Saturday, September 24, 2011

എഴുതാം!




അനുരാഗത്തിൻ നൊമ്പരങ്ങൾ പെയ്‌തിറങ്ങിയതാവാം
നയനങ്ങളിൽ നിന്നു കണുനീർ ചാലിട്ടൊഴുകിയത്.
അറിയാതെ, നിന്നിൽ നിന്നു ഞാൻ അകന്നു പോകുകയാണോ?
സുന്ദരമായ നിൻ നാമങ്ങൾ എൻ അധരങ്ങളിൽ മൗനം തീർക്കുകയാണോ?
അന്ധകാരം, എന്നെ ആകെ തളർത്തിയിരിക്കുന്നു ഹബീബ്,
എവിടെയാണ്  പ്രണയപൂരിതമാക്കുന്നത് അവിടേക്കു ഞാൻ വന്നു കൊള്ളട്ടെ!
സ്നേഹത്തിൻ വാക്കുകൾ ഇശ്‌ഖിൻ ദൂതുമായി നിന്നിലേക്ക് എത്തുമോ?
പ്രപഞ്ചത്തിൻ വിസ്‌മയങ്ങളിലൂടെ ഞാൻ നിന്നിലേക്ക് അണയട്ടെ!
മദീനയുടെ തെരുവുകളിൽ ഒരു യാചകനായി യാത്രകൾ അവസാനിച്ച്
നിമിഷങ്ങളില്ലെല്ലാം നിന്നോട് സലാം പറഞ്ഞിരിക്കുവാൻ പ്രയാണം തുടങ്ങട്ടെ!
ഹബീബേ, ഞാൻ ആശിച്ചിടുന്നു, നിൻ വെളിച്ചത്തിൽ ഞാനോന്ന്
നിൻ പട്ടണത്തിൽ വന്നോട്ടെ, ഈ വരികൾ ഇനിയും നിർത്താതെ എഴുതാം!

10 comments:

  1. അന്ധകാരത്തെ അകറ്റി പ്രകാശം വിടരും ,ആശംസകള്‍ ,,,,,,

    ReplyDelete
  2. നന്നായിരിക്കുന്നു ജാബിര്‍..

    ReplyDelete
  3. എവാരും ആശിക്കുന്ന മോഹങ്ങള്‍..
    ആ സ്നേഹവും കാരുന്ന്യവും മോഹിക്കാത്തവര്‍ ആരുണ്ട്‌..
    അള്ളാഹു എല്ലാവരിലും കാരുന്ന്യം ചൊരിയട്ടെ എന്ന്‌ ദുഅ ചെയ്തു കൊണ്ടു..
    സസ്നേഹം

    www.ettavattam.blogspot.com

    ReplyDelete
  4. ഇമാം ബൂസ്വരിയുടെ "ബുര്‍ദ"യിലെ വരികള്‍ പോലെ ...അതില്‍ റസൂലിനോടുള്ള മുഹബ്ബത്താണ്...
    നമ്മളെല്ലാം തേടുന്ന, കൊതിക്കുന്ന ആഗ്രഹങ്ങള്‍ ...!സഫലമാവട്ടെ എന്ന് പ്രാര്‍ഥിക്കാം.ആശംസകള്‍ !

    ReplyDelete
  5. ജാബിര്‍ .......വീണ്ടും മദീന.
    ഹൃദയം തുറന്ന ഈ എഴുത്ത് താങ്കളെ മദീനയിലേക്ക് എത്തിക്കാതിരിക്കില്ല .....

    ReplyDelete
  6. മുത്ത്‌ ഹബീബിന്റെ കീര്‍ത്തനങ്ങള്‍ നിലക്കാതിരിക്കട്ടെ... :-)

    ReplyDelete
  7. നിര്‍ത്താതെ എഴുതുക.
    കാത്തിരിക്കുന്നു

    ReplyDelete