![]() |
photo by : നൗഷാദ് അകമ്പാടം |
മഴക്കാലത്തിലൂടെ
ഓരോ തുഷാരത്തുള്ളികളെയും
കൈകളിലേക്ക് ചേർത്തുവെച്ച്
സഞ്ചരിക്കവേ
വർണ്ണങ്ങളുടെ ചാരുതിയിൽ
അര്‍ദ്ധവൃത്തം വരച്ച
മഴവില്ലിനോട് സല്ലാപം
തുടരവേ
അനുഗ്രഹങ്ങളിൽ
റഹ്മത്ത് ഒരുക്കിയ
പ്രപഞ്ചത്തിൻ ഭ്രമണതാളത്തിൽ
സൗന്ദര്യത്തെ കുറിച്ച്
ആരാഞ്ഞുവേ
ഉഹദ്മലകൾക്കിടയിലൂടെ
ഹിജാസിന്റെ പ്രകാശത്തിൻ
പ്രഭയേക്കാൾ തിളക്കമേറിയ
തിരുപട്ടണത്തിൽ
സപ്തനിറങ്ങളാൽ ആനന്ദത്തിൻ
ആസ്വാദനം ചാലിച്ചവേ
കണ്ണുനീർത്തുള്ളികൾ
പൂർണ്ണവൃത്തത്തിൽ അലിഞ്ഞുചേർന്നു.
മലബാരീ.....തേങ്ങ ഞാന്‍ തന്നെ ഉടക്കുന്നു....
ReplyDeleteമറ്റൊരു പുണ്ണ്യ മാസത്തിന്റെ ആരംഭ വേളയില്‍,
പ്രവാചക നഗരിയിലിരുന്നു കൊണ്ട്,
താങ്കളുടെ വരികളും,
അതുള്‍ക്കൊള്ളുന്ന അടങ്ങാത്ത ആഗ്രഹവും ഓര്‍ക്കുമ്പോള്‍,
ലഭിച്ച അനുഗ്രഹത്തിന്റെ അളവെത്രയെന്നു
ഞാന്‍ തിരിച്ചറിയുന്നു..
വരികളില്‍ ചില്ലറ മാറ്റങ്ങളൊക്കെ വരുത്തിയാല്‍ ഒന്നൂടെ
ആകര്ഷകമാക്കാമായിരുന്നു എന്നാണെന്റെ തോന്നല്‍....
ആശസകള്‍...റമദാന് മുന്ബാരാക്.....
റമദാന് മുബാറക്ക്..
ReplyDeleteThis comment has been removed by the author.
ReplyDeleteറമളാന്‍ ആശംസകള്‍. ഇനിയും നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു.
ReplyDeleteനല്ല കവിത ...ഇനിയും പോരട്ടെ ...റമദാന് മാസമല്ലേ ?..അവിടെ ഒക്കെ എത്താന്‍ നല്ലവണ്ണം പ്രാര്‍ത്ഥിക്കുക ....!
ReplyDeleteഅടകാനാവാത്ത്ത ജീവിതാഭിലാഷം വരികളില്‍ ചാലിച്ചിരിക്കുന്നു.. ആശംസകള്‍.. റമദാന് മുബാറക്..
ReplyDeleteറമദാന് മുബാറക്ക്.
ReplyDeleteആശംസകള്‍.
നൈസ്..
ReplyDelete