുകയുമില്ല
ആരു പറഞ്ഞു തീർത്താലും തീരുകയില്ല
അവിടുത്തെ പദവികൾ ഉന്നതം തന്നെ
മണൽതരികൾക്ക് പോലും നക്ഷത്രതിളക്കമേക്കിയത്
അവിടുത്തെ തിരുദർശനം മാത്രം
തലപാവുകളിൽ നര ബാധിച്ച മുടികൾക്ക് 
തിന്മകൾ ഒരുക്കിവെച്ച കഥകൾ പറഞ്ഞിടാം , എന്നാൽ
അനുഗ്രഹങ്ങളിൽ അനുഗ്രഹം മാത്രമാണെന്ന്
അല്ലാഹുവിൻ ഹബീബ്, അവിടുത്തെ എന്തും
പ്രകാശത്തിൻ സുന്ദര രശ്മികൾ പരത്തും നന്മകൾ മാത്രം
മതങ്ങളിൽ ഒളിഞ്ഞിരുന്ന് കുശലം പറയുന്നവരെ....
യുക്‌തിയുടെ യുക്‌തിയില്ലാമയിലൂടെ
അന്ധതയുടെ പ്രതലത്തിൽ ജീവിതം നടിക്കുന്നവരെ....
മദീനയുടെ മുറ്റത്തേക്ക് ഒന്നു സഞ്ചരിച്ചാലും........

5 comments:

  1. വിപണിയുടെ അലങ്കാരങ്ങളിൽ ഒതുങ്ങി പോകുകയുമില്ല

    ReplyDelete
  2. നിന്നിലേക്കുള്ള വഴികൾ മാത്രമാണ് എൻ ലക്ഷ്യം
    മനോഹരവും സുഗന്ധവും തന്നെ അങ്ങ് .

    നല്ല വരികള്‍ ജാബി

    ReplyDelete
  3. നിന്നിലേക്കുള്ള വഴികൾ മാത്രമാണ് എൻ ലക്ഷ്യം.
    ivde ninnilekulla ennu maatande...ithil oru bahumanam illatha pole...thangalilekulla ennu akaaam...nannayitund..allahu madeenayileku adukan namuku baagyam nalkatte.

    ReplyDelete
  4. സല്ലള്ളാഹു അലാ മുഹമ്മ്ദ് സല്ലള്ളാഹു അലൈഹിവ സല്ലം

    ReplyDelete
  5. ഒരു രീതിയില്‍ പറഞ്ഞാല്‍ പ്രാര്‍ത്ഥന തന്നെയാണ് ജാബിറിന്റെ പോസ്റ്റുകള്‍.
    പ്രവാചകനെ പറ്റി, മക്കയെ , മദീനയെ അങ്ങിനെ സ്നേഹവും ഭക്തിയും നിറയുന്ന എത്രയെത്ര വരികള്‍.
    നന്നായി ജാബിര്‍. ഇനിയും നന്മയുടെ പ്രാര്‍ഥനയുടെ വരികള്‍ ഒരുപാട് എഴുതാന്‍ കഴിയട്ടെ.

    ReplyDelete