Thursday, September 8, 2011

ഇടവഴിയിൽ




ഇടവഴിയിൽ ഇഴഞ്ഞു നടക്കുന്ന ഉരഗങ്ങളെ
കാണുവാൻ ശ്രമിച്ചതില്ല,
ഇലകൾ കൊഴിയ്യും നേരം നോക്കി പതിയെ
കാത്തിരുന്നവരെ അറിഞ്ഞതുമില്ല,
ഇരുലോക ചിന്തയിൽ ഇല്ലാത്ത അതിരുകളെ
കൂടെ ചേർത്ത് നിന്നതുമില്ല,
ഇവിടം നിറഞ്ഞ് തുള്ളുന്ന കോമരങ്ങളെ
കണ്ണുകൾ സൂക്ഷിച്ചതുമില്ല,
ഇഹത്തിൽ നടന്നു ചെന്നത്തിയ പാതകളെ
കാലത്തിൻ തെറ്റിയിലേക്ക് നയിച്ചതുമില്ല,
പിന്നെയോ,
ഇരുകാലുകൾ കൂട്ടം കൂടി ചെയ്ത അധർമ്മങ്ങളെ
കുടുംബത്തിൻ മുഖത്തേക്ക് വലിച്ചെറിയുന്നു
ഈ പരീക്ഷണത്തിൻ നന്മയുടെ പൊരുളുകളെ
കണുനീരിൽ കുളിച്ച മനസ്സുകൾ തേടുകയാണ്.
ഈ വാക്കുകളെ നാഥാ നിൻ മുമ്പിലേക്ക്, പ്രാർത്ഥനകളെ
കാരുണ്യത്തിന്‍ കടാക്ഷത്താല്‍ സ്വീകരിക്കണമേ
ഈ ജീവിതത്തിൻ നിമിഷങ്ങളിലെ അരുതായിമകളെ
കാണാതെ പോയിട്ടുട്ടെങ്കിൽ പൊറുതുതരണമേ
ഇഴജന്തുകളായിരുന്നു ഇവകളെന്ന് അറിയാതെ
കാണാതെ പോയതാണോ അല്ലാഹുവെ ഞങ്ങൾ ചെയ്ത തെറ്റ്?
ഇല്ല, നിന്നിലെ വിധിയെഴുത്ത് നാളെകളെ
കൂടുതൽ നിന്നിലേക്ക് അടുപ്പിക്കുവാനാക്കും.
ഇംഗിതത്താൽ പണത്തിൻ ദുർമേദസുകൾ വഹിക്കും മോഹികളെ
കാരുണ്യത്തിന്‍ നാഥാനിൽ നിന്ന് അകറ്റിയത് അവർ തന്നെ
ഇല്ലെയായിരുന്നെങ്കിൽ, ഇത്ര കാഠിന്യ ഹൃദയം തീർക്കുമായിരുന്നില്ല.
ഇരുലോക പ്രകാശത്തിൻ അനുയായികളിൽ നിന്ന് വരുമോ
കൊടും ക്രൂരത പകച്ചു നിൽക്കും വാക്കുകളും പ്രവർത്തികളും.
ഇല്ല, മദീനയുടെ മണൽതരികൾ പോലും പുഞ്ചിരി നിറഞ്ഞതാണ്
ഇരുലോക രക്ഷിതാവേ, ഞാൻ എത്ര നല്ലവാനോ, അല്ല.
കുതിർത്ത മനം തേടുന്നു, ഞങ്ങളെ നിൻ പ്രതീക്ഷകളിൽ നിന്ന് മാറ്റല്ലേ
ഈ ദിനങ്ങളിലെ സങ്കടങ്ങൾ നിന്നോടല്ലാതെ ആരോടു പറയാൻ!
കാതോർത്തിടുന്നു നിൻ ഹബീബിൻ ആശ്വാസവാക്കുകൾക്ക്.

6 comments:

  1. മദീനയുടെ മണല്‍ത്തരികള്‍ പുഞ്ചിരിക്കുന്നു ...............

    ReplyDelete
  2. ജാബിര്‍ ..
    "ഇ" യും "ക" യും വെച്ച് പദങ്ങളുടെ കളി
    വീണ്ടും പ്രാര്‍ത്ഥന
    മനോഹരം
    അഭിനന്ദനങ്ങള്‍

    ReplyDelete
  3. ഈ പ്രാര്‍ത്ഥനയില്‍ പങ്കു ചേര്ന്നു. വീണ്ടും മദീനയിലൂടെ സഞ്ചരിപ്പിക്കുന്ന മനോഹരമായ കവിത .....കാത്തിരിക്കുന്നു ഇനിയും

    ReplyDelete
  4. എല്ലാം അല്ലാഹു നേരെയാക്കും ഹബീബ്... ഇ൯ഷാ അല്ലാഹ്... മനസ്സിന്റെ നൊമ്പരം വളരെ നന്നായി പ്രതിഫലിക്കുന്നു

    ReplyDelete
  5. ഇരുലോക രക്ഷിതാവേ, ഞാൻ എത്ര നല്ലവാനോ, അല്ല.
    കുതിർത്ത മനം തേടുന്നു, ഞങ്ങളെ നിൻ പ്രതീക്ഷകളിൽ നിന്ന് മാറ്റല്ലേ...

    നാഥാ.. നീ കേള്‍ക്കണേ ഈ തേങ്ങലുകള്‍..

    ജാബിര്‍, മദീനയുടെ അക്ഷരങ്ങള്‍ക്ക് മുമ്പില്‍ വീണ്ടും പ്രണാമം...

    ReplyDelete