Tuesday, May 10, 2011

ആ ദിനങ്ങള്‍

foto by Noushad Akampadam



ഉമ്മയിലൂടെ
എന്നും ഞാന്‍ കേട്ടിരുന്നു,
എന്റെ നയനങ്ങളിലെ
എണ്ണിയാല്‍ തീരാത്ത കണ്ണുനീരുകള്‍
അറിയാതെ ഉറങ്ങുവാന്‍,
ഹസ്ബി റബ്ബിയില്‍ നിന്ന്
തുടക്കമേകിട്ട്...

എന്റെ കരച്ചിലില്‍
കുടുങ്ങിയ പുഞ്ചിരിയില്‍
വിടരുന്ന കുഞ്ഞുമുഖത്തോട്
മുഹമ്മദീയ്യന്‍,
അനുഗ്രഹിക്കപ്പെട്ടവരുടെ
താരാട്ടുപാട്ടുകള്‍
പറഞ്ഞ് തന്നിരുന്ന
വാവയുടെ നിഷ്കളങ്കതയിലെ
ദിനങ്ങള്‍...

ഈ രാത്രിയുടെ
ഉറക്കമില്ലായിമകളില്‍
ഓര്‍ത്തിരുന്നു ഞാന്‍
പതുക്കെ കരയുവാന്‍
ആഗ്രഹിക്കുന്നു.


കളങ്കം ഏറെയുമേറിയ
ഹൃദയകൂടാരത്തില്‍
മദീനയുടെ സംഗീതം
അശ്രുകണങ്ങളാൽ
താളമിട്ടു പാട്ടിയിരുന്നെങ്കില്‍
ആശിച്ച് പോകുന്നു

8 comments:

  1. നമിക്കുന്നു ഈ മാതൃസ്നേഹത്തെ.. ആശംസകൾ..

    ReplyDelete
  2. അഭിനന്ദനങ്ങള്‍...

    ReplyDelete
  3. കവിത നന്നായിട്ടുണ്ട്.....

    ReplyDelete
  4. കൊള്ളാം ജാബിര്‍!

    അശ്രുകണ്ണങ്ങളാല്‍? അശ്രുകണങ്ങളാല്‍ പോരെ?

    ReplyDelete
  5. അക്ഷരതെറ്റ് ചൂണ്ടി കാണിച്ചതിനു നന്ദി..

    ReplyDelete