Friday, October 15, 2010

മനസ്സിലെ മദീന


ഹിജാസ്സിനു കുളിര്‍ക്കാറ്റ്‌,
തലോടുകയാണ്‌.
കസ്തുരിക്കപ്പുറത്തെ സുഗന്ധം,
അനൂഭൂതി തീര്‍ക്കുകയാണ്‌.
പൂര്‍ണ്ണചന്ദ്രനേക്കാള്‍ പ്രകാശം,
മനതാരില്‍ വെളിചം,
പകരുകയാണ്‌.
ഓരോ മണല്‍തരികളും ,
നക്ഷത്രത്തേക്കാള്‍ തിളക്കം.
ഓരോ സ്പന്ദനവും,
എന്തോ,
ഒന്ന് വിളിചു പറയുന്നു.
പര്‍വ്വതനിരകള്‍ അല്‍ഭുതങ്ങള്‍,
ഒന്നു ഒന്നായി വിവരിക്കുന്നു.
ഇനിയും പറഞ്ഞു തീരാത്ത,
അവസാനിക്കാത്ത വിശേഷങ്ങള്‍,
മനസ്സേ,
നിന്‍ സനേഹം,
അവിടുത്തെ
രാജകുമാരനോടാന്നെങ്കില്‍നീയത്ര
ഭാഗ്യവാന്‍..
മനസ്സേ,
നീ മടങ്ങൂ മദീനയിലേക്ക്‌..

4 comments:

  1. പ്രണയം പെണ്ണിനോടും പണത്തോടുമല്ല
    മറ്റാരോടെന്നത്
    മദീന
    കാതില്‍ മൊഴിയുന്നു...
    ചെവിയോര്‍ത്താല്‍ അത് കേള്‍ക്കാം..

    അവരത്രെ ഭാഗ്യവാന്മാര്‍...!

    read this please :
    http://entevara.blogspot.com/2010/08/blog-post_29.html

    ReplyDelete
  2. കവിത ഇഷ്ട്ടപ്പെട്ടു ..ഒരു മദീനക്കാരന്‍

    ReplyDelete
  3. കവിത ഇഷ്ടമായി :)

    ReplyDelete
  4. ചിലയിടങ്ങളിൽ കയറിയിറങ്ങിയാൽ മനസ്സു ആർദ്രമാവും പ്രശാന്തമാവും പള്ളിയിൽ അല്പനേരം വെറുതെയിരിക്കുന്ന പോലെ.. അലപനേരം വിശുദ്ദ ഖുർആൻ പാരായണം ചെയ്ത പോലെ.ഈ എഴുത്തുകൾ തിരു സാന്നിധ്യം കൊണ്ട് നിറഞ്ഞതാണു..അവിടുന്നു ഇതു കണ്ട് സന്തോഷിക്കട്ടെ, അല്ലാഹു അനുഗ്രഹിക്കട്ടെ

    ReplyDelete