![]() |
ഫോട്ടോ : നൗഷാദ് അകമ്പാടം |
മൗനത്തിനപ്പുറം
എന്തോ മനസ്സ്
മൗനമായി പറയുന്നു.
സ്നേഹത്തിൻ സല്ലാപം
സുന്ദരമായി തുടരുന്നത്
അവളുടെ നക്ഷത്രകണ്ണുകൾക്ക്
നേരെ ഒന്നും ഉരവിടാത്തതിനാലാണ്.
എവിടെയോ നിൽക്കുന്ന ഞാൻ
നിന്റെ നയനങ്ങളെ ഏങ്ങനെ അറിയുന്നു?
സ്വപ്‌നങ്ങളിലും കഥകളിലും
മരതക കണ്ണുകളെ വായിച്ചിരുന്നു.
അറബിക്കടലിൽ ഒളിച്ചിരിക്കും
പവിഴമുത്തുകൾ പരാതി
പറഞ്ഞിടും തൻ ഭംഗിയില്ലായിമക്ക്
നിന്നെ അവരും ദർശിച്ചിട്ടുണ്ടാകും അല്ലേ!
ഞാനും നിന്നെ ഒന്ന് നേരിട്ടു കാണുവാൻ
എത്രനാളുകളായി കൊതിക്കുന്നത്.
പൂന്തോപ്പ് പോലെ പൂക്കളിലെല്ലാം സുഗന്ധം
അനുഭവെപ്പെട്ടുന്നു, അറിയാതെ.
നിന്നിലേക്ക് എത്ര ദൂരം ഇനിയും
മൗനമായി മിഴികൾ വെട്ടാതെ
നോക്കി നിൽക്കണം
"പൂന്തോപ്പിൻ പൂക്കളിലെല്ലാം സുഗന്ധം
ReplyDeleteഅനുഭവെപ്പെട്ടുന്നു, അറിയാതെ.
നിന്നിലേക്ക് എത്ര ദൂരം ഇനിയും
മൗനമായി മിഴികൾ വെട്ടാതെ
നോക്കി നിൽക്കണം"
സുന്ദരമായ വരികള്‍
നിന്നിലേക്ക് എത്ര ദൂരം ഇനിയും
ReplyDeleteമൗനമായി മിഴികൾ വെട്ടാതെ
നോക്കി നിൽക്കണം
വളരെ നന്നായിരിക്കുന്നു വരികള്‍..
ഹബീബിന്റെ ചാരത്തെത്തുവാന്‍
നാഥന്‍ തുണക്കട്ടെ...
http://hakeemcheruppa.blogspot.com/
മനോഹരമായ വരികള്‍.....
ReplyDeleteസ്നേഹവും..സന്തോഷവും..സമാധാനവും...ഉണ്ടാകട്ടെ.
ReplyDeleteനാം കണ്ടില്ലെങ്കിലും നമ്മെ കാണുന്നുണ്ടെന്ന് വിശ്വസിക്കാം.നല്ല കവിതയ്ക്ക് ആശംസകള്‍ !
ReplyDeleteകവിത ഇഷ്ടായി..ലളിതമായ വരികള്‍..ആഗ്രഹം സഫലമാകാന്‍ ദൈവം അനുഗ്രഹിക്കട്ടെ.
ReplyDeleteസുന്ദരം..!!!!
ReplyDeleteനിക്കാഹ് ഉറപ്പിക്കുന്നത് വരെ...എന്നാലും അങ്ങനെ നോക്കി നില്‍ക്കാന്‍ പാടില്ല...
ReplyDelete