![]() |
photo by : Noushad Akampadam |
എത്തുമ്പോളും, ഭയം
എന്നെ പിന്തുടരുന്നു, യാ ഹബീബ്.
വിജയത്തിന്റെ പാതയിലേക്ക്
കാലെടുത്ത് വെക്കുമ്പോഴും,പരാജയം
എന്നെ തടസപ്പെടുത്തുന്നു, യാ റസൂൽ.
നേരിന്റെ യാത്രയിലേക്ക്
നടത്തം തുടരുമ്പോഴും,ആക്രോശം
നിറഞ്ഞ അമ്പെയ്ത്തിൽ വീഴുന്നു, യാ നബി
സ്നേഹത്തിന്റെ സ്വത്വത്തിലേക്ക്
തിരിച്ച് വരുമ്പോഴും, കറുത്തകറകൾ
അഴുകിച്ചേർന്ന പാപത്താൽ അപമാനിതാകുന്നു, യാ റസൂൽ
സുവർണ്ണ ത്താളുകളിലേക്ക്
തൂലിക ചലിപ്പിക്കുമ്പോഴും, അക്ഷരതെറ്റുകൾ
കൊണ്ടലങ്കരിച്ച് അലങ്കോലമാകുന്നു, യാ മുസ്തഫാ
ജീവിതത്തിന്റെ യഥാർത്ഥ്യങ്ങളിലേക്ക്
ജന്മം തുടിക്കുമ്പോഴും, ഏകാന്തത
പേറിയ ബാല്യം കരിയിലയിൽ മുറുകുന്നു, യാ മുസ്സമ്മിൽ
നിർഭയത്താൽ സത്യത്തിൻ
വിളക്കിനു പ്രകാശം നൽകിയവർ,
വാളുകൾ വധിക്കുവാൻ ഉത്തരവിട്ടപ്പോഴും, യാ സിറാജ്
സല്ലല്ലാഹു അലാ മുഹമ്മദ്സല്ല്ലല്ലാഹു അലൈഹി വസല്ലം
പുഞ്ചിരിയാൽ സുന്ദര സന്ദേശം
ലോകത്തിൻ നെറുകയിലേക്ക് എത്തിക്കപ്പെട്ടവർ
ചപ്പുചവറുകൾ യഹൂദിപെണ്ണ് ചൊരിഞ്ഞപ്പോഴും, യാ യാസീൻ
സല്ലല്ലാഹു അലാ മുഹമ്മദ്
സല്ല്ലല്ലാഹു അലൈഹി വസല്ലം
സല്ല്ലല്ലാഹു അലൈഹി വസല്ലം
കാരുണ്യത്തിന് മുത്തുകൾ
മലകളോളം താഴ്വരങ്ങളിൽ വിതറിയവർ
ക്രൂരതയുടെ കല്ലുകൾ വീഴ്തിയപ്പോഴും, യാ റഹ്മത്തുൽ ആലമീൻ
സല്ലല്ലാഹു അലാ മുഹമ്മദ്
സല്ല്ലല്ലാഹു അലൈഹി വസല്ലം
സല്ല്ലല്ലാഹു അലൈഹി വസല്ലം
അനുരാഗത്തിൻ വിശ്വവചസ്സുകൾ
നൂറ്റാണ്ടുകൾക്കപ്പുറം കണുനീരായി തീർത്തവർ
ഉന്നതരിൽ ഉത്തമരായി വാഴ്ത്തിയപ്പോഴും, യാ മുനീർ
സല്ലല്ലാഹു അലാ മുഹമ്മദ്
സല്ല്ലല്ലാഹു അലൈഹി വസല്ലം
സല്ല്ലല്ലാഹു അലൈഹി വസല്ലം
തൂലികയുടെ മഹത്വം
ഇരുട്ടിൻ മുഖമറയിൽ കഴിഞ്ഞിരുന്നവർക്ക്, ഓതിയവർ.
നിരക്ഷരനായി പ്രപഞ്ചത്തെ സ്വാധീനിച്ചപ്പോഴും, യാ ഉമ്മീ
സല്ലല്ലാഹു അലാ മുഹമ്മദ്
സല്ല്ലല്ലാഹു അലൈഹി വസല്ലം
സല്ല്ലല്ലാഹു അലൈഹി വസല്ലം
അൽ-അമീൻ
സത്യസന്ധത ജീവിതമായി സ്വീകരിച്ചവർ
ഏവർക്കും അതാണിയായി വർത്തിപ്പോഴും, യാ കബീർ
സല്ലല്ലാഹു അലാ മുഹമ്മദ്
സല്ല്ലല്ലാഹു അലൈഹി വസല്ലം
സല്ല്ലല്ലാഹു അലൈഹി വസല്ലം
യാ നബി സലാം അലൈക്ക
യാ റസൂൽ സലാം അലൈക്ക
യാ ഹബീബ് സലാം അലൈക്ക
സല്ലവാത്തുല്ലാഹ് അലൈക്ക........
സല്ലാഹു അല്ലാ മുഹമ്മദ് ,,,,,,,,,,,,, എന്നാണോ ?
ReplyDeleteസല്ലല്ലാഹു അലാ മുഹമ്മദ് എന്നല്ലേ ??????
പ്രിയ ജാബിര്‍
ReplyDeleteഈ പുണ്യ മാസത്തില്‍ ദിവസവും വരികളിലൂടെ ജാബിര്‍ നടത്തുന്ന നന്മയുള്ള യാത്രക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ആദ്യമേ അറിയിക്കട്ടെ.
ഒപ്പം ഇതുവരെ എഴുതിയതില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച കവിതയും ഇത് തന്നെ. മനോഹരം.
അക്ഷരങ്ങളിലൂടെ നടത്തുന്ന ഈ സമര്‍പ്പണം തുടരുക .
എല്ലാ ആശംസകളും .
salam...
ReplyDeletejabire.... nannayittundu,
adyathe ethanum varikalil oru confusion...
athu nabiye kurichano atho ninte feelings ano..enn
സ്നേഹത്തിന്റെ സ്വത്വത്തിലേക്ക്
ReplyDeleteതിരിച്ച് വരുമ്പോഴും, കറുത്തകറകൾ
അഴുകിച്ചേർന്ന പാപത്താൽ അപമാനിതാകുന്നു,...
.............................................................
...........................................................
നന്നായിട്ടുണ്ട്
احسنت يا حبيبى احسنت ولله الحمد
ReplyDeleteاللهم صل علي سيدنا محمد الفاتح لما اغلق والخاتم لما سبق ناصر الحق بالحق والهادى الى صراطك المستقيم و على آله حق قدره ومقداره العظيم
അസൂയ പാടില്ലാത്തതെന്നറിയാം.. എങ്കിലും അടക്കാനാകുന്നില്ല. കൊതി.. എന്നെങ്കിലും ഇങ്ങനൊക്കെ എഴുതുവാന്‍ എനിക്കാകുമോ?
ReplyDeleteഎന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ http://punnyarasool.blogspot.com/2012/09/blog-post.html
ReplyDelete